Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​കാല രോഗീ...

കോവിഡ്​കാല രോഗീ സുരക്ഷ: മാതൃകാ നടപടികളുമായി ബദർ അൽ സമ

text_fields
bookmark_border
കോവിഡ്​കാല രോഗീ സുരക്ഷ:  മാതൃകാ നടപടികളുമായി ബദർ അൽ സമ
cancel
camera_alt??? ?? ????? ???????? ???????? ???????????? ????????
മസ്​കത്ത്​: കോവിഡിനെതിരായ പോരാട്ടത്തി​​െൻറ തുടക്കം മുതലേ മസ്​കത്ത്​ ഗവർണറേറ്റിലെ ആരോഗ്യ പരിരക്ഷാ മേഖലയിലെ  സ്​ഥാപനങ്ങൾക്ക്​ വെല്ലുവിളികളുടെ ദിനങ്ങളായിരുന്നു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ക്ഷേമവും ജീവനക്കാരുടെയും സുരക്ഷയും ഉറപ്പാക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി​. ആശുപത്രിയും പരിസരവും രോഗാണുമുക്​തമാക്കി നിലനിർത്തുന്നതിലും ശ്രദ്ധ ചൊലുത്തി.
മാതൃകാപരമായ നടപടികളിലൂടെ ഇൗ വെല്ലുവിളികളെയെല്ലാം മറികടന്ന ബദർ അൽ സമ ഹോസ്​പിറ്റൽ ഗ്രൂപ്പ്​ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന്​ കോവിഡ്​ വിരുദ്ധ പോരാട്ടത്തി​​െൻറ മുൻനിരയിലുണ്ട്​.
മഹാമാരിയുടെ ആരംഭകാലം മുതൽ  ബദർ അൽസമയിൽ സ്​ക്രീനിങ്ങും രോഗ പരിശോധനയും ചികിത്സയും നൽകിവരുന്നുണ്ട്​. ആരോഗ്യ മന്ത്രാലയം ഒരുക്കിയ നിരവധി താൽക്കാലിക സംവിധാനങ്ങളിലും ഗ്രൂപ്പ്​ സേവനങ്ങൾ ലഭ്യമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി  രോഗികൾക്കും ജീവനക്കാർക്കും  രോഗലക്ഷണ പരിശോധനകൾ നടത്തിവരുന്നുണ്ട്​. കൂടുതൽ പരിശോധനകൾക്കും സാമ്പിൾ ശേഖരിക്കുന്നതിനുമായുള്ള സ്​ഥലങ്ങൾ പ്രത്യേകം ​െഎസോലേറ്റ്​ ചെയ്​തിട്ടുമുണ്ട്​. ഡോക്​ടർമാർക്കും മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പി.പി.ഇ കിറ്റുകൾ നൽകുകയും പതിവായുള്ള രോഗാണുമുക്​ത പ്രവർത്തനങ്ങളും നടത്തിവരുകയും ചെയ്യുന്നുണ്ട്​.
നൂറുകണക്കിന്​ കോവിഡ്​ രോഗികൾക്കാണ്​ ബദർ അൽസമയിൽ ചികിത്സ നൽകിയത്​. ചികിത്സ തേടിയ മുഴുവൻ പേർക്കും അസുഖം സുഖപ്പെട്ടിട്ടുണ്ട്​. സ്വകാര്യആശുപത്രിയിലെ ചികിത്സ താങ്ങാൻ കഴിയാത്ത ചിലർക്ക്​ സൗജന്യ ചികിത്സ നൽകിയപ്പോൾ മറ്റു ചിലർക്ക്​ ബില്ലിൽ ഡിസ്​കൗണ്ട്​ നൽകുകയും ചെയ്​തു. ഗുരുതരാവസ്​ഥയിലുള്ളവരുടെ രോഗമുക്​തി ഉറപ്പാക്കാൻ പ്ലാസ്​മ ചികിത്സക്കും തുടക്കമിട്ടിട്ടുണ്ട്​.
ആശുപത്രികളുടെയും മെഡിക്കൽ സ​െൻററുകളുടെയും സാധാരണ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധമില്ലാത്ത രീതിയിലാണ്​ കോവിഡ്​ രോഗികൾക്കായുള്ള ​െഎസോലേഷൻ സംവിധാനങ്ങൾ ഒരുക്കിയത്​. മത്ര നസീം ഹോട്ടലിൽ ഒരുക്കിയ ​െഎസോലേഷൻ സംവിധാനമാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. എല്ലാ വിധ സുരക്ഷാ നടപടികളും പാലിച്ച്​ പ്രവർത്തിച്ചിരുന്ന ​െഎസോലേഷൻ സ​െൻററുകളിൽ രോഗികൾക്ക്​ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്​തു. റൂവി ബദർ അൽ സമയിലെ ഇ​േൻറണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എ.ബഷീർ മതിയായ മാർഗ നിർദേശങ്ങൾ നൽകി വരുകയും ചെയ്യുന്നുണ്ട്​.
ഡോക്​ടർമാർക്കും മറ്റ്​ ജീവനക്കാർക്കും കോവിഡ്​ വൈറസ്​ ബാധയേറ്റ ചുരുക്കം സംഭവങ്ങളും ഉണ്ടായി. ഇവർക്ക്​ സുരക്ഷിതമായ ​െഎസോലേഷൻ ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിരുന്നു. രോഗമുക്​തി നേടിയ ജീവനക്കാർ ആർ.ടി-പി.സി.ആർ പരിശോധനക്ക്​ ശേഷമാണ്​ തിരികെ ജോലിയിൽ പ്രവേശിച്ചത്​. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാനസിക സമ്മർദം ഒഴിവാക്കുന്നതിനും കോവിഡ്​ കാലത്ത്​ ജോലിയിൽ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. പ്രസവം, സർജറികൾ, ​െഎ.പി അഡ്​മിഷൻ തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെല്ലാം രോഗാണുബാധ ഇല്ലെന്ന്​ ഉറപ്പിക്കാനുള്ള സുരക്ഷിത മാർഗങ്ങളാണ്​ ഗ്രൂപ്പിന്​ കീഴിലുള്ള ആശുപത്രികൾ പിന്തുടരുന്നത്​.
കോവിഡിനെതിരായ പോരാട്ടത്തിൽ സ്വകാര്യ മേഖലയുടെ പ്രത്യേകിച്ച്​ ബദർ അൽ സമ ഗ്രൂപ്പി​​െൻറ  പങ്കാളിത്തം വലുതാണെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തി​​െൻറ ഡയറക്​ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി പറഞ്ഞു. സർക്കാർ ആശുപത്രികൾ കഴിഞ്ഞാൽ കൂടുതൽ പേർക്ക്​ ചികിത്സ നൽകിയത്​ ബദർഅൽ സമയുടെ സ്​ഥാപനങ്ങളിലാണ്​. പാവപ്പെട്ടവർക്ക്​ ചികിത്സാ ആനുകൂല്ല്യങ്ങളടക്കം നൽകി. കോവിഡ്​ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ കണക്കിലെടുത്ത്​ തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകൾ വർധിപ്പിക്കുന്നതടക്കം വിഷയങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയതായും അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജ്​മ​െൻറി​​െൻറ ഭാഗത്ത്​ നിന്ന്​ മികച്ച പിന്തുണയും സംരക്ഷണയുമാണ്​ ലഭിക്കുന്നതെന്ന്​ റൂവി ബദർ അൽ സമയിലെ നഴ്​സിങ്​ വിഭാഗം മേധാവി ജാൻസി ജോയി പറഞ്ഞു. പി.പി.ഇ കിറ്റുകളടക്കം സുരക്ഷാ ഉപകരണങ്ങൾ തടസമില്ലാതെ ലഭ്യമാക്കി. മറ്റ്​ സുരക്ഷാ മുൻകരതലുകളും മാനേജ്​മ​െൻറ്​ സ്വീകരിച്ചിട്ടുണ്ടെന്ന്​ ജാൻസി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - safe practises for patient care in badar al sama
Next Story