Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഇലക്​ട്രോണിക്​...

ഒമാനിൽ ഇലക്​ട്രോണിക്​ ലൈബ്രറി വരുന്നു

text_fields
bookmark_border
ഒമാനിൽ ഇലക്​ട്രോണിക്​ ലൈബ്രറി വരുന്നു
cancel
camera_alt

ഇ-ലൈബ്രറിയുടെ ധാരണാപത്രത്തിൽ എൻ.ബി.ഒ പ്രതിനിധി ഒപ്പു​െവക്കുന്നു

മസ്​കത്ത്​: ഒമാനിലെ ആദ്യ ഇ-ലൈബ്രറി പ്ലാറ്റ്​ഫോം വൈകാതെ അവതരിപ്പിക്കും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും നാഷനൽ ബാങ്ക്​ ഒമാനും ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്​കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഇ-ലേണിങ്​ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ പുതിയ സംവിധാനം യാഥാർഥ്യമാകുന്നത്​.

സ്​കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ വിവിധ പഠന സാമഗ്രികൾ ഇ-ലൈബ്രറിയിൽ ലഭ്യമാകും. ബിരുദ വിദ്യാർഥികൾക്ക്​ ഉപകാരപ്പെടുന്ന പഠന സാമഗ്രികൾക്ക്​ ഒപ്പം ബിരുദാനന്തര ബിരുദ, ഡോക്​ടറൽ പഠനത്തിനായി പ്രസിദ്ധീകൃതമായ ഗവേഷണ പ്രബന്ധങ്ങളും ഇ-ലൈബ്രറിയുടെ ഭാഗമായിരിക്കും. മൊബെൽ ആപ്​ മുഖേനയായിരിക്കും ഡിജിറ്റൽ ലൈബ്രറിയുടെ സേവനം ലഭ്യമാവുക. സമഗ്രമായ കൺട്രോൾ പാനൽ, പബ്ലിഷിങ്​ സംവിധാനം എന്നിവയും ആപ്പി​െൻറ ഭാഗമായി ഉണ്ടാകും. ഒമാനിലെയും വിദേശത്തെയും മറ്റ്​ ലൈബ്രറികളുമായും ആപ്പിനെ ബന്ധിപ്പിക്കും.

ഇതോടൊപ്പം വിവിധ സ്​ഥിതിവിവര കണക്കുകളും ഡിജിറ്റൽ സൂചകങ്ങളുമെല്ലാം ഇ-ലൈബ്രറിയിൽ ലഭ്യമാകും. ലൈബ്രറിക്ക്​ ഒപ്പം ഇ-ലേണിങ്​ പ്ലാറ്റ്​ഫോമും വിദ്യാഭ്യാസ മന്ത്രാലയം വികസിപ്പിച്ച്​ എടുക്കുന്നുണ്ട്​. വിദ്യാർഥികൾക്ക്​ അസൈൻമെൻറുകൾ പങ്കുവെക്കാനും അവ അപ്​ലോഡ്​ ചെയ്യാനും ഇൗ പ്ലാറ്റ്​ഫോമിൽ സൗകര്യമുണ്ടാകും. തങ്ങളുടെ കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിൽ വിദ്യാഭ്യാസ മേഖലക്ക്​ പ്രധാന സ്​ഥാനമാണ്​ ഉള്ളതെന്ന്​ എൻ.ബി.ഒ ചീഫ്​ ഗവൺമെൻറ്​ ബാങ്കിങ്​ ഒാഫിസർ ഹസൻ ഷബാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newselectronic library
Next Story