Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂക്ഷിച്ച്​ പോവണേ...

സൂക്ഷിച്ച്​ പോവണേ...

text_fields
bookmark_border
സൂക്ഷിച്ച്​ പോവണേ...
cancel
Listen to this Article

ദോഹ: ബൈക്കിന്‍റെ പിന്നിൽ വലിയ പെട്ടിയിലും തോളിലേറ്റിയ വലിയ ബാഗിലുമായി ഭക്ഷണപ്പൊതികൾ അടച്ചുവെച്ച്​ കുതിച്ചുപായുന്ന ഡെലിവറി ബോയ്​സിനെയും മോട്ടോർ ബൈക്കുകളും പതിവ്​ കാഴ്ചയാണ്​. ​ഓർഡർ അനുസരിച്ച്​ റെസ്​റ്റോറന്‍റ്​, കഫ്​റ്റീരിയ മുതൽ ഗ്രോസറികളിൽ നിന്നു വരെ സാധനങ്ങളുമായി ലക്ഷ്യത്തിലേക്ക്​ കുതിക്കുന്ന ഡെലിവറി ബോയ്​സ്​ യാത്രയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്​ നിർദേശിക്കുകയാണ്​ അധികൃതർ.

പുതിയ കണക്കുകൾ പ്രകാരം, ഡെലിവറി മോട്ടോർ ബൈക്കുകൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ വർധിച്ചതായി ജനറൽ ഡയറക്​ട്രേറ്റ്​ ഓഫ്​ ട്രാഫിക്​ വിഭാഗം ഉ​ദ്യോഗസ്ഥർ പറയുന്നു. കോവിഡിന്‍റെ വരവോടെയാണ്​ ഹോംഡെലിവറി സേവനങ്ങൾ സജീവമായത്​. അതിനനുസരിച്ച്​ വിവിധ ആപ്ലിക്കേഷൻ വഴിയുള്ള ഭക്ഷ്യ വസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും ഓർഡർ കൂടിയതോടെ രാജ്യത്തെ മോട്ടോൾ സൈക്കിൾ അപകടം പ്രതിദിന​മെന്നോണം വർധിച്ചതായി ട്രാഫിക്​ ബോധവൽകരണ വിഭാഗം ​ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ്​ റാദി അൽ ഹജ്​രി അറിയിച്ചു. പ്രതിദിനം അപകടങ്ങൾ സംഭവിക്കുകയും, പരി​ക്ക്​ ഗുരുതരാവസ്ഥ വർധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ​​'ഡെലിവറി മോട്ടോർ സൈക്കിൾ ആക്സിഡന്‍റ്​' എന്ന വിഷയത്തിലെ വർക്​ഷോപ്പിൽ സംസാരിക്കുകയായിരുന്നു ബ്രിഗേഡിയർ മുഹമ്മദ്​ റാദി.

വാണിജ്യ-വ്യവസായ മന്ത്രാലയം, ഹമദ്​ മെഡിക്കൽ കോർപറേഷൻ, ഖത്തർ യൂണിവേഴ്​സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവർ വർക്​ഷോപ്പിൽ പ​ങ്കെടുത്തു.

ഡെലിവറി വാഹനങ്ങളുടെ അപകടത്തിനൊപ്പം പരിക്കിന്‍റെ ഗുരുതരാവസ്ഥയും കൂടിയതായി ഹമദ്​ മെഡിക്കൽ കോർപറേഷൻ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം അസി. ഡയറക്ടർ ഡോ. ഐഷ ഉബൈദ്​ പറഞ്ഞു.

യാത്രക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നയും, ലക്ഷ്യസ്ഥാനം തിരിച്ചറിയാനായി ആപ്ലി​ക്കേഷനുകളുടെ ഉപയോഗത്തിൽ ശ്രദ്ധ നൽകുന്നതുമാണ്​ അപകടത്തിന്​ കാരണമെന്ന്​ അവർ വിശദീകരിച്ചു.

ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ മൂന്ന്​ മടങ്ങോളം മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരുടെ അപകടനിരക്ക്​ വർധിച്ചതായി അവർ പറഞ്ഞു. ഹമദ്​ ട്രോമ സെന്‍റർ കണക്കു പ്രകാരമാണിത്​.

2022 ആദ്യ പാദത്തിൽ ഗുരുതര പരിക്ക്​ സംഭവിച്ച 93കേസുകളാണ്​ റിപ്പോർട്ട്​ ചെയ്തത്​. 2021​ലെ ആദ്യപാദത്തിൽ ഇത്​ 29 മാത്രമായിരുന്നു.

തലക്ക്​ പരിക്ക്​ പറ്റൽ, അംഗവൈകല്യം സംഭവിക്കും വിധമുള്ള പരിക്ക്​, മുറിവുകൾ എന്നിവയുടെ ശേഷിയും കൂടിയതായി അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Be careful ...
Next Story