Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉറാൻ ഗെയിംസ്​ ഉദ്ഘാടന...

ഉറാൻ ഗെയിംസ്​ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുത്ത്​ അമീർ

text_fields
bookmark_border
ഉറാൻ ഗെയിംസ്​ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുത്ത്​ അമീർ
cancel
camera_alt

അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന മെ​ഡി​റ്റ​റേ​നി​യ​ൻ ഗെ​യിം​സി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി

Listen to this Article

ദോ​ഹ: അ​ൽ​ജീ​രി​യ​യി​ലെ ഉ​റാ​നി​ൽ ആ​രം​ഭി​ച്ച 19ാമ​ത് മെ​ഡി​റ്റ​റേ​നി​യ​ൻ ഗെ​യിം​സി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ര​വ​ധി രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും ഉ​ന്ന​ത പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്​​റ്റി​നും അ​മീ​ർ സാ​ക്ഷ്യം വ​ഹി​ച്ചു.

അ​മീ​റി​ന്‍റെ സ്വ​കാ​ര്യ പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും അ​മീ​റി​നെ അ​നു​ഗ​മി​ച്ചി​രു​ന്നു.

ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് അ​ൽ​ജീ​രി​യ, ഈ​ജി​പ്ത്, ലി​ബി​യ, മൊ​റോ​ക്കോ, തു​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഏ​ഷ്യ​യി​ൽ നി​ന്ന് ല​ബ​നാ​ൻ, സി​റി​യ രാ​ജ്യ​ങ്ങ​ളും ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യൂ​റോ​പ്പി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​ത്. ഫ്രാ​ൻ​സ്, തു​ർ​ക്കി, പോ​ർ​ചു​ഗ​ൽ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​ല്ലാം ഗെ​യിം​സി​നു​ണ്ട്. അ​ൽ​ജീ​രി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ദോ​ഹ​യി​ലേ​ക്ക് മ​ട​ങ്ങി. റു​വാ​ണ്ട​യും, ഈ​ജി​പ്തും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ അ​മീ​ർ അ​ൽ​ജീ​രി​യ​യി​ലെ​ത്തി​യ​ത്. ഗ​ൾ​ഫ്​ ഉ​പ​രോ​ധ ശേ​ഷം, ആ​ദ്യ​മാ​യാ​ണ്​ അ​മീ​ർ കൈ​റോ​യി​ലെ​ത്തി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uran Games
News Summary - Ameer attended the opening ceremony of the Uran Games
Next Story