Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.സി.എഫ് ഖൈത്താൻ മദ്റസ...

ഐ.സി.എഫ് ഖൈത്താൻ മദ്റസ പ്രവേശനോത്സവം

text_fields
bookmark_border
ഐ.സി.എഫ് ഖൈത്താൻ മദ്റസ പ്രവേശനോത്സവം
cancel
camera_alt

ഐ.സി.എഫ് ഖൈത്താൻ മദ്റസ പ്രവേശനോത്സവം നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

കുവൈത്ത് സിറ്റി: ഓൾ ഇന്ത്യാ ഇസ്​ലാമിക് എജുക്കേഷനൽ ബോർഡിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ.സി.എഫ് ഖൈത്താൻ മദ്റസയിൽ ഫത്ഹേ മുബാറക് എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അഹ്മദ് സഖാഫി കാവനൂർ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.

പുതുതായി ചേർന്ന വിദ്യാർഥികൾ ആദ്യാക്ഷരം കുറിച്ചു. അബ്ദുല്ല വടകര, സി.ടി. അബ്ദുല്ലത്തീഫ്, നൗഷാദ് തലശ്ശേരി എന്നിവർ സംസാരിച്ചു. റഫീഖ് കൊച്ചനൂർ സ്വാഗതവും നിസാർ വലിയകത്ത് നന്ദിയും പറഞ്ഞു.

രണ്ടുവർഷത്തെ ഓൺലൈൻ പഠനത്തിനു ശേഷം നേരിട്ടാണ് ഇത്തവണ മദ്റസ നടക്കുന്നത്. കെ.ജി ക്ലാസ്​ മുതൽ പന്ത്രണ്ടാം ക്ലാസ്​ വരെ ഇരുനൂറിലധികം വിദ്യാർഥികൾ ഖൈത്താൻ മദ്റസയിൽ പഠനം നടത്തുന്നുണ്ട്. ഖൈത്താൻ ഐ.സി.എസ്​.കെ സ്​കൂളിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. മദ്റസ പഠനത്തിന് പുറമേ മലയാള ഭാഷാപഠനത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഖൈത്താനിന് പുറമേ സാൽമിയ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലും ഐ.സി.എഫിന്റെ നേതൃത്വത്തിൽ മദ്റസകൾ നടന്നു വരുന്നു.

അഡ്മിഷനും വിശദവിവരങ്ങൾക്കും 97139979 എന്ന നമ്പറിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF Khaitan Madrasa
News Summary - ICF Khaitan Madrasa Entrance Ceremony
Next Story