Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാൽക്കണിയിലെ വസ്ത്രം...

ബാൽക്കണിയിലെ വസ്ത്രം ഉണക്കൽ: പിഴ 500 ദീനാറാക്കും

text_fields
bookmark_border
ബാൽക്കണിയിലെ വസ്ത്രം ഉണക്കൽ: പിഴ 500 ദീനാറാക്കും
cancel
Listen to this Article

കുവൈത്ത് സിറ്റി: ബാൽക്കണിയിലെ വസ്ത്രം ഉണക്കൽ അടക്കമുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കുന്നത് ഉൾപ്പെടെ നിയമ പരിഷ്കരണം കുവൈത്ത് മുനിസിപ്പാലിറ്റി പരിഗണിക്കുന്നു.

കുവൈത്ത് മുനിസിപ്പാലിറ്റി പൊതുശുചിത്വം, ചവറ്റുകുട്ട ഗതാഗതം എന്നിവ സംബന്ധിച്ച് തയാറാക്കിയ പുതിയ കരട് ഓർഡിനൻസ് അവലോകനം ചെയ്യാൻ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന് കനത്ത പിഴ ചുമത്തുന്നതാണ് കരടുനിർദേശം. നിലവിൽ ബാൽക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദീനാർ മുതൽ 300 ദീനാർ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദീനാറാക്കി ഉയർത്താനാണ് നിർദേശം. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതും ഫർണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുകയാണ് ലക്ഷ്യം.

തെരുവുകൾ, സ്ക്വയറുകൾ, പൊതു പാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഇറച്ചി ചുടുന്നത് അനുവദിക്കില്ല. അനുവദനീയമായ സ്ഥലത്ത് ഇക്കാര്യം പ്രത്യേകം എഴുതിവെക്കും. അല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തിയാൽ 5000 ദീനാർ മുതൽ 2000 ദീനാർ വരെ പിഴ ചുമത്തും.

കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ഫർണിച്ചറുകൾ കൂട്ടിയിടുന്നതിനും, കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകുന്നതിനും കനത്ത പിഴ ഈടാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drying clothes
News Summary - Drying clothes on the balcony: The fine will be 500 dinars
Next Story