Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.ആർ.എഫ് മെഗാ...

​െഎ.സി.ആർ.എഫ് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

text_fields
bookmark_border
​െഎ.സി.ആർ.എഫ് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 75 വ​ർ​ഷ​ങ്ങ​ൾ അ​നു​സ്​​മ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) വി​വി​ധ ആ​ശു​പ​ത്രി​ക​ളു​മാ​യും മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളു​മാ​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യു​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മി​ഡി​ലീ​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ൽ‌.​എം‌.​ആ​ർ‌.​എ പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ് ഗ്രീ​വ​ൻ​സ് ഡ​യ​റ​ക്​​ട​ർ ഷെ​റീ​ൻ ഖാ​ലി​ദ് അ​ൽ സാ​തി, വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​ അ​ൽ ന​മ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് കു​ര്യ​ൻ, മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ, വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​​ അ​ൽ ന​മ​ൽ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജീ​ബെ​ൻ വ​ർ​ഗീ​സ്, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, ഉ​പ​ദേ​ഷ്​​ടാ​വ് അ​രു​ൾ​ദാ​സ് തോ​മ​സ്, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്​​മ​ണ​മൂ​ർ​ത്തി, ജോ. ​ട്ര​ഷ​റ​ർ രാ​കേ​ഷ് ശ​ർ​മ, മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ മ​ഞ്ചേ​രി, ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, സോ​മ​ൻ ബേ​ബി, പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സെ​പ്റ്റം​ബ​ർ മാ​സ​ത്തെ കോ​ഒാ​ഡി​നേ​റ്റ​ർ സു​ബൈ​ർ ക​ണ്ണൂ​ർ, ഐ.​സി.​ആ​ർ.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​രാ​യ ര​മ​ൺ പ്രീ​ത്, സു​ഷ​മ അ​നി​ൽ, അ​നു​പ​മ, സു​ൽ​ഫി​ക്ക​ർ അ​ലി, ചെ​മ്പ​ൻ ജ​ലാ​ൽ, സു​രേ​ഷ് ബാ​ബു, സു​നി​കു​മാ​ർ, പ​ങ്ക​ജ് മാ​ലി​ക്, കാ​സി വി​ശ്വ​നാ​ഥ്, നി​തി​ൻ ജേ​ക്ക​ബ്, കെ.​ടി സ​ലിം, ടോ​ജി എ.​ടി, സ്​​പ​ന്ദ​ന കി​ഷോ​ർ, മു​ര​ളി നോ​മു​ല, ക്ലി​ഫോ​ർ​ഡ് കൊ​റി​യ, റെ​യ്​​ന ക്ലി​ഫോ​ർ​ഡ്, ഹ​രി, നൗ​ഷാ​ദ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്യാ​മ്പി​ൽ മ​നാ​മ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 75 തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ച്ചു. അ​ടു​ത്ത 12 മാ​സ കാ​ല​യ​ള​വി​ൽ 5000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വി​ധ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തും. ഒ​ന്നി​ട​വി​ട്ട വെ​ള്ളി​യാ​ഴ​്​​ച​ക​ളി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്​​പോ​ൺ​സ​ർ വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​​ അ​ൽ ന​മ​ൽ ഗ്രൂ​പ്പാ​ണ്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ വ​ഴി സ​ഹാ​യം ന​ൽ​കു​ക​യും വ​ർ​ഷ​ത്തി​ൽ 2500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യും. പ​രി​പാ​ടി​യു​ടെ വാ​ർ​ഷി​ക സ്​​പോ​ൺ​സ​ർ എ​ൽ.​എം.​ആ​ർ.​എ ആ​ണ്. അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ, കിം​സ് ഹെ​ൽ​ത്ത്, ശി​ഫ അ​ൽ ജ​സീ​റ, ദാ​ർ അ​ൽ ശി​ഫ മെ​ഡി​ക്ക​ൽ സെൻറ​ർ, ആ​സ്​​റ്റ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ, അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്​​പി​റ്റ​ൽ, തൈ​റോ​കെ​യ​ർ എ​ന്നി​വ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ മ​ഞ്ചേ​രി (32228424), ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ (34117864) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ACRF Mega Medical Cam
News Summary - The ACRF Mega Medical Camp kicks off
Next Story