Top
Begin typing your search above and press return to search.
exit_to_app
exit_to_app
എല്ലാ കായികപ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുമതി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും എ​ല്ലാ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കാ​ൻ കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. ത​ദ്ദേ​ശീ​യ ക്ല​ബു​ക​ളും കാ​യി​ക സം​ഘ​ട​ന​ക​ളും കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലും ഫു​ട്​​ബാ​ൾ, ബാ​സ്​​ക​റ്റ്​ ബാ​ൾ ദേ​ശീ​യ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​യി​രു​ന്നു.

ക​ളി​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ക്ല​ബു​ക​ൾ​ക്ക്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത സീ​സ​ണി​ലേ​ക്ക്​ ഒ​രു​ങ്ങാ​ൻ സ്​​പോ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങു​ക​യാ​ണ്. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം​ ഹെ​ൽ​ത്ത്​​ പ്രോ​േ​ട്ടാ​കോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​ഭാ​വം അ​നു​സ​രി​ച്ച്​ ഒാ​രോ ​ക​ളി​ക്കും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​നു​മ​തി.

Show Full Article
TAGS:Permission to resume all sports activities 
Next Story