കോഴിക്കോട് യാത്രക്കാരുടെ ദുരിതം പരിഹരിക്കണം- കെ.ഡി.എ
text_fieldsകുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് അപ്രതീക്ഷിതമായി സർവിസ് നിർത്തലാക്കിയപ്പോൾ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്.
കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. മേഖലയിൽനിന്നുള്ള ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നതും എക്സ്പ്രസിനെയാണ്.
പെട്ടെന്ന് വിമാനങ്ങൾ എല്ലാം നിർത്തലാക്കുന്നത് മൂലം ജോലി അടക്കം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് പല പ്രവാസികളും. അടിയന്തരമായി ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്ന് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ആവശ്യപ്പെട്ടു.
കെ.ഇ.എ കുവൈത്ത് പ്രതിഷേധിച്ചു
കുവൈത്ത് സിറ്റി: എയർ ഇന്ത്യയുടെ മിന്നൽ പണിമുടക്കിൽ കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് പ്രതിഷേധിച്ചു. പ്രവാസി യാത്രപ്രശ്നം അതിരൂക്ഷമായ കാഴ്ചയാണ് സമരത്തിലൂടെ കണ്ടത്. എയർ ഇന്ത്യയുടെ നിരുത്തരവാദിത്തപരമായ പ്രവർത്തനം മൂലം ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിലായി. പ്രവാസികളുടെ ദുരിതയാത്ര സർക്കാർ കേട്ടതായി പോലും നടിക്കുന്നില്ല. പ്രവാസിക്ഷേമം പറയുന്ന ഭരണകർത്താക്കളും രാഷ്ട്രീയപാർട്ടികളും ഈ വിഷയത്തിൽ സജീവ ശ്രദ്ധ നൽകണം. അപ്രതീക്ഷിതമായി സംഭവിച്ച യാത്രാമുടക്ക് മൂലം ജോലിയും ജീവിതവും മുടങ്ങിപ്പോയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കെ.ഇ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.