Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാരാലിമ്പിക്​സിൽ...

പാരാലിമ്പിക്​സിൽ അമ്പയർ; താരമായി ജോജൻ

text_fields
bookmark_border
പാരാലിമ്പിക്​സിൽ അമ്പയർ; താരമായി ജോജൻ
cancel
camera_alt

ജോ​ജ​ൻ വി. ​ജോ​ൺ ടോ​ക്യോ പാ​രാ​ലി​മ്പി​ക്​​സ്​ വേ​ദി​യി​ൽ

മ​നാ​മ: ലോ​ക​വേ​ദി​ക​ളി​ൽ ഒ​രു കാ​യി​ക മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ക സ്വ​പ്​​ന​തു​ല്യ​മാ​യ നേ​ട്ട​മാ​ണ്. ആ ​നേ​ട്ടം കൈ​യെ​ത്തി​പ്പി​ടി​ച്ച​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി​യാ​യ മ​ല​യാ​ളി. ടോ​ക്യോ​യി​ൽ ന​ട​ന്ന പാ​രാ​ലി​മ്പി​ക്​​സി​ൽ ബാ​ഡ്​​മി​ൻ​റ​ൺ മ​ത്സ​രം നി​യ​ന്ത്രി​ച്ച്​ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​വു​ക​യാ​ണ്​ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ജോ​ജ​ൻ വി. ​ജോ​ൺ. ഇ​ന്ത്യ​ക്കാ​ര​നാ​യ കൃ​ഷ്​​ണ നാ​ഗ​ർ സ്വ​ർ​ണം നേ​ടി​യ മ​ത്സ​ര​ത്തി​ൽ സ​ർ​വി​സ്​ ജ​ഡ്​​ജാ​യി​രു​ന്ന ജോ​ജ​ൻ ഇ​തേ താ​ര​ത്തി​െൻറ സെ​മി​ഫൈ​ന​ൽ ​മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റു​മാ​യി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ്​ പാ​രാ​ലി​മ്പി​ക്​​സി​ൽ ബാ​ഡ്​​മി​ൻ​റ​ൺ മ​ത്സ​ര ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ത​വ​ണ​ത​ന്നെ പ​െ​ങ്ക​ടു​ത്ത്​ ച​രി​ത്രം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം. ടോ​ക്യോ പാ​രാ​ലി​മ്പി​ക്​​സി​ൽ ആ​കെ 19 മ​ത്സ​ര​ങ്ങ​ളാ​ണ്​ നി​യ​ന്ത്രി​ച്ച​തെ​ന്ന്​ ജോ​ജ​ൻ പ​റ​ഞ്ഞു. 20 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ൽ ബി​സി​ന​സ്​ ന​ട​ത്തു​ന്ന ജോ​ജ​ൻ ബ​ഹ്​​റൈ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​താ​ണ്​ പാ​രാ​ലി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ബ​ഹ്​​റൈ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ആ​ൻ​ഡ്​​ സ്​​ക്വാ​ഷ്​​ ഫെ​ഡ​റേ​ഷ​ൻ അം​ഗ​മാ​യ ജോ​ജ​ൻ വെ​സ്​​റ്റ്​ ഏ​ഷ്യ ബാ​ഡ്​​മി​ൻ​റ​ൺ, ബാ​ഡ്​​മി​ൻ​റ​ൺ ഏ​ഷ്യ, ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ഫെ​ഡ​റേ​ഷ​ൻ (ബി.​ഡ​ബ്ല്യു.​എ​ഫ്) എ​ന്നി​വ​യു​ടെ അ​മ്പ​യ​റു​മാ​ണ്. ബി.​ഡ​ബ്ല്യു.​എ​ഫ്​ അ​മ്പ​യ​ർ​മാ​രെ​യാ​ണ്​ ഒ​ളി​മ്പി​ക്​​സി​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ നി​യോ​ഗി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 95ഒാ​ളം അ​മ്പ​യ​ർ​മാ​രാ​ണ്​ ബി.​ഡ​ബ്ല്യു.​എ​ഫി​ന്​ കീ​ഴി​ലു​ള്ള​ത്. ഇ​വ​രി​ൽ ജോ​ജ​ൻ ഉ​ൾ​പ്പെ​െ​ട ര​ണ്ട്​ മ​ല​യാ​ളി​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ. ​ഫൈ​ൻ സി. ​ദ​ത്ത​നാ​ണ്​ മ​റ്റൊ​രാ​ൾ. അ​ദ്ദേ​ഹം ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ബാ​ഡ്​​മി​ൻ​റ​ൺ മ​ത്സ​രം നി​യ​ന്ത്രി​ച്ചി​രു​ന്നു.

2017ൽ ​സ്​​കോ​ട്​​ല​ൻ​ഡി​ൽ ന​ട​ന്ന ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ജോ​ജ​ൻ അ​മ്പ​യ​റാ​യി​രു​ന്നു. ലോ​ക ജൂ​നി​യ​ർ, സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും അ​മ്പ​യ​റാ​യി​ട്ടു​ണ്ട്. ഒ​ക്​​ടോ​ബ​റി​ൽ ഡെ​ന്മാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന തോ​മ​സ്​ ആ​ൻ​ഡ്​​ ഉൗ​ബ​ർ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം. നാ​ട്ടി​ലെ പ​ഠ​ന​കാ​ല​ത്ത്​ ഇ​ൻ​റ​ർ​പോ​ളി മ​ത്സ​ര​ങ്ങ​ളി​ലും മ​റ്റും പ​െ​ങ്ക​ടു​ത്തി​ട്ടു​ള്ള ജോ​ജ​ൻ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ ബാ​ഡ്​​മി​ൻ​റ​ൺ ക്ല​ബി​ലും സ​ജീ​വ​മാ​ണ്. ഭാ​ര്യ മി​നി ജോ​ജ​ൻ, മ​ക്ക​ളാ​യ സ​ചി​ൻ, സ്​​റ്റീ​വ​ൻ, സാ​ന്ദ്ര എ​ന്നി​വ​ർ​ക്കൊ​പ്പം കു​ടും​ബ​സ​േ​മ​തം ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umpires at the Paralympics
Next Story