Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനമിടിച്ച് മരിച്ച...

വാഹനമിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
വാഹനമിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
cancel

സൊഹാര്‍: സൊഹാറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹമില്‍ ബിസിനസുകാരനായ കോഴിക്കോട് അത്തോളി അരിയാട്ട് റംഷീദിന്‍െറ മകന്‍ മുഹമ്മദ് റാഷ് (16) ആണ് ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 
വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോടിനുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. സൊഹാര്‍ റാമിസ് ഷോപ്പിങ് സെന്‍ററിന് സമീപം കൂട്ടുകാരോടൊത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന വാഹനമിടിച്ച് റാഷ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. 
ഉടന്‍ സൊഹാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.  സമീറയാണ് മാതാവ്. സഹോദരി: റാനിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman accident
News Summary - oman
Next Story