Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവംശീയതക്ക് പകരം...

വംശീയതക്ക് പകരം ഏകമാനവികത ഉയർത്തിപ്പിടിക്കണം -ഡോ. അബ്ദുൽ വാസിഅ്

text_fields
bookmark_border
CIC Campaign Doha
cancel
camera_alt

 ‘ഇ​സ്‌​ലാം ആ​ശ​യ​സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ​നാ​ളു​ക​ൾ’ ത​ല​ക്കെ​ട്ടി​ൽ സി.​ഐ.​സി പ്ര​ഖ്യാ​പി​ച്ച കാ​മ്പ​യി​നി​ന്റെ ദോ​ഹ സോ​ണ​ൽ​ത​ല ഉ​ദ്ഘാ​ട​നം ദോ​ഹ ഡ​യ​റ​ക്ട​റും അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​അ​ബ്ദു​ൽ വാ​സി​അ് നി​ർ​വ​ഹി​ക്കു​ന്നു

ദോഹ: പടിഞ്ഞാറുനിന്നും അടിച്ചുവീശുന്ന വംശവെറിയെ ചെറുക്കുന്നതിന് മാനവികതയിൽ മനുഷ്യരെ കോർത്തിണക്കുകയാണ് വേണ്ടതെന്ന് സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച് ദോഹ ഡയറക്ടറും അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ വാസിഅ് അഭിപ്രായപ്പെട്ടു. ‘ഇസ്‌ലാം ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ’ തലക്കെട്ടിൽ സി.ഐ.സി പ്രഖ്യാപിച്ച കാമ്പയിനിന്റെ ദോഹ സോണൽതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‍ലാമോഫോബിയയുടെ ഈ കാലത്തും മതദർശനങ്ങൾക്ക് ലഭിക്കുന്ന ആശയപരമായ സ്വീകാര്യത പുതിയ കാലത്തിന്റെ പ്രശ്നങ്ങൾക്ക് ഇസ്‍ലാം പരിഹാരമാകുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും എളുപ്പത്തിൽ അറിയപ്പെടാനും സ്ഥാനമാനങ്ങൾ നേടിയെടുക്കാനും എന്തിനേറെ, രാഷ്ട്രീയാധികാരം കൈപ്പിടിയിലൊതുക്കാനും നിലനിർത്താനും വരെ ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിർത്തി ആക്രമിച്ചാലും നിന്ദിച്ചാലും മതി എന്നതാണ് വർത്തമാനകാല സവിശേഷതയെന്ന് ആമുഖഭാഷണം നിർവഹിച്ച സി.ഐ.സി ദോഹ സോൺ പ്രസിഡന്റ് മുസ്താഖ് ഹുസൈൻ പറഞ്ഞു. നിരുപാധികവും ആത്യന്തികവുമായ സ്വാതന്ത്ര്യ൦ മിഥ്യയാണ്. മനുഷ്യസമൂഹത്തിൽ പ്രായോഗികമായി നടപ്പുള്ളതല്ല. ഈ മിഥ്യാധാരണകളെ പ്രയോഗവത്കരിച്ചതിന്റെ ദുരന്തങ്ങളാണ് ഇപ്പോൾ പാശ്ചാത്യ ലോകം നേരിട്ടുകൊണ്ടിക്കുന്നതെന്ന് ‘ലിബറലിസം സർവനാശത്തിലേക്കോ’ വിഷയം അവതരിപ്പിച്ച് വിമൻ ഇന്ത്യ പ്രതിനിധി സന നസീം ചൂണ്ടിക്കാട്ടി.

സി.ഐ.സി കേന്ദ്ര സമിതി അംഗം പി.പി. അബ്ദുറഹിം, വിമൻ ഇന്ത്യ സോണൽ പ്രസിഡന്റ് ലുലു അഹ്സന, സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധി ഷഹ്സാദ് ഹസൻ, സോണൽ വൈസ് പ്രസിഡന്റ് ഐ.എം. മുഹമ്മദ് ബാബു, ഗേൾസ് ഇന്ത്യ പ്രതിനിധി ഹന അസ്‌ലം എന്നിവർ സംസാരിച്ചു. കാമ്പയിൻ ജനറൽ കൺവീനർ ഷമീം ഇസ്സുദ്ദീൻ സമാപന പ്രഭാഷണവും പ്രാർഥനയും നടത്തി. സോണൽ വൈസ് പ്രസിഡന്റ് ബശീർ അഹ്മദ് സ്വാഗതം പറഞ്ഞു. ഇർഫാൻ യാസീൻ ഷംഷീറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് വി.എ. മുഹമ്മദ് ഷെരീഫ്, സന്നൂൻ എന്നിവർ നേതൃത്വം നൽകി.കാമ്പയിനിന്റെ അൽ ഖോർ മേഖല പ്രഖ്യാപന സമ്മേളനം സോണൽ ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യാസർ അറഫാത്ത് കരിങ്ങനാട് ‘ഇസ്‍ലാം പ്രതിനിധാനത്തിന്റെ 75 ആണ്ടുകൾ’ എന്ന വിഷയമവതരിപ്പിച്ചു.

വിമൻ ഇന്ത്യ പ്രതിനിധി സാജിദ ഇസ്മാഈൽ സംസാരിച്ചു. സോണൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സോണൽ സമിതി മെംബർ അബ്ദുൽ ഹഖ് കുന്ദമംഗലം നന്ദിയും പറഞ്ഞു. ലബീബ് അഹ്മദ്, ലുബൈബ്, ഷമീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:qatar news 
News Summary - CIC Campaign Doha Inauguration-Dr. Abdul Vasih
Next Story