മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി രാജ്യത്ത് ഇന്നു മുതൽ മഴക്ക് സാധ്യതയുണ്ടെന ്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിൽനിന്ന് തുടങ്ങി രാ ജ്യത്തിെൻറ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് 29 ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പാറ്റേൺ വ്യക്തമാക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേ സമയം, കഴിഞ്ഞയാഴ്ച രൂപപ്പെട്ട ‘അൽ റഹ്മ’ ന്യൂനമർദത്തിെൻറ പ്രഭാവം ഇന്നലെ ദോഫാർ ഗവർണറേറ്റിൽ അവസാനിച്ചു. പുതിയ ന്യൂനമർദത്തിെൻറ ആഘാതം മുസന്ദം ഗവർണറേറ്റിലാകും പ്രധാനമായും അനുഭവപ്പെടുക.
106 മില്ലിമീറ്റർ മഴ വരെ മുസന്ദമിൽ പെയ്തിറങ്ങാൻ സാധ്യതയുണ്ട്. ഇതോടൊപ്പം അൽ ഹജർ പർവതനിരകൾ, ദാഖിലിയ, ബാത്തിന, ശർഖിയ, അൽ ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലും മഴയുണ്ടാകും. മസ്കത്ത് ഗവർണറേറ്റിലും കുറച്ച് മഴയുണ്ടാകുമെന്ന് കാലാവസ്ഥാന നിരീക്ഷണകേന്ദ്രം അറിയിച്ചു. ദാഖിലിയ, ബാത്തിന, ശർഖിയ മേഖലകളിൽ ഇടത്തരം മഴ മാത്രമാണ് അനുഭവപ്പെടാനിട. കിഴക്കൻ മുസന്ദം മുതൽ മസ്കത്ത് വരെ കടൽ ശനിയാഴ്ച വരെ ശാന്തമായിരിക്കും. അേതസമയം, മുസന്ദമിെൻറ പടിഞ്ഞാറ് ഭാഗത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. മൂന്നു മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.