Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്തിന്​ കരുത്തായി...

രാജ്യത്തിന്​ കരുത്തായി 90 പേർ

text_fields
bookmark_border
രാജ്യത്തിന്​ കരുത്തായി 90 പേർ
cancel
camera_alt

പൊലീസ്​ കോളജ്​ ബിരുദ ദാന ചടങ്ങിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കുന്നു

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ സാന്നിധ്യത്തിൽ ഖത്തറിന്‍റെ പുതിയ ബാച്ച്​ സുരക്ഷാ സംഘം സേവനപാതയിലേക്ക്​. വ്യാഴാഴ്ച രാവിലെ അൽ സൈലിയയിലെ പൊലീസ്​ ട്രെയ്​നിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബിരുദദാന ചടങ്ങിൽ 90 പുതിയ സേനാംഗങ്ങളാണ്​ ഖത്തറിന്‍റെ സുരക്ഷ വിഭാഗങ്ങളുടെ ഭാഗമായി കർമവീഥിയിലേക്ക്​ പ്രവേശിച്ചത്​. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പൊലീസ്​ കോളജിന്‍റെ നാലാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയവരാണ്​ സംഘത്തിലുണ്ടായിരുന്നത്​.

ദേശീയ ഗാനാലാപനത്തോടെയാണ്​ ചടങ്ങുകൾ ആരംഭിച്ചത്​. തുടർന്ന്​ ഖുർആൻ പാരായണത്തിനു ശേഷം സൈനികരുടെ പരേഡ്​ ആരംഭിച്ചു. ശേഷം, അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സേനാവിഭാഗത്തിന്‍റെ ഗാർഡ്​ഓഫ്​ ഓണർ പരിശോധിച്ചു. ആകർഷകമായ മാർച്ച്​ പാസ്​​റ്റ്​ അവതരിപ്പിച്ച്​ സേനാംഗങ്ങൾ രാഷ്ട്ര നായകനെ വരവേറ്റു. വിവിധ ശൈലികളിലായിരുന്നു മാർച്ച്​ പാസ്റ്റുകൾ. ലോകകപ്പിന്‍റെ വർഷത്തെ വരവേറ്റുകൊണ്ട്​ 2022 മാതൃകയിലും വിശാലമായ ഗ്രൗണ്ടിൽ അവർ കാഴ്ചക്കാർക്കുമുന്നിൽ ബാൻഡ്​ വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ അണിനിരന്നു. തുടർന്ന്​, ഏറ്റവും മികവ്​പ്രകടിപ്പിച്ച സേനാ അംഗങ്ങളെ അമീർ ആദരിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി, ജോർഡൻ ആഭ്യന്തര മന്ത്രി മാസിൻ അബ്​ദുല്ല ഹിലാൽ അൽ ഫറായെ, സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം ബിൻ അബ്​ദുറഹ്​മാൻ അൽ ഫാലിഹ്​, വിവിധ സൗഹൃദ രാജ്യങ്ങളുടെ മുതിർന്ന സൈനിക ​മേധാവികൾ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. ഖത്തറിന്‍റെ വിവിധ മന്ത്രിമാർ, ശൈഖുമാർ, ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ വിവിധ സേന-സുരക്ഷ വിഭാഗം ഉദ്യോഗ സ്ഥർ എന്നിവരും ചടങ്ങിന്​ സാക്ഷ്യം വഹിച്ചു.

പൊലീസ്​ കോളജ്​ ​ പൊലീസ്​ അക്കാദമിയാവും

ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ വിവിധ സുരക്ഷ സേനാവിഭാഗങ്ങളുടെ പരിശീലന-വിദ്യാഭ്യാസ കേന്ദ്രങ്ങളായ പൊലീസ്​ കോളജുകൾ 2023ഓടെ പൊലീസ്​ അക്കാദമികളായി മാറും. എല്ലാ കേന്ദ്രങ്ങളും ഒരു കുടക്കീഴിലേക്ക്​ മാറി, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ നീക്കമെന്ന്​ പൊലീസ്​ കോളജ്​ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്​ദുൽ റഹ്​മാൻ മാജിദ്​ അൽ സുലൈതി പറഞ്ഞു. പൊലീസ്​ കോളജ്​ നാലാം ബാച്ചിന്‍റെ ബിരുദദാന ചടങ്ങിനിടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 2013ലാണ്​ പൊലീസ്​ കോളജ്​ ആരംഭിക്കുന്നത്​. നാലാം ബാച്ചിന്‍റെ ബിരുദദാന ചടങ്ങിൽ 85 ഖത്തർ സുരക്ഷ വിദ്യാർഥികളും, അഞ്ചു​ ഫലസ്​തീൻ വിദ്യാർഥികളുമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്​. നാലു​ ബാച്ചുകളിലായി ഇതിനകം 420 ​സുരക്ഷ അംഗങ്ങളാണ്​ പരിശീലനവും പഠനവും പൂർത്തിയാക്കി പുറത്തിറങ്ങിയത്​. വിവിധ സുരക്ഷ കോഴ്സുകളും പരിശീലനവും സ്​പോർട്​സ്​ ട്രെയ്​നിങ്ങുമെല്ലാം ഉൾപ്പെടുന്നതാണ്​ കോഴ്​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:released
News Summary - 90 people to strengthen the country Amir witnessed; The fourth batch of Police College has been released
Next Story