Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദി​ന്​ ര​ക്തം...

ഹ​മ​ദി​ന്​ ര​ക്തം വേ​ണം, ദാ​നം ചെ​യ്യൂ...

text_fields
bookmark_border
ഹ​മ​ദി​ന്​ ര​ക്തം വേ​ണം, ദാ​നം ചെ​യ്യൂ...
cancel

ദോ​ഹ: ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്​ ഒ ​നെ​ഗ​റ്റി​വ്, ഒ ​പോ​സി​റ്റി​വ് ​ഗ്രൂ​പ് ര​ക്ത​ത്തി​ന്​ അ​ടി​യ​ന്ത​ര ആ​വ​ശ്യം. ഈ ​​ഗ്രൂ​പ്പി​ലു​ള്ള ര​ക്തം ഉ​ട​ൻ​വേ​ണ​മെ​ന്ന്​ എ​ച്ച്.​എം.​സി അ​റി​യി​ച്ചു. 'ഖ​ത്ത​ർ, ഞ​ങ്ങ​ളു​ടെ ര​ക്ത​ത്തി​ലാ​ണ്​' എ​ന്ന കാ​മ്പ​യി​നി​ലൂ​ടെ എ​ച്ച്.​എം.​സി ര​ക്ത​ശേ​ഖ​ര​ണ​പ​രി​പാ​ടി ന​ട​ത്തി​വ​രു​ക​യാ​ണ്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ബ്ല​ഡ്​​ബാ​ങ്കു​ക​ളി​ൽ മ​തി​യാ​യ അ​ള​വി​ൽ ര​ക്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ച്ച്.​എം.​സി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ര​ക്ത​ദാ​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്.

ഹ​മ​ദ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ബ്ല​ഡ്​ ഡോ​ണ​ർ സെൻറ​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യും പി​ന്നീ​ട്​ വൈ​കീ​ട്​ ആ​റു​മു​ത​ൽ രാ​ത്രി 12 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കി​ല്ല.

സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി സെൻറ​റി​ന​ടു​ത്ത്​ ഔ​ട്ട്​​പേ​ഷ്യ​ൻ​റ്​ വി​ഭാ​ഗ​ത്തി​െൻറ എ​തി​ർ​വ​ശ​ത്താ​യി പു​തി​യ ബ്ല​ഡ്​ ഡോ​ണ​ർ സെൻറ​ർ ഇൗ​യി​ടെ തു​റ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി 12 വ​രെ ഇ​തു​ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്​​ച ഉ​ണ്ടാ​കി​ല്ല.

സൂ​ഖ്​ വാ​ഖി​ഫ്​ മൊ​ബൈ​ൽ യൂ​നി​റ്റ്​ വെ​ള്ളി​യാ​ഴ്​​ച അ​ട​ക്കം ആ​ഴ്​​ച​യി​ൽ ഏ​ഴു​ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച 12 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം.

മു​ശൈ​രി​ബ്​ മൊ​ൈ​ബ​ൽ യൂ​നി​റ്റ്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ ആ​ഴ്​​ച​യി​ൽ എ​ല്ലാ​ദി​വ​സ​വും ഇ​തേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കും. http://hamad.qa/qbs എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Medical Corporation
News Summary - Hamad Medical Corporation in needs blood, donate ...
Next Story