മസ്കത്ത്: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതിയെ മസ്കത്തിൽ നിന് ന് ഇൻറർപോൾ അറസ്റ്റ് ചെയ്തു. 2015ൽ സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സണ് ണി കൽറയാണ് പിടിയിലായത്. പ്രതിയെ ഡൽഹിയിൽ എത്തിച്ചതായി സി.ബി.െഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ടൈഗർ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ പേരിൽ കൃത്രിമ മാർഗങ്ങളിലൂടെ പത്തു േകാടി രൂപയുടെ വായ്പ സ്വന്തമാക്കിയെന്നാണ് കേസ്. സണ്ണി കൽറക്ക് പുറമെ ഭാര്യക്കും പഞ്ചാബ് നാഷനൽ ബാങ്കിലെ മൂന്നു ഉദ്യോഗസ്ഥർക്കുമെതിരെയാണ് വഞ്ചനകുറ്റത്തിന് കേസ് എടുത്തിരുന്നത്. ന്യൂഡൽഹി ദരിയാഗഞ്ചിലെ പി.എൻ.ബി ശാഖയിൽ നിന്നാണ് വായ്പെയടുത്തത്. പണം ലഭിച്ച ശേഷം രഹസ്യമായി ഇൗടുവെച്ച സാധനങ്ങൾ നീക്കിയ ശേഷം വായ്പാ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയിലേക്ക് മാറ്റുകയായിരുന്നു.
സി.ബി.െഎ ചാർജ്ഷീറ്റ് സമർപ്പിച്ചതിനെ തുടർന്ന് ഇരുവരും ഒളിവിലായിരുന്നു. സി.ബി.െഎയുടെ ആവശ്യപ്രകാരം 2016 മേയ്31ന് ഇൻറർപോൾ ഇരുവർക്കുമെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇൻറർപോളിന് കീഴിലുള്ള നാഷനൽ സെൻട്രൽ ബ്യൂറോ, മസ്കത്തിലെ ഉദ്യോഗസ്ഥരാണ് സണ്ണി കൽറയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മസ്കത്ത് ഇന്ത്യൻ എംബസിയുടെയും സി.ബി.െഎയുടെയും സഹകരണത്തോടെ നാടുകടത്താനുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ രണ്ടാമത്തെ പ്രതിയെയാണ് വിദേശത്തു നിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുന്നത്. 40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വിനയ് മിത്തലിനെ 2018 ഒക്ടോബറിൽ സിംഗപ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വായ്പ തട്ടിപ്പ് കേസിൽ പ്രതികളായ 72 പേർ വിദേശരാജ്യങ്ങളിലേക്ക് കടന്നതായും ഇവരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ലോക്സഭയെ അറിയിച്ചിരുന്നു.