Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെകുനു: സലാലയിൽ കനത്ത...

മെകുനു: സലാലയിൽ കനത്ത കാറ്റും മഴയും 

text_fields
bookmark_border
മെകുനു: സലാലയിൽ കനത്ത കാറ്റും മഴയും 
cancel

മസ്​കത്ത്​: മെകുനു ചുഴലിക്കാറ്റ്​ ഒമാൻ തീരത്തിന്​ ഏറെ അടുത്തെത്തി. തീരത്ത്​ നിന്ന്​ 57 കി​േലാമീറ്റർ അകലെയാണ്​ കാറ്റ്​ നിലവിൽ ഉള്ളതെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വെളളിയാഴ്​ച വൈകുന്നേരം പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. വെള്ളിയാഴ്​ച രാത്രി എട്ടുമണിക്കും പന്ത്രണ്ട്​ മണിക്കുമിടയിൽ കാറ്റ്​ തീരത്ത്​ എത്താനാണ്​ സാധ്യത.  കാറ്റി​​​െൻറ കേന്ദ്രഭാഗത്തിന്​ 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ്​ വേഗത. ചുഴലിക്കാറ്റി​​​െൻറ ഭാഗമായുള്ള ​പ്രധാന മേഘമേലാപ്പുകൾ ദോഫാർ തീരത്ത്​ എത്തി. ഇതി​നെ തുടർന്ന്​ കനത്ത മഴയും കാറ്റുമാണ്​ സലാലയിലും ദോഫാർ ഗവർണറേറ്റി​​​െൻറ വിവിധ ഭാഗങ്ങളിലും വെള്ളിയാഴ്​ച വൈകുന്നേരം മുതൽ അനുഭവപ്പെടുന്നത്​. 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചു. 

മലയാളികൾ തിങ്ങിതാമസിക്കുന്ന സലാല നഗരത്തിൽ പലയിടത്തും വെള്ളമുയർന്നുതുടങ്ങിയിട്ടുണ്ട്​. താഴ്​ന്ന പ്രദേശങ്ങളും ഇടറോഡുകളും വീടുകളുമെല്ലാം വെള്ളത്തിനടിയിലാണ്​. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ ഷീറ്റുകളും കടകളുടെ ബോർഡുമെല്ലാം പറന്നുപോവുകയും ചെയ്​തു. ഇതുവരെ ആർക്കും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഏകദേശം അയ്യായിരത്തോളം പേരെ വെള്ളിയാഴ്​ച രാവിലെ മുതൽ ഉച്ച വരെ സമയത്തിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിലേക്ക്​ മാറ്റി പാർപ്പിപ്പിച്ചിട്ടുണ്ട്​.

പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്​.  പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്​. ശക്​തമായ കാറ്റിനെ തുടർന്ന്​ നാഷനൽ എമർജൻസി മാനേജ്​മ​​െൻറ്​ സ​​െൻറർ വെള്ളിയാഴ്​ച ആറുമണിയോടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. മണ്ണടിച്ചിലിനും മലവെള്ളപാച്ചിലിനുമിടയുള്ളതിനാൽ ജനങ്ങളോട്​ വീടിന്​ പുറത്തിറങ്ങരുതെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​.   സദാ, മിർബാത്ത്​,തുംറൈത്ത്​, ദൽഖൂത്ത്​,  ഹാസിക്ക്​ തുടങ്ങി ദോഫാർ ഗവർണറേറ്റി​​​െൻറ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്​.  കടൽ പ്രക്ഷുബ്​ധമാണ്​. തിരമാലകൾ ആഞ്ഞടിച്ചതിനെ തുടർന്ന്​ തീരദേശ റോഡുകളിലെല്ലാം വെള്ളം ഉയർന്നിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsCyclone Mekunu
News Summary - Cyclone Mekunu: High rainfall in oman-Gulf news
Next Story