Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികളെ രസിപ്പിക്കാൻ...

കുട്ടികളെ രസിപ്പിക്കാൻ ‘ദി വിസാർഡ് ഓഫ് ഓസ്’എത്തുന്നു

text_fields
bookmark_border
കുട്ടികളെ രസിപ്പിക്കാൻ ‘ദി വിസാർഡ് ഓഫ് ഓസ്’എത്തുന്നു
cancel
camera_alt??? ??????? ??? ???? ?????????? ?????????????
മനാമ: കുട്ടികളുടെ ഇഷ്​ട മ്യൂസിക്കൽ ഷോ ‘ദി വിസാർഡ് ഓഫ് ഓസ്’ ബഹ്​റൈനിലേക്ക്​ എത്തുന്നു.
ലോകപ്രശസ്​തമായ നോ വൽ, സിനിമ എന്നിങ്ങനെ ​ ലക്ഷക്കണക്കിന്​ കാണികളെയും വായനക്കാരെയും സ്വാധീനിച്ച ‘ദി വിസാർഡ് ഓഫ് ഓസ്’ മ്യൂസിക്കൽ ഷ ോ എന്ന രൂപത്തിൽ എത്തു​േമ്പാൾ അതിനായി കാത്തിരിക്കുന്നവരും ഏറെയാണ്​. ഇൗദ്​ അൽ അദ്​ഹ അവധിദിനങ്ങൾ പ്രമാണിച്ചാണ്​ ഇത്തരമൊരു വിത്യസ്​ത പരിപാടി അവതരിപ്പിക്കുന്നതെന്ന്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ)യു​െട ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ശൈഖ്​ ഖാലെദ്​ ബിൻ ഹമുദ്​ ആൽ ഖലീഫ പറഞ്ഞു. പ്രദർശനത്തി​​െൻറ തുടക്കം ആഗസ്​റ്റ്​ 13 ന് ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ​ നടക്കും.
‘ദി വിസാർഡ് ഓഫ് ഓസ്’എന്ന സർഗാത്​മക സൃഷ്​ടിയുടെയും അതിലെ ജനപ്രിയ കഥാപാത്രങ്ങളുടെയും ചരിത്രം ആരംഭിച്ചിട്ട്​ ഒരു നൂറ്റാണ്ടും 18 വർഷങ്ങളും പിന്നിട്ടിരിക്കുകയാണ്​. ഫ്രാങ്ക് ബോം 1900ല്‍ എഴുതിയ ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ് എന്ന നോവൽ പുറത്ത്​ വന്ന്​ അധികനാൾ കഴിയുംമു​െമ്പ കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. തുടർന്ന്​ ഇതി​​െൻറ പുതിയ എഡിഷനുകൾ വിറ്റഴിഞ്ഞ്​ കൊണ്ടിരുന്നു. തുടർന്ന്​ ഇത്​ ചലച്ചിത്രമാക്കാൻ നിരവധിപേർ ശ്രമിച്ചുവെങ്കിലും അതിനുള്ള നിയോഗം ലഭിച്ചത് വിക്ടര്‍ ഫ്‌ളെമിംഗ്​ എന്ന സംവിധായകനാണ്​. 1939 ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ചിത്രം ഹോളിവുഡിൽ തകർത്തോടുകയും കുട്ടികളുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്​തു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലെ സിനിമാശാലകളിൽ ചിത്രം കാണാൻ ആളുകൾ മണിക്കൂറുകളോളം ക്യൂ നിന്നു. തുടർന്ന്​ ചിത്രം പുതിയ രൂപത്തിൽ 1955 ൽ പ്രദർശനത്തിനെത്തി. 15 വർഷങ്ങൾക്കുശേഷവും ചിത്രം പരിഷ്​ക്കരിച്ച്​ പ്രദർശിപ്പിച്ചു. 1986, 89, 2002, 2009, 2015 എന്നീ വർഷങ്ങളിലും പുതിയ രൂപത്തിലെത്തി.
ഓസ് എന്ന അദ്ഭുത ലോകത്തേക്ക് ഡൊറോത്തി എന്ന പെണ്‍കുട്ടി നടത്തുന്ന സാഹസിക യാത്രയുടെ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡൊറോത്തിയുടെ ഒപ്പമുള്ള ടോറ്റോ എന്ന നായക്കുട്ടിയും പേടിത്തൊണ്ടനായ സിംഹവും എല്ലാം ഇൗ രചനയെ ഏറെ കൗതുകകരമാക്കുന്നുണ്ട്​. നോവലി​​െൻറയും സിനിമയുടെയും തനിമ ചോരാ​െത, എന്നാൽ ഏറെ വൈിദ്ധ്യത്തോടെയാണ്​ മ്യൂസിക്കൽഷോ രൂപപ്പെടുത്തിയിരിക്കുന്നത്​. കുട്ടികളെ കുടുകുടെ ചിരിപ്പിക്കുന്നതും അതിനൊപ്പം വിസ്​മയപ്പെടുത്തുന്നതുമായ അനുഭവമെന്ന നിലയിലും ‘ദി വിസാർഡ് ഓഫ് ഓസ്’ മ്യൂസിക്കൽ ഷോ ലോകരാജ്യങ്ങളിൽ ഏറെ ജന​പ്രിയമാണ്​.
ഇതാദ്യമായി ‘ദി വിസാർഡ് ഓഫ് ഓസ്’ബഹ്​റൈനിലെ വേദിയിൽ അവതരിപ്പിക്കുന്നതിനെ തങ്ങൾ ഏറ്റവും സന്തോഷകരമായാണ്​ കാണുന്നതെന്ന്​ ശൈഖ്​ ഖാലെദ്​ ബിൻ ഹമുദ്​ ആൽ ഖലീഫ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the wizard of oz
News Summary - the wizard of oz
Next Story