Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു ഷോപ്പ്​ ആൻഡ്​ വിൻ...

ലുലു ഷോപ്പ്​ ആൻഡ്​ വിൻ മെഗാ വിജയിയെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു ഷോപ്പ്​ ആൻഡ്​ വിൻ മെഗാ വിജയിയെ പ്രഖ്യാപിച്ചു
cancel
camera_alt

ലു​ലു ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ കാ​മ്പ​യി​നി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്തപ്പോൾ

മ​സ്ക​ത്ത്​: റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഒ​രു​ക്കി​യ ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ പ്ര​മോ​ഷ​ന്റെ മെ​ഗാ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. 10,000 റി​യാ​ലി​ന്‍റെ ഗ്രാ​ൻ​റ്​ പ്രൈ​സി​ന്​ മു​നീ​ർ അ​ൽ ബ​ലൂ​ഷി അ​ർ​ഹ​നാ​യി. താ​രി​ഖ് ഹ​മ​ദ് അ​ൽ തോ​ബി, മ​ന​ൽ സ​ദ്‌​ജാ​ലി, സ​ലേം അ​ബ്ദു​ല്ല അ​ൽ മു​ഖ്ബാ​ലി, അ​ബ്ദു​ല്ല അ​ബ്ദു​ല്ല, എം. ​ന​രേ​ഷ്, ഇ​സ്സാം അ​ലി, അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ഹ​ബ്‌​സി, ല​വ്കു​ഷ് വ​ർ​മ് എ​ന്നി​വ​ർ പ്ര​തി​വാ​ര 5000 റി​യാ​ലി​ന്‍റെ കാ​ഷ് പ്രൈ​സും സ്വ​ന്ത​മാ​ക്കി. 750, 500, 200, 100 എ​ന്നി​ങ്ങ​നെ​യു​ള്ള മ​റ്റ് പ്ര​തി​വാ​ര കാ​ഷ് പ്രൈ​സു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

ബൗ​ഷ​ർ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​മാ​ൻ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, സ്റ്റാ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മാ​ർ​ച്ച് ഒ​ന്ന്​ മു​ത​ൽ ഏ​പ്രി​ൽ 29 വ​രെ സു​ൽ​ത്താ​നേ​റ്റി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നി​ൽ 281 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100,000 റി​യാ​ലി​ന്‍റെ കാ​ഷ് പ്രൈ​സു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്​. ചു​രു​ങ്ങി​യ​ത്​ പ​ത്ത്​ റി​യാ​ൽ വി​ല​യു​ള്ള ഉ​ൽ​പ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി​രി​ന്നു ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.

മെ​ഗാ സ​മ്മാ​ന വി​ജ​യി​യെ​യും ഷോ​പ്പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ന്റെ മ​റ്റെ​ല്ലാ വി​ജ​യി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്‌​സ് ഒ​മാ​ൻ ആ​ൻ​ഡ്​ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എ.​വി. അ​ന​ന്ത് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഞ​ങ്ങ​ളോ​ടു​ള്ള നി​ര​ന്ത​ര വി​ശ്വ​സ്ത​ത​ക്കും പി​ന്തു​ണ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ്​ എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ൽ ഈ ​പ്ര​മോ​ഷ​ന​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​വും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം മി​ക​ച്ച ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ ലു​ലു നി​ര​ന്ത​രം പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കെ.​എ. ഷ​ബീ​ർ പ​റ​ഞ്ഞു. കാ​മ്പ​യി​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഷോ​പ്പി​ങ്​ അ​നു​ഭ​വം കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കാ​നും റ​മ​ദാ​നി​ലും ഈ​ദ് സ​മ​യ​ത്തും ലു​ലു വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu ShopWin mega winner
News Summary - Lulu Shop and Win mega winner announced
Next Story