Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈബർ തട്ടിപ്പ്​...

സൈബർ തട്ടിപ്പ്​ പലവിധം, വ്യക്​തിവിവരങ്ങൾ നൽകരുത്​

text_fields
bookmark_border
സൈബർ തട്ടിപ്പ്​ പലവിധം, വ്യക്​തിവിവരങ്ങൾ നൽകരുത്​
cancel

ദോഹ: വ്യക്​തിവിവരങ്ങളോ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളോ ചോദിച്ചുള്ള സന്ദേശങ്ങളുടെ ആധികാരികത അ​ന്വേഷിക്കാ തെ അവയോട്​ പ്രതികരിക്കരുതെന്ന്​ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തി​​​െൻറ കുറ്റകൃത്യ അന്വേഷണവിഭാ ഗത്തിലെ (സി.​െഎ.ഡി) സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ വിഭാഗമാണ്​ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകുന്നത്​. വ്യക്​തി വിവരങ്ങൾ നവീകരിക്കണമെന്ന്​ ആവശ്യ​െപ്പട്ടുള്ള സന്ദേശങ്ങളും ഇതിനായുള്ള ലിങ്കുകളും വിശ്വസിക്കരുത്​. ഇത്തരം സ ന്ദർഭത്തിൽ സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ച്​ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ. ഇല്ലെങ്കിൽ പണം തട്ടിപ്പിന്​ ഇരയാകുന്നതടക്കമുള്ളവ ഉണ്ടാക​ുമെന്നും വകുപ്പ്​ അധികൃതർ പറഞ്ഞു. വിശ്വസനീയമല്ലാത്ത ആളുകളുമായി വ്യക്​തിവിവരങ്ങൾ പ​ങ്കുവെക്കരുത്​. തട്ടിപ്പുകാർ അടുത്തകാലത്തായി വ്യാജസ​േന്ദശങ്ങൾ നൽകുന്നത്​ പതിവാണെന്ന്​ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ വിഭാഗം തലവൻ ലെഫ്​റ്റനൻറ്​ കേണൽ അലി ഹസൻ അൽ ഖുബൈസി പറഞ്ഞു​.

പ്രത്യേകിച്ചും വാട്​സ്​ ആപിലും എസ്​.എം.എസിലും ആണ്​ ഇത്തരം തട്ടിപ്പ്​ സന്ദേശങ്ങൾ വരുന്നത്​. കാര്യങ്ങൾ ശരിയായി മനസിലാക്കാതെ ​െക്രഡിറ്റ്​ കാർഡ്​ വിവരങ്ങൾ അടക്കം കൈമാറി വഞ്ചിതരായവരും നിരവധിയാണ്​. 2018ൽ രജിസ്​റ്റർ ചെയ്​ത മൊത്തം സാമ്പത്തിക തട്ടിപ്പുകേസുകളിലെ 40 ശതമാനത്തിലധികവും സൈബർ​ തട്ടിപ്പുമായി ബന്ധ​െപ്പട്ടവയാണ്​. സൈബർ കുറ്റവാളികൾ തട്ടിപ്പിനായി പല വഴികളാണ്​ ഉപയോഗിക്കുന്നത്​. എന്നാൽ കൂടുതലും വാട്​സ്​ ആപ്പും എസ്​.എം.എസുകളുമാണ്​. ഇത്തരം സന്ദേശങ്ങളിൽ പ്രത്യേക ലിങ്കുകളും ഉണ്ടാകും. പല തരത്തിലാണ്​ തട്ടിപ്പുകാർ ആളുകളെ വിശ്വസിപ്പിക്കുന്നത്​. പ്രശസ്​തമായ ബ്രാൻറുകളുടേതോ വെബ്​​ൈസറ്റുകളുടേതോ സ്​റ്റോറുകളുടേതോ ചിത്രങ്ങളും വിവരങ്ങളും സന്ദേശങ്ങളിൽ ഉൾ​െപ്പടുത്തും.

ബാങ്കെളുടെ ലെറ്ററുകളും ദുരുപയോഗിക്കും. ഇതിനാൽ സന്ദേശങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തണം. എന്നിട്ട്​ മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. ടെലിഫോൺ, ടെക്​സ്​റ്റ്​ മെസേജ്​, ഇ മെയിൽ എന്നിവയിലൂടെ അക്കൗണ്ട്​ വിവരങ്ങളോ വ്യക്​തിവിവരങ്ങളോ ഒരു കാരണവശാലും കൈമാറരുത്​. എല്ലാ മെസേജുകളുടെയും വിശ്വാസ്യത ഉറപ്പുവരുത്തിയാവണം പ്രതികരിക്കേണ്ടത്​. ഫോണിൽ വിവരങ്ങൾ തേടുന്നയാളോട്​ കൃത്യമായ വിവരങ്ങൾ തിരിച്ചു ​േചാദിക്കണം. അയാളുടെ തിരിച്ചറിയൽ രേഖകളു​െട കാര്യങ്ങളും അന്വേഷിക്കണം. തട്ടിപ്പിനിരയാവുന്നവർക്കും ഇത്തരം കാര്യങ്ങളിൽ വളരെ വലിയ പങ്കുണ്ട്​. കാര്യങ്ങൾ അന്വേഷിക്കാതെ വ്യക്​തി വിവരങ്ങളോ അക്കൗണ്ട്​ വിവരങ്ങളോ ​ൈകമാറുകയാണ്​ പലപ്പോഴും ചെയ്യുന്നത്​. ഇത്​ ഉപയോഗിച്ച്​ തട്ടിപ്പുകാർ ഉടമകളു​െട അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുകയാണ്​. വൻതുകയുടെ സമ്മാനത്തിന്​ നിങ്ങൾ അർഹനായി, നറുക്കെടുപ്പിൽ വിജയിച്ചിട്ടുണ്ട്​,

സമ്മാനതുക കൈമാറാനായി ബാങ്ക്​ വിവരങ്ങൾ നൽകണം എന്നിങ്ങനെയുള്ള സന്ദേശങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണം. ഇ മെയിൽ വിലാസം നവീകരിക്കുന്നതിനായി യൂസർനെയിം നൽകണമെന്നുമുള്ള സന്ദേശങ്ങളും വിശ്വസിക്കരുത്​. തട്ടിപ്പുകൾ തടയാനായി മന്ത്രാലയം വൻസുരക്ഷാക്രമീകരണങ്ങളാണ്​ സ്വീകരിച്ചിരിക്കുന്നത്​. പരാതിക്കാരുടെ സ്വകാര്യത സൂക്ഷിക്കും. തട്ടിപ്പിന്​ ഇരയാകുന്നവർക്ക്​ ക്രിമിനൽ കുറ്റാന്വേഷണ വകുപ്പി​​​െൻറ (സി.​െഎ.ഡി) അൽ ദുഹൈയിലിലുള്ള ആസ്​ഥാനത്ത്​ നേരി​െട്ടത്തി പരാതി നൽകാം. മെട്രാഷ്​ ടു ആപ്പിലൂടെയും പരാതികളും വിവരങ്ങളും നൽകാം. 2347444 എന്ന ഫോൺനമ്പറിലും പരാതികൾ നൽകാം. ഹോട്ട്​ലൈൻ നമ്പർ ആയ 66815757ലും വിവരങ്ങൾ ​ൈകമാറാം. ccccmoi.gov.qa എന്ന ഇമെയിലിലും പരാതികളും വിവരങ്ങളും കൈമാറാമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story