ലോ​ക സ​ന്തു​ഷ്​​ട പ​ട്ടി​ക: 156 രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്തി​ന്​ 45ാം സ്ഥാ​നം

11:42 AM
14/09/2018

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ സ​ന്തു​ഷ്​​ട​രാ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ന്​ ഭേ​ദ​പ്പെ​ട്ട സ്ഥാ​നം. 156 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ലോ​ക സ​ന്തു​ഷ്​​ട പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ 45ാം സ്ഥാ​ന​മാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ അ​ഞ്ചാം സ്ഥാ​ന​മേ​യു​ള്ളൂ കു​വൈ​ത്തി​ന്. ഒ​മാ​ൻ ലോ​ക സ​ന്തു​ഷ്​​ട പ​ട്ടി​ക പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ൾ സ​ന്തു​ഷ്​​ട​രാ​യു​ള്ള 117 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 34ാം സ്ഥാ​നം നേ​ടാ​ൻ കു​വൈ​ത്തി​നാ​യി​ട്ടു​ണ്ട്. 

ലോ​ക​ത്ത്​ ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​വും സ​ന്തു​ഷ്​​ടി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 156 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും സ​ന്തോ​ഷ​മാ​യി​രു​ന്നു വി​ദേ​ശ​ത്ത്​ ജ​നി​ച്ച​വ​രു​ടെ സ​ന്തു​ഷ്​​ടി പ​ട്ടി​ക​ക്ക്​ ആ​ധാ​ര​മാ​ക്കി​യ​ത്. ലോ​ക സ​​ന്തു​ഷ്​​ട പ​ട്ടി​ക​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ​യാ​ണ്​ ഒ​ന്നാ​മ​ത്. ലോ​ക ത​ല​ത്തി​ൽ 20ാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ യു.​എ.​ഇ​ക്ക്​ പി​ന്നി​ൽ 32ാം സ്ഥാ​ന​ത്തോ​ടെ ഖ​ത്ത​റാ​ണ്. സൗ​ദി അ​റേ​ബ്യ 33ഉം ​ബ​ഹ്​​റൈ​ൻ 43ഉം ​സ്ഥാ​ന​ത്താ​ണു​ള്ള​ത്. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ളു​ടെ​യും  കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും സ​ന്തോ​ഷ​ത്തി​​െൻറ പ​ട്ടി​ക​യി​ൽ ലോ​ക ത​ല​ത്തി​ൽ 16ഉം ​ജി.​സി.​സി ത​ല​ത്തി​ൽ ഒ​ന്നും സ്ഥാ​നം ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി. ലോ​ക ത​ല​ത്തി​ൽ യു.​എ.​ഇ​ക്ക്​ 19ഉം ​ഖ​ത്ത​റി​ന്​ 26ഉം ​ബ​ഹ്​​റൈ​നി​ന്​ 33ഉം ​കു​വൈ​ത്തി​ന്​ 34ഉം ​സൗ​ദി ​അ​റേ​ബ്യ​ക്ക്​ 35ഉം ​സ്ഥാ​ന​മാ​ണു​ള്ള​ത്. 

Loading...
COMMENTS