Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡബ്ല്യു.എച്ച്​.ഒ മേഖല...

ഡബ്ല്യു.എച്ച്​.ഒ മേഖല ഒാഫിസ്​ ഇന്ന്​ മനാമയിൽ തുറക്കും

text_fields
bookmark_border
ഡബ്ല്യു.എച്ച്​.ഒ മേഖല ഒാഫിസ്​ ഇന്ന്​ മനാമയിൽ തുറക്കും
cancel
camera_alt

ആരോഗ്യമന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹ് ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസുമായി ചർച്ച നടത്തുന്നു

മനാമ: ലോകാരോഗ്യ സംഘടനയുടെ മേഖല ഓഫിസ് മനാമയിൽ തുറക്കുന്നതി​െൻറ ഭാഗമായി ദ്വിദിന സന്ദർശനത്തിന്​ ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ബഹ്​റൈനിൽ എത്തി. ബഹ്‌റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ആരോഗ്യമന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹ്​ അദ്ദേഹത്തെ സ്വീകരിച്ചു.

നിലവിലെ ആഗോള മഹാമാരിയുടെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറലി​െൻറ സന്ദർശനം വളരെ പ്രധാനമാണെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. ബഹ്‌റൈനോടുള്ള അദ്ദേഹത്തി​െൻറ പ്രതിബദ്ധതയും കോവിഡിനെ നേരിടുന്ന രാജ്യത്തി​െൻറ ശ്രമങ്ങളോടുള്ള മതിപ്പും ഇത് പ്രതിഫലിപ്പിക്കുന്നു. കോവിഡ് നേരിടുന്നതിലും മെച്ചപ്പെട്ട ആഗോള ആരോഗ്യം കൈവരിക്കുന്നതിലും ഡോ. ​​ഗബ്രിയേസസ് ശ്രദ്ധേയ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കോവിഡ്​ മഹാമാരിയിലുടനീളം ലോകാരോഗ്യ സംഘടനയുമായി ബഹ്​റൈൻ അടുത്ത്​ സഹകരിച്ചിരുന്നു. മുൻനിര ആരോഗ്യ നഗരം എന്ന നിലയിലേക്കുള്ള മനാമയുടെ വികസനത്തി​െൻറ അടുത്തപടിയായാണ്​ മേഖല ഒാഫിസ്​ തുറക്കുന്നത്​. മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യസംഘടനയുടെ 152ാമത്തെ ഓഫിസ് ബഹ്‌റൈനിൽ തുറക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമു​ണ്ടെന്ന്​ ഡോ. ഗബ്രിയേസസ് പറഞ്ഞു. രാജ്യത്ത്​ കോവിഡ്​ വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു. പൊതുജനാരോഗ്യ നടപടികളുടെ സമഗ്ര പാക്കേജ് നടപ്പാക്കിയായിരുന്നു രാജ്യത്തി​െൻറ പ്രവർത്തനം. എല്ലാ ആരോഗ്യ നടപടികളുടെയും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം വിലയിരുത്തിയുള്ള ബഹ്‌റൈ​െൻറ സമീപനം മികച്ചതാണ്​. ഇതോടൊപ്പം, മറ്റു രോഗങ്ങൾക്കുള്ള ചികിത്സകൾ മുടങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്താനും രാജ്യത്തിന്​ കഴിഞ്ഞു.

ജനസംഖ്യയുടെ 70 ശതമാനം വരുന്ന പത്തുലക്ഷത്തോളം പേർക്ക്​ രണ്ടു​ ഡോസ്​ വാക്​സിനും നൽകാൻ കഴിഞ്ഞത്​ അഭിമാനാർഹമാണ്​. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യമായി വാക്​സിൻ നൽകി. സാർവത്രിക ആരോഗ്യ പരിരക്ഷക്കുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കും 'എല്ലാവർക്കും എല്ലാവരാലും ആരോഗ്യം' എന്ന പ്രാദേശിക കാഴ്​ചപ്പാടിനും അനുസൃതമായാണ്​ ബഹ്‌റൈ​െൻറ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO Regional Office
News Summary - The WHO Regional Office opens in Manama today
Next Story