Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാ​ൺ​കോ​സ്​​റ്റ്​...

ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക്ക്​ ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ഡോ. ​ര​മേ​ശ്​ ആ​ന​ന്ദ​ദാ​സ്​ സ​മ്മാ​നം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ കാ​ർ​ഡ് കാ​മ്പ​യി​നി​ൽ ഇൗ​ ​മാ​സ​ത്തെ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക്ക്​ 10000 ദീ​നാ​ർ സ​മ്മാ​നം ന​ൽ​കി. ഫ​ർ​വാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ റാ​ഫി മു​ഹ​മ്മ​ദാ​ണ്​ ഇ​ത്ത​വ​ണ​ത്തെ വി​ജ​യി.വീ​ട്​ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ 23 ഒാ​ൺ​കോ​സ്​​റ്റ്​ ഒൗ​ട്ട്​​ല​റ്റു​ക​ളി​ലൊ​ന്നി​ൽ​നി​ന്ന്​ 10 ദീ​നാ​റി​ന്​ മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു.

ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ 29 വ​രെ കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യു​ണ്ട്. അ​ഞ്ചു ദീ​നാ​റി​ന് മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്ത്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കും. ജൂ​ലൈ ര​ണ്ടി​ന്​ ന​റു​ക്കെ​ടു​ക്കും. ബ്ലൂ​ബെ​റി, റാ​സ്​​ബെ​റി, ബ്ലാ​ക്​​ബെ​റി എ​ന്നി​ങ്ങ​നെ മൂ​ന്നു​ രീ​തി​യി​ലു​ള്ള കാ​ർ​ഡു​ക​ളാ​ണു​ള്ള​ത്.

ബ്ലാ​ക്ക്​​ബെ​റി കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ൾ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഒാ​ൺ​​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പ​ത്തു​ശ​ത​മാ​നം​വ​രെ​യും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബി​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും മ​റ്റു​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​റു​ ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. സ്​​പെ​ഷ​ൻ പ്ര​മോ​ഷ​ൻ ഒാ​ഫ​റു​ക​ൾ സ്​​റ്റോ​റി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​നു​ മു​മ്പു​​ത​ന്നെ ബ്ലാ​ക്ക്​​ബെ​റി മെം​ബ​ർ​മാ​ർ​ക്ക്​ ല​ഭി​ക്കും.

റാ​സ്​​ബെ​റി മെം​ബ​ർ​മാ​ർ​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ൾ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും ഒാ​ൺ​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ എ​ട്ടു​ശ​ത​മാ​ന​വും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബ്​​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 3.5 ശ​ത​മാ​ന​വും മ​റ്റു​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മൂ​ന്നു​ ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. ഒ​രു വ​ർ​ഷ​ത്തി​ൽ 4500 ദീ​നാ​റി​നു​ മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ബ്ലാ​ക്ക്​​ബെ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക്​ ക​യ​റ്റം ല​ഭി​ക്കും.

ബ്ലൂ​ബെ​റി മെം​ബ​ർ​മാ​ർ​ക്ക്​ ലൈ​റ്റ്​ ഹൗ​സ്​​ഹോ​ൾ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​ശ​ത​മാ​ന​വും ഒാ​ൺ​കോ​സ്​​റ്റ്​ പ്രൈ​വ​റ്റ്​ ലേ​ബ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മൂ​ന്നു​ ശ​ത​മാ​ന​വും ഫ്ര​ഷ്​ ഫ്രൂ​ട്ട്​​സ്​ വെ​ജി​റ്റ​ബി​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 2.5 ശ​ത​മാ​ന​വും മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 1.5 ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. മൂ​ന്ന്​ വി​ഭാ​ഗം മെം​ബ​ർ​മാ​ർ​ക്കും 10000 ദീ​നാ​ർ ല​ഭി​ക്കാ​വു​ന്ന സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യു​ന്ന​ത്​ ഇ​തി​നു​ പു​റ​മെ​യാ​ണ്.

സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ മാ​നേ​ജ്​​മെൻറ്, ഉ​പ​ഭോ​ക്​​താ​ക്ക​ൾ, അ​ഭ്യു​ദ​യ കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ജ​യി​യെ ഒാ​ൺ​കോ​സ്​​റ്റ്​ സി.​ഇ.​ഒ സാ​ലി​ഹ്​ അ​ൽ തു​നൈ​ബ്​ അ​ഭി​ന​ന്ദി​ച്ചു. ഒാ​ൺ​കോ​സ്​​റ്റ്​ കു​ടും​ബ​ത്തി​ലെ തൃ​പ്​​ത​രാ​യ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ സ്ഥാ​പ​ന​ത്തി​െൻറ ക​രു​ത്തെ​ന്നും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ന​ല്ല സേ​വ​ന​വും ന​ൽ​കാ​ൻ ഒാ​ൺ​കോ​സ്​​റ്റ്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ഡോ. ​ര​മേ​ശ്​ ആ​ന​ന്ദ​ദാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:On Coast Family Membership Card
News Summary - On Coast Family Membership Card Presented to Vijay
Next Story