Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബിനാമി കച്ചവടം: ഒമാൻ...

ബിനാമി കച്ചവടം: ഒമാൻ നടപടി കർക്കശമാക്കുന്നു

text_fields
bookmark_border
ബിനാമി കച്ചവടം: ഒമാൻ നടപടി കർക്കശമാക്കുന്നു
cancel

മസ്​കത്ത്​: ബിനാമി കച്ചവട​ക്കാർക്കെതിരായ നടപടി കർക്കശമാക്കാൻ വ്യവസായ-വാണിജ്യ വകുപ്പ്​ ഒരുങ്ങുന്നു. ഇതി​​​െ ൻറ ഭാഗമായി പ്രത്യേക നിയമനിർമാണമടക്കം പരിഗണനയിലാണ്​. ഒമാനി പൗര​​​െൻറ പേരും ലൈസൻസും ഉപയോഗിച്ച്​ വിദേശികൾ നടത് തുന്ന കച്ചവട സ്​ഥാപനങ്ങളാണ്​ നിയമത്തി​​​െൻറ പരിധിയിൽ വരുന്നത്​. ലൈസൻസ്​ ഉടമ സ്വദേശിയായതിനാൽ സർക്കാരി​​​െൻറ ചെറുകിട^ഇടത്തരം സ്​ഥാപനങ്ങൾക്ക്​ ലഭിക്കുന്ന ആനുകൂല്ല്യങ്ങളെല്ലാം ഇവക്കും ലഭിക്കുമെന്നതാണ്​ ഇത്​ ആകർഷകമാകാൻ കാരണം.

സ്വദേശികൾ തങ്ങളുടെ വാണിജ്യ രജിസ്​ട്രേഷനും ലൈസൻസും ഒരു തുക നിശ്​ചയിച്ച്​ വിദേശി തൊഴിലാളിക്ക്​ ഉപയോഗിക്കാൻ അനുമതി നൽകുകയാണ്​ ചെയ്യുന്നതെന്ന്​ മന്ത്രാലയം വക്​താവ്​ പറഞ്ഞു. വിദേശ നിക്ഷേപകൻ മറ്റൊരു വിദേശ തൊഴിലാളിയെ ത​​​െൻറ പേരിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതും ബിനാമി കച്ചവടത്തി​​​െൻറ പരിധിയിൽ ഉൾപ്പെടും.

ബിനാമി കച്ചവടം നടത്തുന്ന വിദേശികൾ തങ്ങളുടെ സ്വന്തം രാജ്യക്കാരെയാകും ജോലിക്കായി വെക്കുക. ഇത്​ സ്വദേശികളുടെ തൊഴിലവസരങ്ങൾ കുറയാൻ കാരണമാകും. ഇത്​ സ്വദേശിവത്​കരണ നയങ്ങളെ പ്രതികൂലമായി ബാധിക്കും. ചില വാണിജ്യ മേഖലകൾ വിദേശികളുടെ കുത്തകയാകാനും ഇത്​ കാരണമാകും. വാണിജ്യ തട്ടിപ്പുകൾക്കും സാധ്യതയുണ്ട്​. ഇത്തരം ‘ഒളിച്ചുള്ള വ്യാപാര’ത്തിലൂടെ ലഭിക്കുന്ന തുകയിൽ കൂടുതലും രാജ്യത്തിന്​ പുറത്തേക്കാണ്​ പോകുന്നതും. രാജ്യത്തി​​​െൻറ വളർ​ച്ചയെയും വളർച്ചാ സൂചികകളെയും ബാധിക്കുന്നതിന്​ ഒപ്പം സ്വദേശികൾക്ക്​, പ്രത്യേകിച്ച്​ ചെറുകിട^ഇടത്തരം വ്യവസായ സ്​ഥാപനങ്ങൾക്ക്​ നീതിയുക്​തമല്ലാത്ത മത്സരാന്തരീക്ഷം സൃഷ്​ടിക്കുന്നതും മുൻ നിർത്തിയാണ്​ പുതിയ നിയമ നിർമാണം ആലോചിക്കുന്നതെന്ന്​ വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.

സമ്പദ്​ഘടനക്ക്​ ഒരു സംഭാവനയും നൽകാത്ത ഒരുകൂട്ടം ആശ്രിതരെ സൃഷ്​ടിച്ചെടുക്കുകയെന്ന ദ്രോഹവും ബിനാമി കച്ചവടരീതി സമൂഹത്തോട്​ ചെയ്യുന്നുണ്ട്​. ചെറിയ തുക വാങ്ങി ഒരു ബിസിനസ്​ സംരംഭത്തി​​​െൻറ മുൻ നിരയിൽ നിൽക്കുന്ന ഇത്തരം തൊഴിലുടമകൾ തങ്ങളെ കടക്കെണിയിൽ വീഴ്​ത്താൻ വരെ സാധിക്കുന്നതാണ്​ ബിനാമി വ്യാപാരമെന്നത്​ തിരിച്ചറിയുന്നില്ല. ഒമാനിലെ മൊത്തം കമ്പനികളുടെ എണ്ണവും സാമൂഹിക ഇൻഷുറൻസ്​ പൊതുഅതോറിറ്റിയിൽ രജിസ്​റ്റർ ചെയ്​തതുമായ കമ്പനികളുടെ എണ്ണവും തമ്മിലുള്ള അന്തരം ഇതാണ്​ കാണിക്കുന്നതെന്ന്​ ഒമാൻ ചേംബർ ഒാഫ്​ കോമേഴ്​സിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ മുഹമ്മദ്​ അൽ അൻസി പറയുന്നു.

കഴിഞ്ഞ ഡിസംബർ അവസാനത്തെ കണക്കുപ്രകാരം സോഷ്യൽ ഇൻഷുറൻസ്​ സംവിധാനത്തിൽ ആക്​ടീവായിട്ടുള്ളത്​ 16,617 കമ്പനികളാണ്​. എന്നാൽ, രാജ്യത്ത്​ ആകെ 2,70,000ത്തോളം കമ്പനികളാണ്​ ഉള്ളത്​. ബിനാമി കച്ചവടം മൂലം കമ്പനികൾ രജിസ്​ട്രേഷൻ ഒഴിവാക്കുന്നതാകാമെന്ന്​ അൽ അൻസി പറഞ്ഞു. പ്രതിമാസം ലാഭ വിഹിതം എന്ന തോതിൽ സ്വദേശികൾ വിദേശിക്ക്​ തങ്ങളുടെ വാണിജ്യ രജിസ്​ട്രേഷൻ ഉപയോഗിക്കാൻ അനുമതി നൽകുന്നത്​ രാജ്യത്തെ ചെറുകിട^ഇടത്തരം വ്യവസായ മേഖലക്ക്​ ഭീഷണി ഉയർത്തുന്നതാണ്​. സോഷ്യൽ ഇൻഷുറൻസ്​ സംവിധാനത്തിൽ രജിസ്​റ്റർ ചെയ്യാത്ത കമ്പനികൾ സ്വദേശിവത്​കരണത്തെ കാര്യമായി എടുക്കില്ല. അതിനാൽ സ്വദേശിവത്​കരണത്തിൽ വലിയ അന്തരം തന്നെ ഇതുവഴി ഉണ്ടാകും.
അതിനാൽ, സോഷ്യൽ ഇൻഷുറൻസ്​ സംവിധാനത്തിൽ കമ്പനികൾ രജിസ്​റ്റർ ചെയ്യിപ്പിക്കുന്നതടക്കം നടപടികൾ നിയമ നിർമാണത്തിലൂടെ ഉറപ്പാക്കണമെന്നും അൽ അൻസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmarketmalayalam news
News Summary - market-oman-gulf news
Next Story