കുവൈത്തിൽ രണ്ടു​ വിദേശികളടക്കം  നാലു പേർക്കുകൂടി കോവിഡ്​

  • നാലുപേർക്ക്​ രോഗമുക്തി

  • 152 പേർ ചികിത്സയിൽ

08:11 AM
26/03/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച നാലു പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടു​ സ്വദേശികൾക്കും ഒാരോ ഫിലിപ്പീൻസ്​, സോമാലിയൻ പൗരന്മാർക്കുമാണ്​ ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചത്​. 
ബ്രിട്ടനിൽനിന്നും സൗദിയിൽനിന്നും വന്നവരാണ്​ കുവൈത്തികൾ. ഫിലിപ്പീനിക്കും സോമാലിയക്കാരനും എങ്ങനെയാണ്​ രോഗം വന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അന്വേഷിക്കുന്നു. 

ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധിച്ചവർ 195 ആയി. ഇതിൽ 43 പേർ ​രോഗമുക്തി നേടി. 152 പേരാണ്​ ചികിത്സയിലുള്ളത്​. ബുധനാഴ്​ച നാലുപേർ രോഗമുക്തി നേടിയിരുന്നു. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവർ ഒന്ന്​ വർധിച്ച്​ ആറായി. മൂന്നുപേരാണ്​ ഗുരുതരാവസ്ഥയിൽ​. ഇവർ പ്രായമുള്ളവരും മറ്റ്​ അസുഖങ്ങളുള്ളവരുമാണ്​. കോവിഡ്​ ബാധിത പ്രദേശങ്ങളിൽനിന്ന്​ വന്ന 211 പേരാണ്​ നിലവിൽ നിരീക്ഷണ ക്യാമ്പിലുള്ളത്​. 

Loading...
COMMENTS