Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ബ്രിട്ടീഷ് വിസ...

ഖത്തറിൽ ബ്രിട്ടീഷ് വിസ സേവനങ്ങൾ പുനരാരംഭിച്ചു

text_fields
bookmark_border
ഖത്തറിൽ ബ്രിട്ടീഷ് വിസ സേവനങ്ങൾ പുനരാരംഭിച്ചു
cancel

ദോഹ: ബ്രിട്ടീഷ് വിസ, ഇമ്മിേഗ്രഷൻ സേവനങ്ങൾ രാജ്യത്ത്​ പുനരാരംഭിച്ചു. ദോഹയിലെ പുതിയ ബ്രിട്ടീഷ് വിസ  അപ്ലിക്കേഷൻ സ​​​െൻററിലാണ് വിസ സേവനങ്ങൾ ലഭ്യമാകുക.
എയർപോർട്ട് റോഡിലെ ഒഖ്ബ ബിൻ നാഫിഅ് സ്​ട്രീറ്റിലെ അൽ നുഐമി ബിൽഡിംഗിലെ ഒന്നാം നിലയിലാണ് പുതിയ  ബ്രിട്ടീഷ് വിസ അപ്ലിക്കേഷൻ സ​​​െൻറർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ മുൻകരുതൽ  നടപടികളുടെ ഭാഗമായി നേരത്തെ അപോയിൻറ്മ​​​െൻറ് എടുത്തവർക്ക് മാത്രമാണ് സ​​​െൻററിലെത്തി അപേക്ഷ  സമർപ്പിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും അനുമതിയുണ്ടാകുക. ലോക്ക് ഡൗണിന് മുമ്പെടുത്ത  അപോയിൻറ്മ​​​െൻറിൽ ഹാജരാകാൻ സാധ്യമാകാത്തവർക്ക് അവരുടെ അക്കൗണ്ട് ഇപ്പോൾ ലോഗിൻ ചെയ്ത് പുതിയ  അപ്പോയിൻറ്മ​​​െൻറ് എടുക്കാനും സാധിക്കും.

ലോക്ക്് ഡൗണിന് മുമ്പ് അപേക്ഷ പൂർത്തിയാക്കുകയും വിസ അപ്ലിക്കേഷൻ സ​​​െൻററിൽ നേരത്തെ ബുക്ക് ചെയ്യാത്തതുമായ  ഉപഭോക്താക്കൾക്കും ഇപ്പോൾ പുതിയ അപ്പോയിൻറ്മ​​​െൻറിനായി ബുക്ക് ചെയ്യാവുന്നതാണ്.

അതേസമയം, സൂപ്പർ പ്രിയോരിറ്റി വിസ, പ്രിയോരിറ്റി വിസ (വിസിറ്റ്), പ്രിയോരിറ്റി വിസ (സെറ്റിൽമ​​​െൻറ്–വാക്ക് ഇൻ സർവീസ്​)  എന്നിവ സ​​​െൻററിൽ നിന്നും ഇപ്പോൾ നൽകുന്നതല്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ്–19 പശ്ചാത്തലത്തിൽ  ബ്രിട്ടനിലേക്കുള്ള പ്രവേശനത്തിന് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​. പുതിയ നിർദേശങ്ങൾ അറിയുന്നതിനായി   https://www.gov.uk/ukbordercontrol എന്ന പോർട്ടൽ സന്ദർശിക്കണം.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmalayalam news
News Summary - qatar news
Next Story