Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗ തോ​ട്ട​ത്തി​ൽ...

ഇൗ തോ​ട്ട​ത്തി​ൽ ഉ​പ​രോ​ധം തീ​രു​ന്ന​ത് വ​രെ ഈ​ത്ത​പ്പ​ഴം സൗ​ജ​ന്യം

text_fields
bookmark_border
ഇൗ തോ​ട്ട​ത്തി​ൽ ഉ​പ​രോ​ധം  തീ​രു​ന്ന​ത് വ​രെ ഈ​ത്ത​പ്പ​ഴം സൗ​ജ​ന്യം
cancel

ദോ​ഹ: ഇ​നി​യും ഈ​ത്ത​പ്പ​ഴം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഗു​വൈ​രി​യ്യ​യി​ലെ നാ​സ​ർ അ​ൽ നു​ഐ​മി​യു​ടെ തോ​ട്ട​ത്തി​ലേ​ക്ക് പോ​കാം. ഇ​തു​വ​രെ കാ​ണാ​ത്ത ‘ഓ​ഫ​ർ’ ആ​ണ് അ​ൽ നു​ഐ​മി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം തീ​രു​ന്ന​ത് വ​രെ അ​ൽ നു​ഐ​മി​യു​ടെ ഗു​വൈ​രി​യ​യി​ലെ ഫാ​മി​ൽ നി​ന്നും ഈ​ത്ത​പ്പ​ഴം സൗ​ജ​ന്യ​മാ​യി എ​ടു​ക്കാ​മെ​ന്ന​താ​ണ് ജ​ന​ങ്ങ​ൾ​ക്കു​ള്ള ഓ​ഫ​ർ.
മി​ഹൈ​രി​ജ–​ഗു​വൈ​രി​യ ഫാ​മി​ൽ നി​ന്നും അ​വ​ശേ​ഷി​ക്കു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന അ​ൽ നു​ഐ​മി​യു​ടെ ന​ട​പ​ടി ഇ​തി​ന​കം ത​ന്നെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്.
എെ​ൻ​റ രാ​ജ്യ​ത്തി​ന് വേ​ണ്ടി എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ക ഇ​താ​ണ്. ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം തീ​രു​ന്ന​ത് വ​രെ എെ​ൻ​റ ഫാ​മി​ലെ ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി എ​ടു​ക്കാം. അ​ൽ നു​ഐ​മി പ​റ​ഞ്ഞു. ഫാ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക് പ​റി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് ത​െൻ​റ ജോ​ലി​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
1300ല​ധി​കം ഈ​ത്ത​പ്പ​ന​ക​ളാ​ണ് നാ​സ​ർ അ​ൽ നു​ഐ​മി​യു​ടെ തോ​ട്ട​ത്തി​ലു​ള്ള​ത്. ഖ​ത്ത​റി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് തോ​ട്ട​ത്തി​ലെ ഈ​ത്ത​പ്പ​ഴ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
രാ​ജ്യ​ത്തെ മ​റ്റു ഫാം ​ഉ​ട​മ​ക​ൾ​ക്ക് ഇ​തി​ൽ നി​ന്നും​പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ള്ളാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
അ​മേ​രി​ക്ക​യി​ൽ നി​ന്നും ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ൽ നു​ഐ​മി, 1987ലാ​ണ് ഫാം ​പു​ന​ർ നി​ർ​മ്മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യി​ൽ നി​ന്നും ല​ഭി​ച്ച പി​ന്തു​ണ​യാ​ണ് ഫാം ​വി​ജ​യി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​ക്കു​ന്നു.
എെ​ൻ​റ രാ​ജ്യ​ത്തി​നാ​യി എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ര്യ​മി​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യുന്നു.

Show Full Article
TAGS:free dates qatar 
Web Title - free dates, gulf news qatar
Next Story