Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇഖാമ പരിശോധന: ഇൗ...

ഇഖാമ പരിശോധന: ഇൗ വർഷം​ പിടികൂടിയത്​ 3953 പേരെ ​മാത്രം

text_fields
bookmark_border
ഇഖാമ പരിശോധന: ഇൗ വർഷം​ പിടികൂടിയത്​ 3953 പേരെ ​മാത്രം
cancel

കുവൈത്ത്​ സിറ്റി: സർക്കാർ സംവിധാനം കോവിഡ്​ പ്രതിരോധത്തിൽ മുഴുകിയതിനാൽ ഇൗ വർഷം താമസ നിയമലംഘനം പിടികൂടാനുള്ള പരിശോധന കാര്യമായി നടന്നില്ല. ഇൗ വർഷം ഇതുവരെ ഇഖാമ നിയമലംഘനത്തിന്​ പിടിയിലായത്​ 3953 വിദേശികൾ മാത്രം. ഇതിൽ 35 ശതമാനം ഗാർഹികത്തൊഴിലാളികളാണ്​. സെപ്​റ്റംബർ അവസാനം വരെയുള്ള കണക്കാണിത്. രാജ്യത്തി​െൻറ വിവിധ മേഖലകളിലായി 321 റൗണ്ട്​ പരിശോധനകളാണ്​ നടന്നത്​. മുൻവർഷങ്ങളിൽ 30,000ത്തിന്​ മുകളിൽ ആളുകളെ പിടികൂടിയിരുന്ന സ്ഥാനത്താണിത്​.

സ്​പോൺസർ മാറി ജോലിചെയ്​തതിനാണ്​ 2617 ​സ്വകാര്യ തൊഴിൽ വിസക്കാരെ പിടികൂടിയത്​. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ പരിശോധനയിലാണ്​ ഇഖാമ നിയമലംഘകരും പിടിയിലായത്​. കോവിഡ്​ വ്യാപനം ഭയക്കുന്നതിനാൽ ജയിൽ അന്തേവാസികൾ കൂടാൻ അധികൃതർ താൽപര്യപ്പെടുന്നില്ല. പൊതുവിൽ ജയിലിൽ ആളധികമുള്ള സ്ഥിതിയുണ്ട്​. കോവിഡ്​ പ്രതിസന്ധി കഴിഞ്ഞാൽ വ്യാപക പരിശോധന നടത്തി അനധികൃത താമസക്കാരെ നാടുകടത്തുമെന്ന്​ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇൗ വർഷം ഇത്​ സാധ്യമാവാൻ ഇടയില്ല. വിവിധ ​പൊലീസ്​ സ്​റ്റേഷനുകളിൽ കസ്​റ്റഡിയിൽ നിരവധി പേർ കഴിയുന്നുണ്ട്​.താമസിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ കർഫ്യൂ ലംഘനത്തിനു​വരെ കൂടുതൽ പേരെ പിടികൂടാൻ അധികൃതർ മടിച്ചു.

രാജ്യവ്യാപക പരിശോധന കാമ്പയിന്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്​. വ്യോമഗതാഗതം സാധാരണ നിലയിലായാൽ ഉടൻ പരിശോധന ആരംഭിക്കാൻ കഴിയുംവിധം അധികൃതർ മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്​. 75,000 പേരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്താനാണ്​ പദ്ധതി. നാടുകടത്തൽ കേന്ദ്രത്തിൽ തിരക്ക്​ ഉണ്ടാവാത്തവിധം പെ​െട്ടന്നുതന്നെ നാടുകടത്തും. പിടികൂടി ഒന്നോ രണ്ടോ ദിവസത്തിനകം നാടുകടത്തുന്ന രീതിയിൽ വ്യോമയാന വകുപ്പി​െൻറ സഹകരണം തേടും. കഴിഞ്ഞ ഏപ്രിലിൽ അനുവദിച്ച പൊതുമാപ്പ്​ ഉപയോഗപ്പെടുത്താത്തവർക്ക്​ ഇനി ഇളവ്​ നൽകേ​ണ്ടെന്നാണ്​ അധികൃതരുടെ തീരുമാനം. 26,224 പേർ മാത്രമാണ്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​. 1,20,000 അനധികൃത താമസക്കാർ രാജ്യത്ത്​ കഴിയുന്നതായാണ്​ കണക്കുകൾ. ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക്​ കയറ്റിയയക്കാൻ​ തന്നെയാണ്​ അധികൃതരുടെ തീരുമാനം.

കോവിഡി​െൻറ പേരുപറഞ്ഞ്​ വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങാൻ മടിക്കുന്നുമുണ്ട്​. ജയിലിൽ കോവിഡ്​ പടരാതിരിക്കാൻ അധികൃതർ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്​. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേക ബ്ലോക്കിലാണ്​ താമസിപ്പിക്കുന്നത്​. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ചികിത്സക്കായി ആശുപത്രിയിലേക്ക്​ മാറ്റുന്നുണ്ട്​. ജയിൽ ഇടക്കിടെ അണുനശീകരണം നടത്തുന്നു. എന്നിട്ടും ഏതാനും തടവുകാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇൗ സാഹചര്യത്തിൽ പുതുതായി കൂടുതൽ പേരെ ജയിലിലേക്ക്​ കൊണ്ടുവരേണ്ട എന്നതാണ്​ ധാരണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedkuwait newsIqama inspection
Next Story