300 ഫിലിപ്പീൻസ്​ പൗരന്മാരെ നാടുകടത്തി

  • ജയിലിലെ തിരക്ക്​ കുറക്കാനാണ്​ തടവുകാരെ നാടുകടത്തിയത്​

08:17 AM
26/03/2020
നാടുകടത്തപ്പെടുന്ന ഫിലിപ്പീൻസ്​ തൊഴിലാളികൾ കുവൈത്ത്​ വിമാനത്താവളത്തിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ജയിലിലായിരുന്ന ഫിലിപ്പീൻസ്​ പൗരന്മാരെ നാടുകടത്തി. തൽഹ നാടുകടത്തൽകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതക​െളയും 16 പുരുഷന്മാരെയുമാണ്​ നാടുകടത്തിയത്​. ഒളിച്ചോടിയ 41 ഗാർഹികത്തൊഴിലാളികളെയും മാൻപവർ അതോറിറ്റിക്കു​ മുന്നിൽ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി. ബുധനാഴ്​ച ഉച്ചക്ക്​ 1.30നാണ്​ കുവൈത്ത്​ എയർവേ​സ്​ ടെർമിനലിൽനിന്ന്​ ഇവർ വിമാനം കയറിയത്​.

ഫിലിപ്പീൻസ്​ എംബസിയുമായി സഹകരിച്ചാണ്​ കുവൈത്ത്​ അധികൃതർ തൊഴിലാളികളെ തിരിച്ചയക്കാൻ നടപടി സ്വീകരിച്ചത്​. കുവൈത്താണ്​ വിമാനം ഏർപ്പെടുത്തിയതും യാത്രാചെലവ്​ വഹിച്ചതും​. നേര​േത്ത തൊഴിലാളികളെ സ്വീകരിക്കുന്നതിന്​ ഫിലിപ്പീൻസ്​ നിബന്ധന വെച്ചിരുന്നു. ഇവർ കോവിഡ്​ മുക്തരാണെന്ന്​ തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നായിരുന്നു നിബന്ധന. രാജ്യത്തെ ജയിലുകൾ നിറഞ്ഞതിനെ തുടർന്നാണ്​ അതത്​ രാജ്യങ്ങൾക്ക്​ തടവുകാരെ കൈമാറി തിരക്ക്​ കുറക്കാൻ തീരുമാനിച്ചത്​.

ഇന്ത്യ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത്​ രാജ്യങ്ങൾ അംഗീകരിക്കുന്ന മുറക്ക്​ വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്​. ഇന്ത്യയും തിരിച്ചുവരുന്നവർ വൈറസ്​ മുക്തമാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും ജയിലിൽ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു​.

Loading...
COMMENTS