വൻ റാഫിൾ ഡ്രോയുമായി ഗഷാം ഇൻറർനാഷനൽ ആർപി ടെക്
text_fieldsദോഹ: ഖത്തറിലെ മൊബൈൽ ബിസിനസ് രംഗത്തെ മുൻനിരക്കാരായ ഗഷാം ഇൻറർനാഷനൽ ആർപി ടെക് ഉപഭോക്താക്കൾക്കായി വൻ റാഫിൾ ഡ്രോ നടത്തുന്നു. കമ്പനിയുടെ ഇരുപതാം വാർഷികാഘോഷത്തിെൻറ ഭാഗമായാണിത്. ഡിസംബർ 15 മുതൽ 2018 ഏപ്രിൽ 13 വരെയാണ് കാലയളവ്. 2017 മോഡൽ ലാൻറ് ക്രൂയിസർ പ്രാഡോ ആണ് ഗ്രാൻറ് പ്രൈസ് ലഭിക്കുക. കൂടാതെ 39 സാംസംഗ് മൊബൈൽ ഫോണുകളും സമ്മാനമായി ലഭിക്കും. ഗഷാമിെൻറ ഖത്തറിലെ 163 ഒൗട്ട്ലെറ്റുകളും ഷോറൂമുകളും നറുക്കെടുപ്പിൽ പങ്കാളികളാകും.
250 റിയാലിന് പർച്ചേസ് ചെയ്യുന്ന ഉപേഭാക്താക്കൾക്ക് കൂപ്പൺ ലഭിക്കും. ഇതിെൻറ ഇരട്ടി വിലക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒാരോ 250 റിയാലിനും പ്രത്യേകം കൂപ്പൺ ലഭിക്കും. ഇത് പൂരിപ്പിച്ച് ഷോപ്പുകളിലുള്ള റാഫിർ ഡ്രോ പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ഒന്നാം സമ്മാനമായ 2017 മോഡൽ ലാൻറ് ക്രൂയിസർ പ്രാഡോ ദോഹ അൽ തവാർ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2018 ഏപ്രിൽ മൂന്നിന് മാളിൽ നടക്കുന്ന ചടങ്ങിൽ നറുക്കെടുപ്പ് നടത്തും. ഗഷാം ഇൻറർനാഷനൽ ഇ കോമേഴ്സ് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. www.RPShopee.com എന്ന ആപ്പ് ആൻഡ്രോയ്ഡ്, െഎ.ഒ.എസ് ഫോണുകളിൽ േപ്ല സ്റ്റോറിൽ ലഭ്യമാണ്.
നൂതനവും എളുപ്പത്തിലുള്ളതുമായ ഒാൺലൈൻ ഇടപാടുകൾ ഇതിലൂടെ വേഗത്തിൽ സാധ്യമാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും ഖത്തറിെൻറ ദേശീയദിനാഘോഷത്തിൽ പങ്കുചേരുന്നതായും കമ്പനി മേധാവികൾ പറഞ്ഞു. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ആർ.പി. കുഞ്ഞമ്മദ്, എക്സിക്യുട്ടീവ് ഡയറക്ടർമാരായ ആർ.പി. ത്വൽഹത്ത്, ആർ.പി. മൊയ്തീൻ, ഷരീഫ് ആയമണ്ണിൽ, ജനറൽ മാനേജർ സി.എം. അയ്സ് അലി, എച്ച്.ആർ. മാനേജർ അമീർ മുഹമ്മദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.