Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു തുള്ളി, അത്​ ഒഴുകിപ്പരക്കുകയാണ്​
cancel

‘റിയാദിലെ ജി.​സി.​സി ഉ​ച്ച​കോ​ടിക്ക്​ ഖത്തർ അമീർ ശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനിക്ക്​ സൗദി ഭ​ര​ണാ​ധി​കാ​രി സ​ൽ​ മാ​ൻ രാജാവ്​ ക്ഷണക്കത്ത്​ അയച്ചു’. ഇൗ സന്തോഷമാണ്​ 2018 അവസാനം എല്ലാവരും പങ്കുവെച്ചത്​. ഗൾഫ്​ പ്രതിസന്ധിക്ക്​ അയ വുവരുന്നതി​​​​​െൻറ സൂചനയായി ഇതിനെ പലരും കണ്ടു. എന്നാൽ ഒന്നും സംഭവിച്ചില്ല, ഉപരോധം ചർച്ചയാകാത്ത ഉച്ചകോടി സമ ാപിച്ചു. ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധം തുടരുകയും ​െചയ്യുന്നു. 2017 ജൂൺ അഞ്ചിന് പുലർച്ചെയാണ്​ ഇടിത് തീ പോലെ ആ വാർത്ത വരുന്നത്​. സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും ഇൗജിപ്​തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചു! കാരണമായി പറഞ്ഞതാക​െട്ട വ്യാജമായി ഉണ്ടാക്കിയതും.

ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്​സൈറ ്റ്​ തകർത്ത്​ അമീറി​​​​​െൻറ പേരിൽ തെറ്റായ പ്രസ്​താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രച ാരണമാണ്​ അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന്​ വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന ്നാൽ ഖത്തറി​​​​​െൻറ മുഴുവൻ അതിർത്തികളും അടക്കുകയാണ്​​ ഉപരോധ രാജ്യങ്ങൾ ചെയ്​തത്​. സ്വയം പര്യാപ്​തതയിലേക്കു ം നയതന്ത്ര​തലത്തിലെ കൂടുതൽ മേഖലയിലേക്കുമുള്ള കുതിച്ചുചാട്ടത്തിനും ഖത്തർ ഉപരോധത്തെ മാറ്റി എന്നതാണ്​ ശരി. ഹമ ദ്​ തുറമുഖം സജീവമാക്കി, ഖത്തർ എയർവേയ്​സി​​​​​െൻറ ചിറകുകൾ കൂടുതൽ ദൂരത്തിൽ പറത്തി... വിദേശകാര്യമന്ത്രി ശൈഖ്​ മുഹ മ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയുടെ ചടുലമായ നീക്കങ്ങളിലൂടെ മറ്റ്​ രാജ്യങ്ങളിൽ ഖത്തറി​​​​​െൻറ ശരിയായ നിലപാട ുകൾ വിശദീകരിച്ച്​ നയതന്ത്ര വിജയം നേടി. രണ്ടാം വർഷത്തിലേക്ക്​ കടക്കുന്ന ഉപരോധത്തിനിടയിലും നിലപാടുകളിൽ ഉറച്ച ്​ കരുത്തോടെ മുന്നോട്ടുപോകുമെന്ന വ്യക്​തമായ സന്ദേശമാണ്​ ഖത്തർ കഴിഞ്ഞ വർഷവും നൽകിയത്​.

ഉശിരൻ തീരുമാ നങ്ങളുടെ 2018
2006ലെ ദോഹ ഏഷ്യാഡിനോടനുബന്ധിച്ചുതുടങ്ങിയ വികസന പദ്ധതികളുടെ തുടർച്ചയാണ്​ എങ്ങും. സാമ്പത്തിക സ ുസ്​ഥിരത അതി​​​​​െൻറ ഏറ്റവും മികച്ച അവസ്​ഥയിലാണ്​. സൗദി കിരീടാവകാശി സൽമാൻരാജാവ്​ പോലും ഖത്തറി​​​​​െൻറ സാമ് പത്തികാവസ്​ഥയെ പ്രശംസിച്ചു എന്നതിൽ നിന്ന്​ എല്ലാം വ്യക്​തം. പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി തുടക്കം ക ുറിച്ച വികസനവിപ്ലവം മകനും നിലവിലെ അമീറുമായ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും തുടർന്നുവരികയാണ്​. അമീറി​​​​​െൻറ സ ്വപ്​നപദ്ധതിയായ വിഷൻ 2030 പൂർത്തിയാകുന്നതി​​​​​െൻറ ഒാരോ മാറ്റവും രാജ്യത്തി​​​​​െൻറ മുക്കുമൂലകളിൽ കാണാം. ഒരു പ ിടി ഉശിരൻ തീരുമാനങ്ങൾ കൂടി എടുത്ത വർഷമാണ്​ ഖത്തറിന്​ 2018 എന്നത്​. പെട്രോളിയം കയറ്റുമതി രാജ്യങ്ങളു​െട അന്താരാഷ ്​ട്ര സംഘടന (ഒപെക്)യിൽ നിന്ന്​ ​2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങുമെന്നതാണ്​ ഇതിൽ ഏറ്റവും പ്രധാന​െപ്പട്ടത്​.

ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) കയറ്റുമതിയിൽ ലോകത്തെ മുൻനിരക്കാരെന്ന നിലയിൽ ഇൗ മേഖലയിൽ​ കൂടുതൽ ശ്രദ്ധകേന ്ദ്രീകരിച്ച്​ ആഗോള ശക്​തിയാകാനാണ്​ രാജ്യത്തി​​​​​െൻറ ലക്ഷ്യം. സംഘടനയിൽ നിന്ന്​ പിൻമാറുന്ന ആദ്യ ഗൾഫ്​രാജ്യ മാണ്​ ഖത്തർ. ഒപെക്​ രാജ്യങ്ങളുടെ എണ്ണയുൽപാദനത്തി​​​​​െൻറ രണ്ട്​ ശതമാനം മാത്രമാണ്​ ഖത്തറി​േൻറത്​. ഇതിനാൽ തന്നെ തീരുമാനം വൻപ്രതിഫലനം ഉണ്ടാക്കില്ല. എന്നാൽ എണ്ണയുടെ കാര്യത്തിൽ സ്വതന്ത്രമായ നിലപാടെടുക്കാൻ ഇത്​ രാജ്യത്തെ സഹായിക്കും. പ്ര​കൃ​തി​വാ​ത​ക ഉ​ത്പാ​ദ​നം പ്ര​തി​വ​ര്‍ഷം 7.7 കോ​ടി ട​ണ്ണി​ല്‍ നി​ന്ന് 11 കോ​ടി ട​ണ്ണാ​ക്കി ഉ​യ​ര്‍ത്താ​ൻ അടുത്തിടെ രാജ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. കഴിഞ്ഞ ഒക്​ടോബറിൽ ഇന്ത്യയിലേക്ക്​ 7141 കോടി രൂപയുടെ എൽ.എൻ.ജി ആണ്​ ഖത്തർ കയറ്റുമതി ചെയ്​തത്​. മൊത്തം കയറ്റുമതിയുടെ 13 ശതമാനം വരുമിത്​. മ​ധ്യ പൗ​ര​സ്ത്യ മേ​ഖ​ല​യി​ലും ഒ​പെ​കി​ലും രാഷ്​ട്രീ​യ ച​ല​ന​മു​ണ്ടാ​ക്കാ​ന്‍ ഖ​ത്ത​റി​​​​​​െൻറ തീ​രു​മാ​ന​ത്തി​ന്​ ക​ഴി​യുമെന്നാണ്​ വിലയിരുത്തൽ.

എ​ണ്ണ–​പ്ര​കൃ​തി വാ​ത​ക മേ​ഖ​ല​യി​ൽ ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ടു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി അ​ർ​ജ​ൻ​റീ​ന​യി​ലെ ര​ണ്ട് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ഉ​ണ്ട്. നി​ല​വി​ൽ 80 ല​ക്ഷ​ത്തി​ല​ധി​കം ട​ൺ പ്ര​കൃ​തി വാ​ത​ക​മാ​ണ് ഖ​ത്ത​ർ ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. ഖ​ത്ത​റിെ​ൻ​റ പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​ന​ത്തി​ൽ 70ശ​ത​മാ​ന​ത്തി​ല​ധി​ക​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്. ഖത്തറിന്​ മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങൾ​െക്കതിരെ യു.എന്നി​​​​​െൻറ പരമോന്നത കോടതിയിൽ ഖത്തർ നൽകിയ കേസിൽ അനുകൂലമായ ഇടക്കാല ഉത്തരവ്​ നേടിയെടുക്കാനും ഖത്തറിന്​ കഴിഞ്ഞിട്ടുണ്ട്​.

ഇല്ല, വാ​റ്റും വ​രു​മാ​ന നി​കു​തി​യും
2019ലും വാ​റ്റ്​ (മൂ​ല്യ​വ​ർ​ധി​ത നി​കു​തി), വ​രു​മാ​ന നി​കു​തി​ എന്നിവ ഖത്തറിൽ​ നടപ്പാക്കില്ലെന്നതടക്കമുള്ള നിർദേശങ്ങൾ സ്വദേശികൾക്കെന്ന പോലെ പ്രവാസികൾക്കും വൻ ആശ്വാസമാണ്​ നൽകിയിരിക്കുന്നത്​. വരാനിരിക്കുന്ന രാജ്യത്തി​​​​​െൻറ മിച്ചബജറ്റാണ്​ കാരണം. 4.3ബി​ല്യ​ണ്‍ റി​യാ​ല്‍ മി​ച്ചം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടയിലെ ആ​ദ്യ മി​ച്ച​ബ​ജ​റ്റാണ്​ വരാൻ പോകുന്നത്​.
അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ​ക്കും സി​ഗ​ര​റ്റി​നും 2019 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 100 ശ​ത​മാ​നം നി​കു​തി വ​ർ​ധി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​ം. ഇ​തോ​ടൊ​പ്പം പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലു​ള്ള മ​റ്റു ശീ​ത​ള പാ​നീ​യ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്യും.

സ്വയംപര്യാപ്​തം, ഇനി കയറ്റുമതിയിലേക്ക്​
സ്വയംപര്യാപ്​തത കൈവരിക്കാനുള്ള അവസരമാണ്​ ഖത്തറിന്​ ഉപരോധം സമ്മാനിച്ചത്​. അല്ലെങ്കിൽ നോക്കൂ... പാ​ലി​​​​​​െൻറയും പാലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്തി​​​​​​െൻറ സ്വ​യം​പ​ര്യാ​പ്ത​ത ഏ​ക​ദേ​ശം നൂ​റു​ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി​. ഉ​പ​രോ​ധത്തി​ന്​ മു​മ്പ് കേ​വ​ലം 28 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇത്​. ബാ​ക്കിയുള്ളവ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇവിടെ നിന്നാണ്​ ഇൗ കുതിച്ചുചാട്ടം. ബലദ്​ന എന്ന ഖത്തറി​​​​​െൻറ സ്വന്തം പാൽകമ്പനി രാജ്യത്തിന്​ ആവശ്യമായ പാൽ^പാൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചു. ഇനി കയറ്റി അയക്കാനുള്ള പദ്ധതിയിലാണ്​. രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ 16 ല​ക്ഷം ക​ന്നു​കാ​ലി​ക​ളും ക​മ്പ​നി​ക​ള​ട​ക്കം 17,000 ക​ന്നു​കാ​ലി വ​ള​ര്‍ത്തുകേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്​. പാ​ലി​​​​​​െൻറ​യും പാ​ലു​ത്്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​തി​ദി​ന ശ​രാ​ശ​രി ഉ​പ​യോ​ഗം ഇ​പ്പോ​ള്‍ ഏ​ക​ദേ​ശം 600 ട​ണ്‍ ആ​ണ്. ഏ​ക​ദേ​ശം 616 ട​ണ്‍ ഖ​ത്ത​റി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്​. ഫ്രോ​സ​ണ്‍ ചി​ക്ക​ന്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ 98 ശ​ത​മാ​നം സ്വ​യംപ​ര്യാ​പ്ത​ത ആയി. ഉ​പ​രോ​ധ​ത്തി​ന് മു​മ്പ് ഇ​ത് 50 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ പ്ര​തി​ദി​ന ഉ​പ​ഭോ​ഗം 60 ട​ണ്‍ ഫ്രോ​സ​ണ്‍ ചി​ക്ക​നാ​ണ്. പ്ര​തി​ദി​ന ഉ​പ​ഭോ​ഗ​ത്തി​​​​​​െൻറ 59ശ​ത​മാ​ന​വും ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​ന്നു​ണ്ട്.

ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​രം, പുതിയ കപ്പൽ ചാൽ
ദിനേനയെന്നോണം ഹമദ്​ തുറമുഖത്ത്​ വമ്പൻ കപ്പലുകൾ നങ്കൂരമിടുന്നു. ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വൻ വ​ള​ർ​ച്ച​യി​ലായതോടെ ലോകരാജ്യങ്ങൾ ഖത്തറിലെത്തുകയാണ്​. കഴിഞ്ഞ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ശേ​ഷം സീ​സ​ൺ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ചെ​റു​തും വ​ലു​തു​മാ​യ 14 ക്രൂ​യി​സ്​ ക​പ്പ​ലു​ക​ളാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളു​മാ​യി എത്തിയത്​. 2019 മെ​യ് അ​വ​സാ​നം വ​രെ നീ​ളു​ന്ന സീസണിൽ 43 ക​പ്പ​ലു​ക​ളി​ലാ​യി 140000ല​ധി​കം സ​ഞ്ചാ​രി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. ഖത്തർ-ഒമാൻ-കുവൈത്ത്​ സ്​ഥിരം കപ്പൽ ചാൽ തുറന്നതോടെ ഇൗ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആ​ഢം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ യാ​ത്രക്കുള്ള അവസരവും ഒരുങ്ങി​. ഖ​ത്ത​റി​ൽ നി​ന്നും ഒ​മാ​നി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കു​മു​ള്ള ക​പ്പ​ൽ സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​ക്ക​കം ആ​രം​ഭി​ക്കു​ം. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ഥ​മ അ​ന്താ​രാ​ഷ്​ട്ര ക്രൂ​യി​സ് ക​പ്പ​ൽ സ​ർ​വീ​സാ​കും ഇത്​. 870 യാ​ത്ര​ക്കാ​രെ​യും 670 കാ​റു​ക​ളെ​യും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള 145 മീ​റ്റ​ർ നീ​ള​മു​ള്ള ‘ഗ്രാ​ൻ​ഡ് ഫെ​റി’ ക​പ്പ​ൽ റെഡിയാണ്​. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ സാ​ധ്യ​ത​യ​നു​സ​രി​ച്ച് റൂ​ട്ട് ഇ​റാ​നി​ലേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കും.

ഖത്തർ എയർവേയ്​സും ഹമദ്​ തുറമുഖവും
ആകാശത്ത്​ ഖത്തർ എയർവേയ്​സും വെള്ളത്തിൽ ഹമദ്​ തുറമുഖവും വികസനകുതിപ്പ്​ സാധ്യമാക്കുന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ 14 പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഖത്തർ എയർവേയ്​സ്​ സ​ര്‍വീ​സ് തു​ട​ങ്ങി​യ​ത്. ലോ​ക​ത്തെ സു​പ്ര​ധാ​ന ടൂ​റി​സം, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ല്ലാം സ​ര്‍വീ​സ് ന​ട​ത്തു​ന്നു​. 2017-18 ല്‍ ​എ​യ​ര്‍ലൈ​ന്‍ 20 വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു. ഓ​ര്‍ഡ​ര്‍ ചെ​യ്ത 37 എ​ണ്ണ​ത്തി​ല്‍ ആ​ദ്യ എ​യ​ര്‍ബ​സ് 1000^എ 350 ​സ്വ​ന്ത​മാ​ക്കി​യ​ത് ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. ​ക​ഴി​ഞ്ഞ​വ​ര്‍ഷം 200ാമ​ത് എ​യ​ര്‍ക്രാ​ഫ്റ്റും കമ്പനി സ്വീ​ക​രി​ച്ചു. എണ്ണിയാൽ തീരാത്ത പുരസ്​കാരങ്ങളാണ്​ കമ്പനി ഇതിനകം നേടിയത്​.
മധ്യേഷ്യയിലെ ഏറ്റവും വലിയ തുറമുഖ ഇടനാഴിയായ ജബൽ അലി ഫ്രീ സോൺ ​ഖത്തറിലേക്കുള്ള ചരക്ക്​ നീക്കം ഉപരോധത്തിന്​ ശേഷം പൂർണമായി തടഞ്ഞു. ഇതോടെയാണ്​ ഹമദ്​ തുറമുഖത്തി​​​​​െൻറ പ്രവർത്തനം എത്രയും വേഗം തുടങ്ങാൻ അമീർ ഉത്തരവിട്ടത്​. 120ൽപരം രാജ്യങ്ങളിൽ നിന്ന്​ നേരിട്ട്​ കപ്പൽ സേവനവും ചരക്ക്​ നീക്കവും നടത്താൻ കഴിയുന്ന തരത്തിലേക്ക്​ ഹമദ്​ തുറമുഖം മാറി. ഇന്ത്യ, ചൈന, മലേഷ്യ, പാക്കിസ്​താൻ തുടങ്ങിയ പ്രമുഖ ഇറക്കുമതി രാജ്യങ്ങളുമായി നേരിട്ടുള്ള സർവീസാണ്​ ഇപ്പോൾ നടക്കുന്നത്​.​

വ്യാ​പാ​ര​വും വാണിജ്യവും
വ്യാപാര വാണിജ്യമേഖലയിൽ യൂറോപ്യൻ^ഏഷ്യൻ രാജ്യങ്ങളുമായി ഖത്തർ മികച്ച മുന്നേറ്റമാണ്​ ഉണ്ടാക്കിയത്​. ഖ​ത്ത​ർ^അ​മേ​രി​ക്ക​ വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ട്ടു. ഇരുരാജ്യങ്ങളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​കൈ​മാ​റ്റം 2018 ആ​ദ്യ പ​ത്തു​മാ​സ​ത്തി​നു​ള്ളി​ല്‍ 22 ബി​ല്യ​ണ്‍ റി​യാ​ലി​ലേ​ക്കെ​ത്തി​. അ​ഞ്ചാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര​പ​ങ്കാ​ളി​യാ​ണ് യു.എസ്​. വ്യാ​പാ​ര​ത്തി​​​​​​െൻറ 6.23ശ​ത​മാ​ന​വും അ​മേ​രി​ക്ക​യു​മാ​യാ​ണ്. 650​ല​ധി​കം യു​എ​സ് ക​മ്പ​നി​ക​ളാ​ണ് ഇവിടെയുള്ളത്​.
ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി(​എ​ൽ​എ​ൻ​ജി) 2022 ആ​കു​മ്പോ​ഴേ​ക്കും ര​ണ്ട​ര മ​ട​ങ്ങി​ലേ​റെയാണ്​ വ​ർ​ധി​ക്കു​ക. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​കൃ​തി വാ​ത​ക ഉ​പ​യോ​ഗം എട്ട്​ ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 20 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി ട​ൺ എ​ൽ​എ​ൻ​ജി​യാ​ണ് ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. 2022നു​ള്ളി​ൽ ഇ​ത് ര​ണ്ടു കോ​ടി മു​ത​ൽ ര​ണ്ട​ര കോ​ടി ട​ൺ വ​രെ​യാ​യി വ​ർ​ധി​ക്കു​മെ​ന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ പറയുന്നു. ഖ​ത്ത​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യി​ൽ 87% വ​ർ​ധ​ന​യാ​ണ്​ 2018ൽ ഉണ്ടാ​യ​ത്.
ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, പ​ഞ്ച​സാ​ര, ഓ​ട്ടോ​മൊ​ബൈ​ൽ സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ എ​ന്നി​വ​യു​ടെ ഖത്തറിലേക്കുള്ള ക​യ​റ്റു​മ​തി​യിലാണ്​​ പ്ര​ധാ​ന​മാ​യും വ​ർ​ധ​ന​. 2018–19 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു ഖ​ത്ത​റി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭ്രമണപഥത്തിലും ഖത്തർ
ഭ്രമണപഥത്തിൽ 2018ൽ ഖത്തർ വീണ്ടും കൈയൊപ്പ്​ ചാർത്തി. അടുത്തിടെയാണ്​ ഖത്തർ സ്​ഹൈൽ ^2 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്​. ഖത്തർ സാറ്റലൈറ്റ്​ കമ്പനിയായ സ്​ഹൈൽസാറ്റ്​ ആണ്​ ​േഫ്ലാറിഡയിലെ കേപ്​ കനാവറൽ കെന്നഡി സ്​പേസ്​ സ​​​​െൻററിലെ സ്​പേസ്​ എക്​സ്​ എന്ന വിക്ഷേപണ കേന്ദ്രത്തിൽ നിന്ന്​ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്​ അയച്ചത്​. വാ​ർ​ത്താമാ​ധ്യ​മ മേ​ഖ​ല​യി​ൽ വി​ശാ​ല​മാ​യ സ​ാധ്യ​ത​യാ​ണ് സ്​​ൈഹൽ ^2ലൂടെ ല​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള​താ​ണ് ഉപഗ്രഹം. മ​ധ്യേ​ഷ്യ​യി​ൽ ഉ​ട​നീ​ളം ഇ​തിെ​ൻ​റ സേ​വ​നം ല​ഭ്യ​മാ​കു​ം. പ​തി​നാ​റ് വ​ർ​ഷം വ​രെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശേ​ഷി​യു​ണ്ട്​. 2013 ലാ​ണ് ഖ​ത്ത​ർ ആ​ദ്യ​മാ​യി സ്​​ഹൈ​ൽ സാ​റ്റ്​–1 എ​ന്ന പേ​രി​ൽ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​ത്.

വറ്റാത്ത കാരുണ്യം
ഉപരോധം കഠിനമായി തുടരു​േമ്പാഴും ഖത്തർ അതി​​​​​െൻറ കാരുണ്യവഴികൾ അടക്കുന്നില്ല. ഖത്തർ ചാരിറ്റി വഴിയും ​െഎക്യരാഷ്​ട്രസഭ വഴിയും അഭയാർഥിക്ഷേമത്തിനായും മറ്റും വൻ തുകയാണ്​ നൽകിക്കൊണ്ടിരിക്കുന്നത്​. ഫലസ്​തീൻ, സിറിയ പോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും നിലക്കാത്ത വിവിധ സഹായവുമായി ഖത്തർ എന്നും കൂട്ടിനുണ്ട്​. ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ അ​ഭ​യാ​ർ​ഥി പ​ദ​വി ല​ഭി​ക്കു​ന്ന​തി​ന് നി​ര​വ​ധി വ​ഴി​ക​ളാണ്​ ഒ​രു​ക്കി​യിരിക്കുന്നത്​. സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ഖ​ത്ത​റും ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ അ​ഭ​യാ​ർ​ഥി ഹൈ​ക്ക​മ്മീ​ഷ​ണ​റുമാണ്​ (​യു.​എ​ൻ.​എ​ച്ച്.​ആ​ർ.​സി) കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത്​. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ം. അ​ല്ലെ​ങ്കി​ൽ നേ​രി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ ഒ​ാഫീ​സി​ലെ​ത്തി​യും അ​പേ​ക്ഷി​ക്കാം. അ​ഭ​യാ​ർ​ഥി​യു​ടെ പ്രത്യേക പ​ദ​വി ല​ഭി​ക്കു​ന്ന​തോ​ടെ പല അ​വ​കാ​ശ​ങ്ങ​ളും അ​വ​ർ​ക്ക് ലഭിക്കും. സാ​മ്പ​ത്തി​ക സ​ഹാ​യം, താ​മ​സ സ്​​ഥ​ലം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ജോ​ലി അം​ഗീ​കാ​രം, മ​ത​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യാ​ണ് പ്ര​ധാ​നം.

മന്ത്രിസഭയിലെ അഴിച്ചുപണി
2018ൽ മന്ത്രിസഭയിൽ സുപ്രധാന അഴിച്ചുപണിയാണ്​ അമീർ നടത്തിയത്​. വാണിജ്യം, മുൻസിപ്പൽ–കാർഷികം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകളിലാണ് പ്രധാനമായും ഇത്. ഡോ. ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമിയാണ് പുതിയ നിയമ മന്ത്രി. അധിക ചുമതലയായി കാബിനറ്റ് വകുപ്പും നൽകിയിട്ടുണ്ട്. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ അൽതുർക്കിയാണ് മുൻസിപ്പൽ കാർഷിക വകുപ്പ് മന്ത്രി. അലി ബിൻ അഹ്മദ് അൽകുവാരിയെ വാണിജ്യ–സാമ്പത്തിക വകുപ്പ് മന്ത്രിയായി നിയമിച്ചു. യൂസുഫ് ബിൻ മുഹമ്മദ് അൽഉഥ്മാൻ അൽഫഖ്റുവാണ് തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. ഖത്തർ പെേട്രാളിയം സി.ഇ.ഒ സഅദ് ബിൻ ശരീദ അൽകഅബിയെ ഉൗർജ വകുപ്പ് സഹമന്ത്രിയായും നിയമിച്ചു.

ഗൾഫ് മേഖലയുടെ ലോകകപ്പ്​
2022ൽ നടക്കുന്നത്​ ഗൾഫ്​നാടി​​​​​െൻറ മൊത്തം ചാമ്പ്യൻഷിപ്പാണെന്നാണ്​ ഖത്തർ നിലപാട്​. ഒൗദ്യോഗിക കൗണ്ട്​ ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഉ​ദ്ഘാ​ട​ന^സ​മാ​പ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന ലു​സൈ​ല്‍ സ്​റ്റേഡിയത്തി​​​​​െൻറ രൂപരേഖ കഴിഞ്ഞ ദിവസം സുപ്രീംകമ്മിറ്റി പുറത്തുവിട്ടു. എ​​ട്ട് പ്ര​​ധാ​​ന സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് ലോ​​ക​​ക​​പ്പി​​നാ​​യി ഖ​​ത്ത​​ർ മു​​ന്നോ​​ട്ട് വെ​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​തി​​ൽ പു​​ന​​ർ​​നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യം ക​​ഴി​​ഞ്ഞ വ​​ർ​​ഷം മെ​​യ് 19ന് ​​അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ ക​​ര​​ങ്ങ​​ളാ​​ൽ ലോ​​ക​​ത്തി​​ന് സ​​മ​​ർ​​പ്പി​​ച്ചുക​​ഴി​​ഞ്ഞു.
ഉ​​ദ്ഘാ​​ട​​ന–​​ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന ലു​​സൈ​​ൽ സ്​​​റ്റേ​​ഡി​​യം, അ​​ൽ​​ഖോ​​റി​​ലെ അ​​ൽ ബൈ​​യ​​ത് സ്​​​റ്റേ​​ഡി​​യം, അ​​ൽ വ​​ക്റ, ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ, റ​​യ്യാ​​ൻ, റാ​​സ്​ ബൂ ​​അ​​ബൂ​​ദ്, തു​​മാ​​മ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​റ്റു സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ൾ. ഇവയുടെ നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്​.
2020ൽ തന്നെ സ്​റ്റേഡിയങ്ങളിലേക്കുള്ള റോഡുകൾ സജ്ജമാകും.

പ്രത്യേക സാമ്പത്തിക മേഖലകൾ 2019ൽ
വൻനിക്ഷേപസാധ്യതകളുമായി പ്രവൃത്തി തുടങ്ങിയ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യത്തേത്​ 2019 ആദ്യപാദത്തിൽ പ്രവർത്തന സജ്ജമാകും. മനാതഖിനാണ്​ (ഇക്കണോമിക്​ സോൺസ്​ കമ്പനി) ചുമതല. രാജ്യത്തി​​​​​െൻറ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളിൽ 250 പുതിയ ​േപ്ലാട്ടുകൾ ഉണ്ട്​. ജെരി അൽസമുർ, വഖ്​റ, ബിർകത്ത്​ അൽ അവാമിർ, അബ സലീൽ എന്നീ സാമ്പത്തിക മേഖലകളാണ്​ നിക്ഷേപകർക്ക്​ പുതിയ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നത്​

ഒാൺഅറൈവൽ വിസ; വടികൊടുത്ത്​ അടി വാങ്ങി
ഗൾഫ്​ രാജ്യങ്ങൾ അനുവദിക്കുന്ന സൗകര്യങ്ങൾ ഇന്ത്യക്കാർ പലപ്പോഴും ദുരുപയോഗിക്കുന്നത്​ പതിവാണ്​. ഇതോടെ പതിയെ ആ രാജ്യങ്ങൾ അത്തരം സേവനങ്ങൾ നിർത്തുകയോ നിയന്ത്രണം കൊണ്ടുവരികയോ ആണ്​ ചെയ്യുക. ഇതാണ്​ ഇന്ത്യക്കാരുടെ ഒാൺഅ​ൈറവൽ വിസാകാര്യത്തിലും സംഭവിച്ചത്​. ഒരു മാസത്തെ ഒാൺ ​അറൈവൽ വിസ ഒരു മാസം കൂടി പുതുക്കാൻ കഴിയുമായിരുന്നു. ഇൗ ആനുകൂല്യമാണ്​ ഖത്തർ നിർത്തിയത്​. ഇത്തരത്തിൽ എത്തുന്നവർക്ക്​ ഒരു മാസം മാത്രമാണ്​ ഇനി ഖത്തറിൽ നിൽക്കാൻ കഴിയുക. ഇങ്ങനെ വരുന്ന ഇന്ത്യക്കാർക്ക്​ ബാങ്ക്​ ക്രെഡിറ്റ്​ കാർഡോ ഡെബിറ്റ്​ കാർഡോ വേണം. ഖത്തറിൽ താമസത്തിന്​ ഹോട്ടൽ ബുക്ക്​ ചെയ്​തതി​​​​​െൻറ രേഖയും ഇന്ത്യയിലേക്കുള്ള മടക്ക വിമാന ടിക്കറ്റും ഉണ്ടായിരിക്കണം എന്ന നിബന്ധനയും കർശനമാക്കി. ഒാൺഅ​ൈറവൽ വിസ തൊഴിൽ വിസയാണെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ മലയാളികളടക്കമുള്ളവർ തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയിട്ടുണ്ട്​. ഇത്തരം കാര്യങ്ങളാണ്​ ഖത്തർ അധികൃതരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്​.

മെഡിക്കല്‍ അടക്കം നാട്ടിൽ ചെയ്യാം
ഇന്ത്യയടക്കമുള്ള എട്ട്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക്​ ഇനി നാട്ടില്‍ നിന്ന് തന്നെ മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങൾ ചെയ്യാം. സിംഗപ്പൂർ ആസ്​ഥാനമായ ‘ബയോമെറ്റ്​ സ്​മാർട്ട്​ ​െഎഡൻറിറ്റി സൊലൂഷൻസ്​’ എന്ന ഏജൻസിയുമായി സഹകരിച്ചാണ്​ ഖത്തർ സർക്കാർ പുതിയ പദ്ധതി നടത്തുന്നത്​. ഇതുസംബന്ധിച്ച കരാറില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ആൻറ്​ മെഡിക്കല്‍ ചെക്കപ്പ് സര്‍വീസും ബയോമെറ്റും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയിൽ എറണാകുളം, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്​നോ, ഹൈദരാബാദ്​, ബംഗളൂരു എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടാകും. ഇതടക്കമുള്ള നിരവധി സേവനങ്ങളും സൗകര്യങ്ങളുമാണ്​ ഖത്തർ ​പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story