Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ.​ഇ പാ​ർ​ല​മെൻറ്​...

യു.​എ.​ഇ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘം ബ​ഹ്​​റൈ​നി​ൽ

text_fields
bookmark_border
യു.​എ.​ഇ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘം   ബ​ഹ്​​റൈ​നി​ൽ
cancel
camera_alt

യു.​എ.​ഇ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘ​ത്തെ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല

സൈ​ന​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ സ​ഖ​ർ ഗ​ബാ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​​ലെ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘം ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ലും ​സെ​ക്ക​ൻ​ഡ്​ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ അ​ലി അ​ഹ്​​മ​ദ്​ സാ​യി​ദും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. പാ​ർ​ല​മെൻറ​റി രം​ഗ​ത്തെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തെ ഇ​രു രാ​ജ്യ​വും പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തും.

പാർലമെൻറ്​​, ജനാധിപത്യം എന്നീ മേഖലകളിൽ യു.എ.ഇയുമായി സഹകരിക്കാൻ സന്ദർശനം വഴിയൊരുക്കുമെന്ന്​ സൈനൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പാർലമെൻററി മേഖലയിലേക്ക്​ കൂടി വ്യാപിപ്പിക്കാൻ സാധിക്കുമെന്നത്​ സന്തോഷകരമാണ്​. സൈനലിന്‍റെ ക്ഷണ പ്രകാരമാണ്​ യു.എ.ഇ സംഘം ബഹ്​റൈൻ സന്ദർശിക്കുന്നത്​. ഇരു രാജ്യങ്ങളിലെയും പാർലമെൻറുകൾ തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Parliamentary delegation in Bahrain
Next Story