Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാലുപതിറ്റാണ്ട്​...

നാലുപതിറ്റാണ്ട്​ പ്രവാസ സാക്ഷ്യം; കമറുദ്ദീൻ നാട്ടിലേക്ക്​

text_fields
bookmark_border
നാലുപതിറ്റാണ്ട്​ പ്രവാസ സാക്ഷ്യം; കമറുദ്ദീൻ നാട്ടിലേക്ക്​
cancel

ദോഹ: മൂന്നും നാലും നിലകളിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ കിലോമീറ്ററുകളുടെ ഇടവേളകളിൽ മാത്രം കാണാം. ഏറ്റവും വലിയ കെട്ടിടങ്ങളുടെ ഉയരം അ​േഞ്ചാ ആറോ നിലകൾ വരെ മാത്രം. അത​ും ഇന്നത്തെ മുശൈരിബിലോ ദോഹയിലോ മാത്രമേ ഇത്തരം കാഴ്​ചകളുണ്ടാവൂ. നിരത്തിൽ പഴയ വി​േൻറജ്​ കാറുകളിൽ സഞ്ചരിക്കുന്ന അറബികൾ. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ആഴ്​ചകളെടുത്ത്​ എത്തുന്ന കത്തിനായി കാത്തിരിക്കണം. പ്രിയ​പ്പെട്ടവരുടെ ശബ്​ദം കേൾക്കുന്നതെല്ലാം അതിമോഹമായ കാലം.

നാലു​ പതിറ്റാണ്ട്​ മുമ്പ്​ കണ്ടും അനുഭവിച്ചുമറിഞ്ഞ പ്രവാസം മതിയാക്കി ചാവക്കാട് ഒരുമനയൂർ​ സ്വദേശിയായ കമറുദ്ദീൻ തിങ്കളാഴ്​​ച നാട്ടിലേക്ക്​ മടങ്ങി. 43 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്​​ വീടണയു​േമ്പാൾ ഗൾഫ്​ എയർവിമാനത്തിൽ താൻ വന്നിറങ്ങിയ ദോഹ ലോകനഗരമായി മാറി. അംബരചുംബികളായ കെട്ടിടങ്ങളും അത്യാഡംബര വാഹനങ്ങളും ലോകത്തി​െൻറ എല്ലാ കോണിൽനിന്നുള്ള ജനങ്ങളുമായി തിങ്ങിനിറഞ്ഞ മഹാനഗരം. നഗരത്തി​െൻറയും രാജ്യത്തി​െൻറയും വളർച്ച കൺമുന്നിൽ കണ്ടാണ്​ ഇദ്ദേഹത്തി​െൻറ മടക്കയാത്ര.

മലയാള മണ്ണിൽനിന്ന്​ ഒരുപിടി സ്വപ്​നങ്ങളുമായി ലക്ഷ്യത്തിലെത്തുമോ എന്ന്​ നിശ്ചയമില്ലാതെ കടൽ കടന്നെത്തിയതായിരുന്നു കമറുദ്ദീ​െൻറ പിതാവ്​ ആർ.ഒ. ബീരാൻ. ലോഞ്ചിൽ കയറി, ദിവസങ്ങളെടുക്കുന്ന ഭാഗ്യ പരീക്ഷണത്തിനൊടുവിൽ അദ്ദേഹം ഖത്തറി​െൻറ കടൽ തീരമണയുന്നത്​ 1960കളിൽ. ഈ മണ്ണിലെ ആദ്യകാല പ്രവാസികളിൽ ഒരാളായി ജീവിതം തുടങ്ങി.

അറബി വീടുകളും മജ്​ലിസുമെല്ലാമുള്ള ദോഹ സിറ്റിയിലെ ഒരിടത്ത്​ ചെറിയ കഫ്​റ്റീരിയ തുറന്നായിരുന്നു ജീവിതത്തിന്​ പച്ചപ്പ്​ പകർന്നത്​. പിതാവി​െൻറ ഖത്തർ ജീവിതം 18 വർഷത്തോളം പിന്നിട്ട ശേഷം, കൗമാരക്കാനായ കമറുദ്ദീനും പ്രവാസിയായി. വർഷം 1979. പിതാവിനൊരു സഹായിയായി കഫ്​റ്റീരിയ സജീവമാക്കി. 2006ലെ ഏഷ്യൻ ഗെയിംസ്​ വികസന പ്രവർത്തനങ്ങളു​െട ഭാഗമായി പൊളിച്ചുനീക്കും വരെ ദോഹ സിറ്റിയിൽ ഇവരുടെ കടയും സജീവമായിരുന്നു. ഇതിനിടയിൽ 1990കളുടെ തുടക്കത്തിൽ പിതാവ്​ പ്രവാസം മതിയാക്കി നാട്ടിലെത്തുകയും അധികം വൈകാതെ മരിക്കുകയും ചെയ്​തു. സഹോദരങ്ങളെയും പ്രവാസികളാക്കി കുടുംബത്തെ തീരമണയിച്ചു. പിതാവ്​ ആരംഭിച്ച കഫ്​റ്റീരിയ നഷ്​ടമായ ശേഷം, ഒരു വർഷത്തോളം സെയിൽസ് ​മാനായി ജോലി ചെയ്​തു. പിന്നെ, ഹമദ്​ ആശുപത്രിയിൽ നഴ്​സിങ്​ എയ്​ഡ്​ കം ഓഫിസ്​ ബോയ്​ ആയി പുതിയ ജോലിയിലെത്തി. അവിടെ 15 വർഷം സേവനം ചെയ്​താണ്​ ഇപ്പോൾ പടിയിറങ്ങുന്നത്​.

വെറുമൊരു 10ാംക്ലാസുകാരനായി 43 വർഷം മുമ്പ്​ നാട്ടിൽനിന്ന്​ പറന്നെത്തിയ ആൾ, ഇന്ന്​ ലോക പരിചയവും ഇംഗ്ലീഷ്​, ഹിന്ദി, അറബി ഭാഷാ പ്രവീണ്യവുമെല്ലാമായാണ്​ വീടണയുന്നത്​.

ഇക്കാലത്തിനിടയിൽ ഏതൊരു പ്രവാസിയെയും പോലെ കുടുംബം സുരക്ഷിതമാക്കി. വീടുവെച്ചു, മക്കൾക്ക്​ മികച്ച വിദ്യാഭ്യാസം നൽകി. മുംതാസാണ്​ ഭാര്യ. തസ്​ലിൻ കമറുദ്ദീൻ, തൻസീർ, യാസീൻ എന്നിവർ മക്കളാണ്​. മാതാവ്​: ആച്ചുമ്മ.

നാട്ടിലേക്ക്​ മടങ്ങും മു​േമ്പ സൗത്ത്​ ഒരുമനയൂർ നിവാസികളുടെ കൂട്ടായ്​മയായ ​ഒയാസിസ്​ ഖത്തർ നേതൃത്വത്തിൽ കമറുദ്ദീന്​ യാത്രയയപ്പും നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returns home
News Summary - Forty years of exile; Kamaruddin returns home
Next Story