Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതിയ കോവിഡ്​...

പുതിയ കോവിഡ്​ കേസുകളിൽ ഗണ്യമായ കുറവ്​

text_fields
bookmark_border
പുതിയ കോവിഡ്​ കേസുകളിൽ ഗണ്യമായ കുറവ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ​പുതിയ കോവിഡ്​ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്​. 322 പുതിയ കേസുകൾ മാത്രമാണ്​ ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. മാസങ്ങൾക്ക്​ ശേഷമാണ്​ ഇത്രയും കുറവ്​ രേഖപ്പെടുത്തുന്നത്​. 618 പേർ രോഗമുക്​തി നേടി. ഇതോടെ ഇനി ചികിത്സയിലുള്ളവരുടെ എണ്ണം 7012 ആയി ചുരുങ്ങി. ഇതുവരെ 140,056 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 131,560 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 866 ആയി. ബാക്കി 7012 പേരാണ്​ ചികിത്സയിലുള്ളത്​. 86 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

4099 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 10,52,001 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ്​ രോഗമുക്​തി. അതുകൊണ്ടുതന്നെ ആകെ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story