Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ 703...

കു​വൈ​ത്തി​ൽ 703 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 538 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി 

text_fields
bookmark_border
കു​വൈ​ത്തി​ൽ 703 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 538 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി 
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 703 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 50,644 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച 538 പേ​ർ ഉ​ൾ​പ്പെ​ടെ 41,001 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. അ​ഞ്ചു​പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 373 ആ​യി. ബാ​ക്കി 9270 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 152 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 

അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 209, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ 180, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 131, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 115, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 68 എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ കേ​സു​ക​ൾ. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല 40, ജാ​ബി​ർ അ​ൽ അ​ലി 32, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ 24, സ​ബാ​ഹ്​ അ​ൽ സാ​ലിം 24, അ​ൽ വ​ഹ 24, സാ​ൽ​മി​യ 23 എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ കേ​സു​ക​ൾ. 463 കു​വൈ​ത്തി​ക​ൾ​ക്കും 240 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ർ​ഫ്യൂ ലം​ഘ​നം: ഒ​മ്പ​തു​പേ​ർ അ​റ​സ്​​റ്റി​ൽ
കു​വൈ​ത്ത്​ സി​റ്റി: ക​ർ​ഫ്യൂ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ഒ​മ്പ​തു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. അ​ഞ്ച്​ കു​വൈ​ത്തി​ക​ളും നാ​ല്​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. ഫ​ർ​വാ​നി​യ, കാ​പി​റ്റ​ൽ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല.

LATEST VIDEO

Show Full Article
TAGS:
Next Story