മസ്കത്ത്: കിംസ് ഹെൽത്തി ഫുഡ് പാചക മത്സരവും ‘സുഹോൽ അൽ ഫൈഹ മലബാർ പാചക റാണി’ പുസ്തക പ്രകാശനവും കിംസ് ആശുപത്രിയിൽ നടന്നു. 60ലധികം വനിതകൾ മത്സരത്തിൽ പെങ്കടുത്തു. ലിജാസ്ന, നിജ, ബുഷ്റ എന്നിവർ സാലഡ്, മെയിൻ കോഴ്സ്, ഡെസേർട്ട് ഇനങ്ങളിൽ സമ്മാനാർഹരായി. ആരോഗ്യകരമായ ജീവിത സന്ദേശങ്ങളാണ് ഇത്തരം ആശയങ്ങൾ നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച അൽ ഹകീം ഹോം ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ ടൂറിസം ഉടമ വി.എം.എ. ഹകീം അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ജീവിതം തുടങ്ങുന്നത് ആരോഗ്യകരമായ പാചകത്തിൽ നിന്നാണെന്ന് ഡോ. ജെ. രത്നകുമാർ പറഞ്ഞു. വെജ്, നോൺ വെജ് ഇനങ്ങളിൽ വിജയിച്ച ആദ്യ മൂന്നുപേർക്ക് സമ്മാനവും കിംസ് പ്രിവിലേജ് കാർഡും വിതരണം ചെയ്തു. ഉപയോഗിച്ച ചേരുവകൾ, പാചകരീതി എന്നിവ ആരോഗ്യകരമാണോ എന്നാണ് വിധികർത്താക്കൾ പ്രധാനമായും പരിശോധിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 3:18 AM GMT Updated On
date_range 2019-06-18T22:59:59+05:30കിംസ് ഹെൽത്തി ഫുഡ് പാചക മത്സരം
text_fieldsNext Story