Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരയുടെ തലമുറ സംഗമം

വരയുടെ തലമുറ സംഗമം

text_fields
bookmark_border
kathara
cancel
camera_alt

കതാറയിലെ

പ്രദർശനത്തിൽനിന്ന്​

ഖത്തറിന്റെ സാംസ്​കാരിക തലസ്​ഥാനമാണ്​ കതാറ. വരയും സാഹിത്യവും സാഹസികതകളുമായി നിറയുന്ന ഇടം അറബ്​ സംസ്​കാരത്തെ ലോകത്തിന്​ പ്രദർശിപ്പിക്കുന്ന കേന്ദ്രം കൂടിയാണ്​. കഴിഞ്ഞ ദിവസങ്ങളിൽ കതാറയിലെ മുറികളിൽ നിറഞ്ഞുനിന്നത്​ ഖത്തരി കലാകാരന്മാരുടെ പ്രകടനങ്ങളായിരുന്നു. പ്ലാസ്​റ്റിക്​ വസ്​തുക്കളിൽ കല വിരിയിച്ച ഒരുകൂട്ടം പ്രതിഭകൾ തങ്ങളുടെ സൃഷ്​ടികൾ പ്രദർശിപ്പിച്ചു. പുരുഷ, വനിത കലാകാരന്മാരുടെ 30ഓളം സൃഷ്​ടികളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്​.

1960മുതൽ 2023 വരെയായി മൂന്നു തലമുറകളുടെ കലാ സംഗമം എന്നു​ വിശേഷിപ്പിക്കാം. മുതിർന്നവരും, മധ്യവയസ്​കരും, പുതുതലമുറക്കാരും ഉൾപ്പെടെ മൂന്നു​ തലമുറയിലുള്ളവർ അണിനിരന്ന പ്രദർശനം. ഖത്തറും ഇസ്​ലാമിക പാരമ്പര്യവും വരകളായി പ്രദർ​ശിപ്പിക്കപ്പെട്ടു. വൈവിധ്യമാർന്ന കലാപാരമ്പര്യത്തിൽനിന്നും ഉയർന്നുവന്നവർ, തങ്ങളുടെ വ്യത്യസ്​തമായ ജീവിതവും കാഴ്​ചപ്പാടുകളും അടയാളപ്പെടുത്തുന്ന വരകളുമായെത്തിയപ്പോൾ ഹാൾ രണ്ടിലെ പ്രദർശനം അപൂർവമായൊരു കാഴ്​ചാനുഭവമായി മാറി.

അഹമ്മദ്​ അൽ മഅദീദ്​, ഹസൻ അൽ മുല്ല, വാഫിഖ സൂൽതാൻ, അബ്​ദുൽ റഹ്​മാൻ അൽ മുതാവ, ജാമില അൽ ഷുറൈം, ഇമാം അൽ ഹൈദോസ്​, ഖലുദ്​ അൽ യാഫി, ഇസ അൽ മുല്ല, അബ്​ദുല്ല അൽ മുതാവ, മർയം അൽ മുല്ല, നൈല സലിം അൽ ബഹ്​ർ, അൽ റീം മുഹസിൻ, ഫാതിമ അൽ മന്നാഇ, ഈസ അൽ മാലികി എന്നിവരായിരുന്നു പ്രദർശനത്തിൽ പ​ങ്കെടുത്ത കലാകാരന്മാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KataraArab cultureliterature
News Summary - Katara. A place filled with art, literature and adventures is also a center for displaying Arab culture to the world.
Next Story