മസ്കത്ത്: ഉയർന്ന ഭക്ഷ്യസുരക്ഷ സൂചകങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ അടക് കം ജി.സി.സി രാഷ്ട്രങ്ങളും. ആദ്യ 50 രാഷ്ട്രങ്ങളുടെ നിരയിലാണ് ജി.സി.സി രാഷ്ട്രങ്ങളുള ്ളത്. ആവശ്യത്തിന് ഭക്ഷ്യശേഖരവും ശക്തമായ വാങ്ങൽശേഷിയും ഇൗ രാഷ്ട്രങ്ങൾക്കുണ്ടെന്ന് യൂനിയൻ ഒാഫ് അറബ് ചേംബേഴ്സിെൻറ അറബ് അർബനിസം മാസികയുടെ ഏപ്രിൽ പതിപ്പിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ ആസ്ഥാനമായ ഇേക്കാണമിസ്റ്റ് ഇൻറലിജൻറ് യൂനിറ്റിെൻറ കണക്കുകളാണ് പഠന റിപ്പോർട്ടിന് ആസ്പദമാക്കിയിട്ടുള്ളത്.
കോവിഡ് മൂലം ആഗോള ഭക്ഷ്യവിതരണ ശൃംഖലകളിൽ ഉണ്ടാകുന്ന ആഘാതവും അത് ഭക്ഷ്യസുരക്ഷക്ക് ഉണ്ടാക്കുന്ന അപകടവും എന്ന വിഷയത്തിലാണ് റിപ്പോർട്ട്. വാങ്ങാനുള്ള ശേഷി, ലഭ്യത, നിലവാരം, ഭക്ഷണത്തിെൻറ സുരക്ഷ എന്നിവയാണ് ഭക്ഷ്യസുരക്ഷയുടെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. ഇൗ ഘടകങ്ങൾ കണക്കിലെടുക്കുേമ്പാൾ കോവിഡിനെ തുടർന്നുണ്ടാകുന്ന ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ ഗൾഫ് രാഷ്ട്രങ്ങളെയും ബാധിക്കും.
നിലവിലെ സാഹചര്യം മറികടക്കാൻ തീർത്തും അടിയന്തര സാഹചര്യത്തിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഉയർന്ന തലത്തിലുള്ള യോജിച്ചുള്ള പരിശ്രമങ്ങൾ വഴി സാമൂഹിക സുരക്ഷ ശൃംഖലകൾക്ക് പിന്തുണ നൽകണം. ഇതോടൊപ്പം അറബ് രാഷ്ട്രങ്ങൾക്കിടയിൽ ‘ഗ്രേറ്റർ അറബ് ഫ്രീ ട്രേഡ് ഏരിയ’ എന്ന ധാരണക്കുകീഴിൽ ഭക്ഷ്യോൽപന്നങ്ങളുടെയും സാധനങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.