നന്മയിൽ യോജിക്കാനുള്ള ആശയങ്ങൾ പങ്കുവെച്ച് ഫോക്കസ് ഖത്തർ കൂട്ടായ്മ
text_fieldsദോഹ: ലോകത്തുള്ള മനുഷ്യരെല്ലാം ഹൃദയ വിശാലതയുള്ളവരായി മാറിയാൽ നന്മ നിറഞ്ഞ ലോകം കെട്ടിപ്പടുക്കാനാകുമെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു. യുവജന സംഘടനയായ ഫോക്കസ് ഖത്തർ നടത്തിവരുന്ന ഹീൽ ദ ഹാർട്ട് ഹീൽ ദ വേൾഡ് കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേർസ് മീറ്റിൽ ഖത്തറിലെ പ്രമുഖ സംഘടനാ നേതാക്കൾ പ്രമേയ വിഷയം ചർച്ച ചെയ്തു. 20ഒാളം സംഘടന പ്രതിനിധികളും പ്രവർത്തകരുമാണ് നന്മയിൽ യോജിക്കാനുള്ള പുത്തൻ ആശയങ്ങൾ പങ്കുവെച്ചത്.
ഡെപ്യൂട്ടി സി.ഇ.ഒ അമീർ ഷാജി അധ്യക്ഷത വഹിച്ചു. സി.ഇ.ഒ അസ്കർ റാൻ ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻറ് സ്പോർട്സ് മാനേജർ നൗഷാദ് പയ്യോളി വിഷയം അവതരിപ്പിച്ചു. മുനീർ മാട്ടൂൽ ചർച്ചാ സദസ് നിയന്ത്രിച്ചു. പ്രദോഷ്കൂമാർ (അടയാളം ഖത്തർ), കോയ കൊണ്ടോട്ടി (കെ.എം.സി.സി), ശംസീർ അരിക്കുളം (സംസ്കൃതി ഖത്തർ), യാസിർ അറഫാത്ത് (കൾച്ചറൽ ഫോറം) സന്ദീപ് തിരുവനന്തപുരം, സോമൻ കടലൂർ, നജീബ് (തനത് ഖത്തർ), വിനോദ്, മുജീബ് റാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ), നൗഫൽ (ഖത്തർ സ്പർശം), ജിബിൻ, ഷിഫിൻ, രതീഷ് (റേഡിയോ 98.6), അഷ്റഫ് (മണിയൂർ മഹല്ല് കൂട്ടായ്മ), അജ്മൽ (വൺ ഇന്ത്യ), ഷമീർ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.