കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം  സ്നേ​ഹ സം​ഗ​മം 

09:29 AM
04/12/2018
കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ച​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷെ​ൽ​മി റി​ജാ​സി​ന്​ ചെ​യ​ർ​മാ​ൻ ഷാ​ഹി​ദ്​ സ​മ്മാ​നം ന​ൽ​കു​ന്നു

അ​ബ്ബാ​സി​യ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ സ്നേ​ഹ സം​ഗ​മം അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഹാ​ളി​ൽ രാ​ക്ഷാ​ധി​കാ​രി രാ​ജ​ഗോ​പാ​ൽ ഇ​ട​വ​ല​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ൽ ബേ​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റ്​ 2018ൽ ​പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​ജ​യ​ക​ര​മാ​യി കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റ്​​ ന​ട​ത്താ​ൻ സാ​ധി​ച്ച​ത് ഒ​റ്റ​ക്കെ​ട്ടാ​യി ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​തു​​കൊ​ണ്ടാ​ണെ​ന്ന്​ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ ബ​ഷീ​ർ ബാ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഷാ​ഹി​ദ് സി​ദ്ദീ​ഖ് ‘കാ​രു​ണ്യ ഹ​സ്തം 2019’ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. 

പ്ല​സ്ടു ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ദ​ത്തെ​ടു​ത്ത് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന ദൗ​ത്യം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കും. പാ​ച​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ദി​ലീ​പ് അ​ര​യ​ട​ത്ത്, മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട്, നി​ധി​ൻ തോ​ട്ട​ത്തി​ൽ, പി.​വി. ന​ജീ​ബ്, ഹ​സ്സ​ൻ കോ​യ, മു​സ്ത​ഫ മൈ​ത്രി, പി.​കെ. ഷാ​ജ​ഹാ​ൻ, ജോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റ്​ 2018 കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് മ​ൻ​സൂ​ർ മു​ണ്ടോ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി അ​ക്‌​ബ​ർ ഊ​ര​ള്ളൂ​ർ സ്വാ​ഗ​ത​വും റി​ഹാ​ബ് തൊ​ണ്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ‘​ഗ​ന്ധ​ർ​വ സംഗീതം’ ഫെ​യിം വി​ഷ്ണു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​യും ന​ട​ന്നു. 

Loading...
COMMENTS