Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരവധി ഹോട്ടലുകൾ...

നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border
നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വലിയ ഹോട്ടലുകളും ചെറിയ റസ്​റ്റാറൻറുകളും പ്രതിസന്ധി നേരിടുന്നു. കുവൈത്തിലെ 42 ഹോട്ടലുകൾക്ക്​ പ്രതിമാസം 17.8 ദശലക്ഷം ദീനാർ നഷ്​ടം നേരിടുന്നതായി ഹോട്ടൽ ഒാണേഴ്​സ്​ യൂനിയൻ ചെയർമാൻ ഗാസി അൽ നഫീസി പറഞ്ഞു. 60 ശതമാനം ഹോട്ടലുകൾ അടച്ചുപൂട്ടുകയോ താൽക്കാലികമായി പ്രവർത്തനം നിർത്തുകയോ ചെയ്​തു. കുവൈത്തി ഉടമസ്ഥതയിലുള്ള വലിയ ഹോട്ടലുകളുടെ അവസ്ഥയാണിത്​. വിമാന സർവിസ്​ സാധാരണ നിലയിലാവാത്തതാണ്​ ഹോട്ടൽ, ടൂറിസം മേഖലയെ തകർത്തത്​. ഇത്​ എന്ന്​ ശരിയാവുമെന്ന്​ പറയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്​.

കുവൈത്തിലേക്ക്​ വരുന്നവർക്ക്​ കുവൈത്തിൽ തന്നെ ഇൻസ്​റ്റിറ്റ്യൂഷൻ ​ക്വാറൻറീൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഹോട്ടൽ ഒാണേഴ്​സ്​ അ​സോസിയേഷൻ മുന്നോട്ടുവെക്കുന്നു. കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ 34 രാജ്യങ്ങൾക്ക്​ വിലക്കുണ്ട്​. ഇൗ രാജ്യക്കാർ യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചാണ്​ വരുന്നത്​. ഇത്​ അവിടത്തെ ഹോട്ടൽ, ടൂറിസം മേഖലക്ക്​ കരുത്തുപകർന്നു. ഇൗ അവസരം തങ്ങൾക്ക്​ ലഭിക്കേണ്ടതായിരുന്നുവെന്നാണ്​ കുവൈത്തിലെ ഹോട്ടലുകാർ പറയുന്നത്​. ഹോട്ടൽ മേഖലയിലെ നിരവധി പേർക്ക്​ തൊഴിൽ നഷ്​ടമായി.

സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ ജീവനക്കാരെ വെട്ടിക്കുറച്ചു. അസംഘടിതരായ മറ്റു ഹോട്ടലുകളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും കൃത്യമായ കണക്ക്​ ലഭ്യമല്ല.വലിയ പ്രതിസന്ധി നേരിടുന്നതായാണ്​ ഇൗ രംഗത്തെ വ്യാപാരികൾ പ്രതികരിച്ചത്​. വരവും ചെലവും ഒത്തുപോവുന്നില്ല. നഷ്​ടം സഹിച്ചും തൊഴിലാളികളെ നിലനിർത്താൻ വേണ്ടിയും ഒരുവിധം മുന്നോട്ടുകൊണ്ടുപോവുകയാണ്​ പലരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsSeveral hotels
Next Story