Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ കെ.എം.സി.സി...

കുവൈത്ത്​ കെ.എം.സി.സി ഭിന്നത; മുസ്​ലിം ലീഗ്​ നേതൃത്വം ഇടപെട്ടു

text_fields
bookmark_border
കുവൈത്ത്​ കെ.എം.സി.സി ഭിന്നത; മുസ്​ലിം ലീഗ്​ നേതൃത്വം ഇടപെട്ടു
cancel
camera_alt???? ??????? ?????

കുവൈത്ത്​ സിറ്റി: മുസ്​ലിം ലീഗി​​​െൻറ പോഷക വിഭാഗമായ കെ.എം.സി.സി കുവൈത്ത് കമ്മിറ്റിയിലെ വിഭാഗീയതയിൽ മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റി ഇടപെട്ടു. പ്രധാന സംസ്ഥാന ഭാരവാഹി​ ഒരു ജില്ല പ്രസിഡൻറിനെ പരസ്യമായി അടിച്ച വിഷയത്തിൽ ലഭിച്ച പരാതിയെ തുടർന്ന്​ മുസ്​ലിം ലീഗ്​ കമ്മിറ്റി ഏഴംഗ ഉപദേശക സമിതിയെ നിയമിച്ചു.

വിമത വിഭാഗം നേതാവ്​ നാസർ മഷ്​ഹൂർ തങ്ങളാണ്​ ഉപദേശക സമിതി അധ്യക്ഷൻ എന്നതാണ്​ ശ്രദ്ധേയം. മുൻ പ്രസിഡൻറ്​ കെ.ടി.പി. അബ്​ദുറഹ്​മാനാണ്​ വൈസ്​ ചെയർമാൻ. മുൻ പ്രസിഡൻറ്​ കുഞ്ഞമ്മദ്‌ പേരാമ്പ്ര, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ടി.ടി. സലീം, പി.വി. ഇബ്രാഹിം, സൈനുദ്ദീൻ കടിഞ്ഞിമൂല, സി.പി. അബ്​ദുൽ അസീസ്​ എന്നിവരാണ്​ സമിതിയിലുള്ളത്​. നേരത്തെ ഉപദേശക സമിതി അധ്യക്ഷനായിരുന്ന നാസർ മഷ്​ഹൂർ തങ്ങളുടെ നേതൃത്വത്തിലുള്ള വിഭാഗം കുറേ കാലമായി മാറിനിൽക്കുകയായിരുന്നു. മുസ്​ലിം ലീഗ്​ മുൻ അധ്യക്ഷൻ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മരുമകനാണ്​ നാസർ മഷ്‌ഹൂർ തങ്ങൾ. കഴിഞ്ഞ വർഷം നടത്തിയ ഒത്തുതീർപ്പിലൂടെയാണ്​ ഇവർ തിരിച്ചുവന്നത്​.

തുടർന്ന്​ നടന്ന സംഘടന തെരഞ്ഞെടുപ്പിലും വിഭാഗീയത ശക്തമായിരുന്നു. പൊരിഞ്ഞ പോരിനൊടുവിൽ ഷറഫുദ്ദീൻ കണ്ണേത്ത്​ പക്ഷത്തിന്​ ഭൂരിപക്ഷം കിട്ടി. എന്നാൽ, നേരത്തെ നിശ്ചയിച്ച ഒത്തുതീർപ്പ്​ വ്യവസ്ഥ പ്രകാരം തോറ്റ വിഭാഗത്തിലെ എം.ആർ. നാസർ സംസ്ഥാന ട്രഷററായി. തുടർന്ന്​ ഒരുമിച്ച്​ പ്രവർത്തിച്ചെങ്കിലും വിഭാഗീയത അവസാനിച്ചിട്ടില്ല. ഇതി​​​െൻറ തുടർച്ചയാണ്​ സംസ്ഥാന ഭാരവാഹി ജില്ല പ്രസിഡൻറിനെ അടിച്ച സംഭവം.

ഇരുപക്ഷവും തങ്ങൾക്ക്​ ഭൂരിപക്ഷം ലഭിച്ച മണ്ഡലം കമ്മിറ്റികളിൽ പിടിമുറുക്കിയിട്ടുണ്ട്​. കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ട്‌ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കാസർകോട്​ ജില്ല കെ.എം.സി.സിയുടെ തീരുമാനത്തിന്​ സംസ്ഥാന ലീഗ്‌ നേതൃത്വം അംഗീകാരം നൽകിയില്ല. വിമത വിഭാഗത്തിന്​ ഭൂരിപക്ഷമുള്ള ചില മണ്ഡലം കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും തമ്മിലും സഹകരണക്കുറവുള്ളതായി ചില ഭാരവാഹികൾ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-kuwait-gulf news
Next Story