Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള​ത്തി​ലെ...

കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി: മ​ല​യാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എം​ബ​സി​യി​ൽ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ൽ മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്കു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​യി കു​വൈ​ത്തി​ലെ മ​ല​യാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് സ്​​​റ്റാ​ൻ​ഡ് വി​ത്ത് കേ​ര​ള ഇ​നി​ഷ്യേ​റ്റി​വി​ന്​ കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​യ​ത്.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ പി​ന്തു​ണ​യോ​ടെ കേ​ര​ള​ത്തി​ൽ മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ​പ്പോ​ർ​ട്ട് ഗ്രൂ​പ്​ അം​ഗ​വും ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശി​ച്ചു.

മ​ഴ​ക്കെ​ടു​തി ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south kerala floodRains in Kerala
News Summary - Rains in Kerala: Representatives of Malayalam organizations Embassy Joined the meeting at
Next Story