Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യ സന്ദേശവുമായി...

ആരോഗ്യ സന്ദേശവുമായി ഖത്തറിലെ യോഗാ ദിനാചരണം

text_fields
bookmark_border
ആരോഗ്യ സന്ദേശവുമായി ഖത്തറിലെ യോഗാ ദിനാചരണം
cancel
camera_alt

രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച്​ ഖത്തർ ഇന്ത്യൻ എംബസി നേതൃത്വത്തിൽ അൽഖോറിലെ അല്‍ബയ്ത് സ്​റ്റേഡിയം പാര്‍ക്, ഏഷ്യൻ ടൗൺ, ദുഖാൻ എന്നിവിടങ്ങളിൽ നടന്ന യോഗ പ്രദർശനത്തിൽനിന്ന്​

ദോഹ: രാജ്യാന്തര യോഗ ദിനാചരണത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗ പ്രദർശനവുമായി ഖത്തറിലെ ഇന്ത്യൻ സമൂഹവും. ഇന്ത്യന്‍ സ്പോര്‍ട്സ് സെൻററുമായി(ഐ.എസ്.സി) സഹകരിച്ച്​ രാജ്യത്തെ ആറ്​ കേന്ദ്രങ്ങളിലായി എംബസി നേതൃത്വത്തിൽ​ തിങ്കളാഴ്​ച പുലർച്ച യോഗ പ്രദർശനം നടന്നപ്പോൾ, വിഡിയോ കോൺഫറൻസിങ്​ പ്ലാറ്റ്​ഫോമായ 'സൂം' വഴി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരും ചേർന്നു.

മ്യൂസിയം ഓഫ് ഇസ്​ലാമിക് ആർട്ട്​ (മിയ) പാര്‍ക് ദോഹ, അല്‍ബയ്ത് സ്​റ്റേഡിയം പാര്‍ക് അല്‍ഖോര്‍, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, അല്‍വഖ്റ, സാന്‍ഡ്യൂണ്‍സ് ഉംസെയ്​ദ്​ എന്നിവിടങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ച്​ നിരവധിപേർ പ​ങ്കെടുത്തു. അംബാസഡർ ദീപക്​ മിത്തൽ 'മിയ'യി​ലെ ചടങ്ങിൽ പ​ങ്കെടുത്തു.

യോഗ ദിനചര്യയാക്കുന്നത്​ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഗ​ുണകരമാവുമെന്ന്​ അദ്ദേഹം പറഞ്ഞു. ഈ മാസാദ്യം മുതൽ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി എംബസി നേതൃത്വത്തിൽ വിവിധ യോഗ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

2014ലാണ്​ ഐക്യരാഷ്​ട്രസഭ അന്താരാഷ്​ട്ര യോഗ ദിനമായി ജൂൺ 21 പ്രഖ്യാപിച്ചത്​. ഏഴാമത്​ യോഗ ദിനമായിരുന്നു ഇന്നലെ ലോകമെങ്ങുമായി ആചരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Yoga Day
News Summary - Celebrating Yoga Day in Qatar with a Health Message
Next Story