Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലേക്ക്​ ഇന്ത്യയിൽ...

ഒമാനിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന

text_fields
bookmark_border
ഒമാനിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
cancel

മസ്കത്ത്​: ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ജനുവരി മുതൽ ജൂ​ലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ്​ ഇന്ത്യയിൽ നിന്നും എത്തിയത്​​. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ടൂറിസം പ്രമോഷൻ കാമ്പയിൻ നടത്തുമെന്ന്​ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച​ മുതൽ 29 വരെ ഇന്ത്യയിലെ അഞ്ച്​ പ്രമുഖ നഗരങ്ങളിലാണ്​ കാമ്പയിൻ നടക്കുന്നത്​. കാമ്പയിൻ ഡൽഹിയിൽ ആരംഭിക്കും. അഹമ്മദാബാദ്​, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും കാമ്പയിൻ നടക്കും.

ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ്​ ഈ നഗരങ്ങളിൽ നടക്കുക. ഒമാൻ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥർക്ക്​ പുറമേ ഒമാനിലെ ടൂറിസം കമ്പനികളുടെയും ഹോട്ടലുകളുടെയും എയർലൈനുകളുടെയും പ്രതിനിധികളും കാമ്പയിനിൽ പ​ങ്കെടുക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും അന്താരാഷ്​ട്ര കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും വേദിയാകാനുള്ള ഒമാന്‍റെ സാധ്യതകൾ കൂടി അവതരിപ്പിക്കുമെന്നും പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിന്​ കീഴിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ്​ ജനറലിലെ അസി. ഡയറക്ടർ അസ്മാ ബിൻത്​ സലിം അൽ ഹജ്​രി പറഞ്ഞു. 'ഇന്ത്യ ഒമാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ്​ ആണ്​. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക്​ അവരുടെ താൽപര്യങ്ങളും ആവശ്യകതകളും അനുസരിച്ചുള്ള പാക്കേജുകൾ ആണ്​ കാമ്പയിനിലൂടെ അവതരിപ്പിക്കുക. ഒമാനിലെ ആഡംബര സൗകര്യങ്ങൾ അനുഭവിക്കാൻ എത്തുന്നതിന്​ ഉയർന്ന വരുമാനമുള്ളവരെ ലക്ഷ്യമിട്ടുള്ള പ്രമോഷൻ പരിപാടികളുമുണ്ട്​' -അവർ പറഞ്ഞു.

കോവിഡ്​ മഹാമാരിക്ക്​ മുമ്പ്​ ഇന്ത്യയിൽനിന്ന്​ കൂടുതലായി സഞ്ചാരികൾ ഒമാനിലേക്ക്​ എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം, എയർലൈൻ, ഹോട്ടൽ കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ആ നിലയിലേക്ക്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം സഹകരണത്തെ എത്തിക്കുകയാണ്​ ലക്ഷ്യമെന്നും ​അസ്മാ ബിൻത്​ സലിം അൽ ഹജ്​രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourismtouristsIndiaOman
News Summary - Increase in the number of tourists from India to Oman
Next Story