Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​​പ്പി...

കാ​​പ്പി േപ്ര​​മി​​ക​​ൾ​​ക്കാ​​യി ക​​താ​​റ​​യി​​ൽ ക​​ഫീ​​നേ​​റ്റ​​ഡ് ഫെ​​സ്​​​റ്റി​​വ​​ൽ

text_fields
bookmark_border
കാ​​പ്പി േപ്ര​​മി​​ക​​ൾ​​ക്കാ​​യി ക​​താ​​റ​​യി​​ൽ ക​​ഫീ​​നേ​​റ്റ​​ഡ് ഫെ​​സ്​​​റ്റി​​വ​​ൽ
cancel

ദോ​​ഹ: ചൂ​​ട് കാ​​പ്പി മു​​ത​​ൽ ട്രൂ ​​ബ്ലൂ കാ​​പ്പി വ​​രെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന കാ​​പ്പി നു​​ണ​​യ​​മെ​ ​ന്നും രു​​ചി​​ക്ക​​ണ​​മെ​​ന്നു​​മു​​ണ്ടെ​ങ്കി​​ൽ ക​​താ​​റ എ​​സ്​​​പ്ലാ​​നേ​​ഡി​​ൽ വ​​ന്നാ​​ൽ മ​​തി. 70ൽ ​​പ​​രം കാ​​പ്പി ഷോ​​പ്പു​​ക​​ളു​​മാ​​യി ക​​ഫീ​​നേ​​റ്റ​​ഡ് 3 ഫെ​​സ്​​​റ്റി​​വ​​ലി​ലാ​​ണ് വൈ​​വി​​ധ്യ​​മാ​​ർ​​ന്ന രു​​ചി​​ഭേ​​ദ​​ങ്ങ​​ളി​​ൽ കാ​​പ്പി ത​​യ്യാ​​റാ​​യി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നാ​​മ​​ത് ക​​ഫീ​​നേ​​റ്റ​​ഡ് ഫെ​​സ്​​​റ്റ​​വ​​ലി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഭൂ​​രി​​ഭാ​​ഗം ഷോ​​പ്പു​​ക​​ളും ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള പു​​തു​​സം​​രം​​ഭങ്ങ​​ളാ​​ണ് എ​​ന്ന​​താ​​ണ് സ​​വി​​ശേ​​ഷ​​ത.

ത​​ണു​​പ്പ് വ​​ർ​​ധി​​ച്ചു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​ക​​രേ​​റു​​മെ​​ന്ന് ത​​ന്നെ​​യാ​​ണ ്പ്ര​​തീ​​ക്ഷി​ക്കു​​ന്ന​​ത്. അ​​നീം ക​​ഫേ, സ്​േ​​ട്ര​​ഞ്ച് തി​​ങ്സ്, കോ​​ഫീ​​ൻ​​ഹോ​​ളി​​ക് തു​​ട​​ങ്ങി കാ​​പ്പി േപ്ര​​മി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പേ​​രു​​ക​​ളാ​​ണ് ഓ​​രോ ഷോ​​പ്പു​​ക​​ളും ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. മു​​ഖ്യ​​ധാ​​രാ കോ​​ഫീ​​ഷോ​​പ്പു​​ക​​ളി​​ൽ നി​​ന്നും വ്യ​​ത്യ​​സ്​​​ത​​മാ​​യ​​ത് തേ​​ടു​​ന്ന കാ​​പ്പി േപ്ര​​മി​​ക​​ൾ​​ക്കു​​ള്ള തെ​​രഞ്ഞെ​ടു​​പ്പാ​​ണ് ക​​ഫീ​​നേ​​റ്റ​​ഡ് 3 ഫെ​​സ്​​​റ്റി​​വ​​ൽ. ബെ​​ൽ​​ജി​​യ​​ത്തി​​ൽ നി​​ന്നു​​ള്ള തീ​​ർ​​ത്തും ജൈ​​വി​​ക​​മാ​​യ കാ​​പ്പി​​ക്കു​​രു കൊ​​ണ്ടു​​ള്ള കാ​​പ്പി​​പാ​​നീ​​യം നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ്​ ക​​ഫേ​​യി​​ൽ ല​​ഭ്യ​​മാ​​ണ്. ഖ​​ത്ത​​ർ സ്​​​പോ​​ർ​​ട്സ്​ ക്ല​​ബി​​ൽ ആ​​ദ്യ ഷോ​​പ്പ് തു​​റ​​ന്ന നാ​​ഷ​​ണ​​ൾ സ​​ർ​​വീ​​സ്​ ക​​ഫേ ഇ​​തി​​ന​​കം ത​​ന്നെ ജ​​ന​​പ്രീ​​തി​​യാ​​ർ​​ജി​​ച്ചി​​രു​​ന്നു. പാ​​ര​​മ്പ​​ര്യ​​വും ആ​​ധു​​നി​​ക​​വു​​മാ​​യ സ​​ങ്ക​​ൽ​​പ​​ത്തി​​ൽ നി​​ന്ന് കൊ​​ണ്ട് യ​​ദൂ​​ഹ് ഫാ​​ക്ട​​റി​​യും ഫെ​​സ്​​​റ്റി​​വ​​ലി​​ലെ പ്ര​​ധാ​​ന സ്​​​റ്റാ​​ളാ​​ണ്. ഐ​​സ്​​​ക്രീ​​മും ഹോ​​ട്ട് ചോ​​ക്ലേ​​റ്റും അ​​ട​​ങ്ങി​​യ കാ​​പ്പി​​യാ​​ണ് ഇ​​വ​​രു​​ടെ സ​​വി​​ശേ​​ഷ​​ത. ഉ​​ച്ച​​ക്ക് 12 മു​​ത​​ൽ രാ​​ത്രി 12 വ​​രെ ജ​​നു​​വ​​രി 13 വ​​രെ​​യാ​​ണ് ഫെ​​സ്​​​റ്റി​​വ​​ൽ ന​​ട​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcoffeegulf news
News Summary - coffee-qatar-gulf news
Next Story