റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്; 24 ശതമാനം വർധന
text_fieldsമസ്കത്ത്: കോവിഡ് മൂലം മന്ദഗതിയിലായ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തനുണർവ്. ഏപ്രിലിൽ രാജ്യത്ത് 24.8 ശതമാനത്തിെൻറ വർധനയാണ് മേഖലയിൽ ഉണ്ടായത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ഫീസ് ആയി 28.6 ദശലക്ഷം റിയാലാണ് ലഭിച്ചത്. ഇക്കാര്യത്തിൽ 47.4 ശതമാനത്തിെൻറ വളർച്ചയാണുണ്ടായത്.
കഴിഞ്ഞ വർഷത്തേക്കാൾ മേഖലയിൽ വലിയ വളർച്ചയുണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ഏപ്രിലിൽ കൈമാറ്റം ചെയ്യപ്പെട്ട പ്ലോട്ടുകളുടെ എണ്ണം 53,031 ആണ്. ഇത് ഈ വർഷം ഏപ്രിലിൽ 92,779 ആയി ഉയർന്നു. 74 ശതമാനം വളർച്ചയാണ് ഇത് അടയാളപ്പെടുത്തുന്നത്. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയ പ്ലോട്ടുകളിലും വർധനയുണ്ടായിട്ടുണ്ട്. 2020ൽ 165 പ്ലോട്ടുകൾ വിറ്റുപോയപ്പോൾ ഈ വർഷം 270 ആണ് കൈമാറ്റം ചെയ്തത്. കഴിഞ വർഷത്തേതിനെ അപേക്ഷിച്ച് സാമ്പത്തികമേഖലയിൽ ഉണർവുണ്ടാകുന്നതിെൻറ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.കോവിഡിെൻറ ആദ്യഘട്ടമായതിനാൽ കഴിഞ്ഞ വർഷം വലിയ ഇടിവാണ് റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.