ദോഹ: സെപ്റ്റംബർ 27 മുതൽ ഒക്ടോബര് ആറു വരെ ദോഹയിൽ നടക്കുന്ന ലോ ക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള ഇന്ത്യൻ ടീം അം ഗങ്ങൾ ഖത്തറിൽ എത്തിത്തുടങ്ങി. 25 അംഗ ഇന്ത്യൻ സംഘമാണ് ദോഹയിൽ പോര ിനിറങ്ങുന്നത്. ഒമ്പത് പുരുഷ താരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്. േലാങ്ജംപ് താരം എം. ശ്രീശങ്കറാണ് ആദ്യമായി എത്തിയത്. ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ, ഹൈപെർഫോമൻസ് ഡയറക്ടർ വോൾക്കർ ഹെർമാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഘം ഞായറാഴ്ച രാവിലെ 11.30നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിലിറങ്ങി. ശ്രീശങ്കറിന് ഉദ്ഘാടന ദിവസംതന്നെ മത്സരമുണ്ട്.
വരുദിവസങ്ങളിലും ഇതേ വിമാനത്തിലാണ് മറ്റു താരങ്ങളും ഒഫിഷ്യലുകളും എത്തുക. ലോക മീറ്റിന് യോഗ്യത നേടിയവരും റിലേ ടീമും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സംഘം. അടുത്ത ഒളിമ്പിക്സ് കൂടി മുന്നിൽ കണ്ടാണ് താരങ്ങൾ ലോകമീറ്റിൽ മാറ്റുരക്കുക. നേരത്തേ യോഗ്യത നേടിയവർക്കു പുറമെ, മലയാളി താരങ്ങളായ 1500 മീറ്ററിലെ ഏഷ്യൻ ജേതാവ് പി.യു. ചിത്രയും, റിലേയിൽ മത്സരിക്കുന്ന ജിസ്ന മാത്യു, അലക്സ് ആൻറണി എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ജർമനിയിൽ യോഗ്യത ഉറപ്പിച്ച ജിൻസൺ ജോൺസൺ ഇപ്പോൾ അമേരിക്കയിൽ പരിശീലനത്തിലാണ്. ടീം ഇന്ത്യ: പുരുഷ വിഭാഗം: എം.പി ജാബിർ (400മീ ഹർഡ്ൽസ്), ജിൻസൺ ജോൺസൺ (1500മീ.), അവിനാഷ് സബ്ലെ (300മീ. സ്റ്റീപ്ൾ ചേസ്), കെ.ടി ഇർഫാൻ, ദേവേന്ദ്ര സിങ് (20 കി.മീ. നടത്തം), ടി. ഗോപി (മാരത്തൺ), എം. ശ്രീശങ്കർ (ലോങ്ജംപ്), തേജീന്ദർപാൽ സിങ് (ഷോട്ട്പുട്ട്), ശിവപാൽ സിങ് (ജാവലിൻ), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ്, കെ.എസ്. ജീവൻ, ധരുൺ അയ്യസ്സാമി, ഹർഷ് കുമാർ (4x400മീ, മിക്സ്ഡ് റിലേ).
വനിത വിഭാഗം: പി.യു. ചിത്ര (1500മീ.), അന്നു റാണി (ജാവലിൻ), ഹിമ ദാസ്, വി.കെ. വിസ്മയ, എം.ആർ. പൂവമ്മ, ജിസ്ന മാത്യു, രേവതി, ശുഭ വെങ്കിടേഷ്, വിദ്യ ആർ (റിലേ). ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് കായിക മാമാങ്കത്തെ വരവേൽക്കാൻ ദോഹയും പ്രധാന വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകൾ നടക്കും. ആകെ 192 മെഡലുകൾക്കായി 200ലധികം രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് മത്സരിക്കുന്നത്. 2500 മാധ്യമപ്രവർത്തകരും എത്തും. മീറ്റിൽ പെങ്കടുക്കുന്നതിനുള്ള മറ്റു രാജ്യങ്ങളിലെ താരങ്ങളും വന്നുതുടങ്ങി. താരങ്ങളെ സ്വീകരിക്കാനും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനും താമസിക്കാനുമായി അധികൃതർ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താരങ്ങളുടെ സുരക്ഷക്കും അവർക്ക് വിവിധ വേദികളിൽ എത്താനുമായി മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 209 ടീമുകളിലായി 1900ത്തിലധികം താരങ്ങൾ മീറ്റിനെത്തുമെന്ന് ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് അത്ലറ്റിക്സ് ഫെഡറേഷൻ പറയുന്നത്.