Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാത്തിരിപ്പിന്...

കാത്തിരിപ്പിന് പരിഹാരവുമായി പുതിയ ബുക്കിങ് സംവിധാനവുമായി ഹമദ്

text_fields
bookmark_border
ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ
cancel
camera_alt

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ

ദോ​ഹ: രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ആ​ശു​പ​ത്രി​ക​ളി​ലെ കാ​ത്തി​രി​പ്പ് കു​റ​ക്കാ​നു​മാ​യി നൂ​ത​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ അ​പ്പോ​യി​ൻ​മെ​ന്റ് സം​വി​ധാ​ന​വും ന​വീ​ന റ​ഫ​റ​ൽ സം​വി​ധാ​ന​വും പ്ര​ഖ്യാ​പി​ച്ചു. ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​റി​ൽ വ​രാ​നി​രി​ക്കു​ന്ന ഓ​ഫ്താ​ൽ​മോ​ള​ജി, ഇ.​എ​ൻ.​ടി, യൂ​റോ​ള​ജി, ഓ​ഡി​യോ​ള​ജി സാ​യാ​ഹ്ന ക്ലി​നി​ക്കു​ക​ൾ എ​ച്ച്.​എം.​സി​യു​ടെ മ​റ്റൊ​രു സം​രം​ഭ​മാ​ണ്.

പു​തി​യ അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്കി​ങ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തും വ്യ​ക്തി​ഗ​ത ഔ​ട്ട്‌​പേ​ഷ്യ​ന്റ് വി​ഭാ​ഗ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​പ്പോ​യി​ൻ​മെ​ന്റ് മാ​നേ​ജ്‌​മെ​ന്റ് ടീ​മു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഓ​രോ എ​ച്ച്.​എം.​സി ആ​ശു​പ​ത്രി​ക​ളി​ലും പു​തി​യ റ​ഫ​റ​ൽ മാ​നേ​ജ്‌​മെ​ന്റ് സെ​ക്ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും സം​വി​ധാ​ന​ത്തി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു​മാ​ണ് ആ​ശു​പ​ത്രി​സേ​വ​നം കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​വ​രു​ടെ രോ​ഗി​ക​ളു​ടെ ബു​ക്കി​ങ് അ​പ്പോ​യി​ൻ​മെ​ന്റി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വ​രു​ന്ന​തോ​ടൊ​പ്പം അ​നാ​വ​ശ്യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. ഈ ​ആ​സൂ​ത്ര​ണം ക്ലി​നി​ക്ക​ൽ ടീ​മി​നെ​യും റ​ഫ​റ​ൽ, ബു​ക്കി​ങ് മാ​നേ​ജ്‌​മെ​ന്റ് റി​സോ​ഴ്‌​സ് സൗ​ക​ര്യ​ങ്ങ​ളെ​യും ശ​ക്തി​പ്പെ​ടു​ത്തും.

2022 മാ​ർ​ച്ചി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യു​ടെ പി​ന്തു​ണ​യോ​ടെ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ൽ, റ​ഫ​റ​ൽ, ഇ-​ട്ര​യേ​ജ്, ഇ​ൻ-​കോ​ളി​ങ്, അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്കി​ങ് പ്ര​ക്രി​യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള എ​ൻ​ഡ് ടു ​എ​ൻ​ഡ് ബു​ക്കി​ങ് പ്ര​ക്രി​യ​യു​ടെ സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​ന​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സെ​ന്റ​ർ ഫോ​ർ പേ​ഷ്യ​ന്റ് എ​ക്‌​സ്പീ​രി​യ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​ഫ് എ​ൻ​ഗേ​ജ്‌​മെ​ന്റ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ക്വാ​ളി​റ്റി​യും ഹ​മ​ദ് ഹെ​ൽ​ത്ത് കെ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റു​മാ​യ നാ​സ​ർ അ​ൽ ന​ഈ​മി പ​റ​ഞ്ഞു.

നെ​സ്മ​അ​ക് ആ​പ്ലി​ക്കേ​ഷ​ൻ

എ​ച്ച്.​എം.​സി ആ​ശു​പ​ത്രി​ക​ളാ​യ ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​ർ, ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി, അ​ൽ വ​ക്‌​റ ആ​ശു​പ​ത്രി, അ​ൽ​ഖോ​ർ ആ​ശു​പ​ത്രി, ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ കാ​ൻ​സ​ർ കെ​യ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച്, വി​മ​ൻ​സ് വെ​ൽ​ന​സ് ആ​ൻ​ഡ് റി​സ​ർ​ച് എ​ന്നി​വ​യി​ലും ബോ​ൺ ആ​ൻ​ഡ് ജോ​യ​ന്റ് സെ​ന്റ​ർ, ഹ​മ​ദ് ഡെ​ന്റ​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ മാ​റ്റം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ.

രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള മാ​റ്റം വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ശേ​ഷി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് നാ​സ​ർ അ​ൽ ന​ഈ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ റ​ഫ​റ​ൽ ബു​ക്കി​ങ് മാ​നേ​ജ്‌​മെ​ന്റ് സം​വി​ധാ​നം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഖ​ത്ത​രി രോ​ഗി​ക​ൾ​ക്കു​ള്ള ഒ.​പി.​ഡി അ​പ്പോ​യി​ൻ​മെ​ന്റ് വെ​യി​റ്റി​ങ് ലി​സ്റ്റ് പ്ര​ശ്‌​ന​ങ്ങ​ൾ മേ​ൽ സൂ​ചി​പ്പി​ച്ച ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും അ​ൽ ന​ഈ​മി ചൂ​ണ്ടി​ക്കാ​ട്ടി.

ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​റി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന സാ​യാ​ഹ്ന ക്ലി​നി​ക്കു​ക​ൾ നി​ല​വി​ൽ വ​ന്നാ​ൽ, രോ​ഗി​ക​ളു​ടെ അ​പ്പോ​യി​ൻ​മെ​ന്റ് പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഈ ​സേ​വ​നം നെ​സ്മ​അ​ക് 16060 ഹോ​ട്ട്‌​ലൈ​നി​ലേ​ക്ക് ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad medical corporation
News Summary - Hamad Medical Corporation Implements new booking system
Next Story