ഇനി വിളക്കാകാം, വഴികാട്ടാം

  • പരമ്പര 3

ഏതാനും മാസംമുമ്പ്​ ബഹ്​റൈനിലെ ഒരു സി.ബി.എസ്​.ഇ സിലബസുള്ള സ്​കൂളി​ലെ കെട്ടിടത്തി​​െൻറ  മുകളിൽ കയറി ഒരു മലയാളി വിദ്യാർഥി ആത്​മഹത്യ ഭീഷണി മുഴക്കിയ സംഭവമുണ്ടായി. സഹപാഠിയുമായി ബന്​ധപ്പെട്ട  പ്രശ്​നത്തിന്​ അധ്യാപകൻ ശകാരിച്ചതാണ്​  ഇൗ കൃത്യത്തിന്​ പ്രേരിപ്പിച്ചത്​. അന്ന്​ സുരക്ഷ ഉദ്യോഗസ്ഥർ മണിക്കൂറുകൾ പണിപ്പെട്ടാണ്​ കുട്ടിയെ നിലത്തിറക്കിയത്​. ഇത്തരമൊരു സംഭവം വിരൽചൂണ്ടുന്ന ഒ​േട്ടറെ കാര്യങ്ങളുണ്ട്​. തീരെ ചെറിയ കാര്യങ്ങളെന്ന്​ സമൂഹം കരുതുന്നവ പോലും പ്രവാസി കുട്ടികളിൽ വലിയ രീതിയിൽ സ്വാധീനിക്കപ്പെടുന്നു. പ്രശ്​നങ്ങൾ പരിഹരിക്കപ്പെടും എന്ന്​ കരുതാതെയും പ്രതീക്ഷകൾ വച്ചുപുലർത്താനുള്ള ക്ഷമ കാണിക്കാതെയും എല്ലാം അവസാനിപ്പിച്ചേക്കാം എന്നുള്ള ഒരു വാശിയോ തീരുമാനമോ പല കുട്ടികളും പ്രകടമാക്കുന്നു.   ഇതി​​െൻറ കാരണമെന്ത്​ എന്ന്​ അന്വേഷിക്കു​േമ്പാൾ​ വെളിപ്പെടുന്ന ചിലതുണ്ട്​. അതിൽ  പ്രധാനമായ ഒരു കാര്യം, കുടിയേറ്റക്കാര​​െൻറ ജീവിത സാഹചര്യങ്ങൾ എത്രത്തോളം മികച്ചതായിരുന്നതായാലും അതിന്​ അതി​​െൻറതായ പ്രശ്​ന സങ്കീർണ്ണതകൾ ഉണ്ട്​ എന്നതാ
ണ്​. അതി​​െൻറ അലയൊലികൾ കുടുംബത്തിലും കുട്ടികളിലും എത്തിക്കൊണ്ടിരിക്കുന്നു. 

ദിനചര്യയിലെ ഭാരം
സ്​കൂൾ പ്രവൃത്തിദിനത്തിൽ കുട്ടി അതിരാവിലെ എഴുന്നേൽക്കപ്പെടുന്നു.  രാവിലെ അഞ്ചര^ആറ്​ മണിയോടെ ഒര​ുങ്ങി സ്​കൂൾ ബസിനായി കാത്ത്​ നിൽക്കണം. രാവിലെ ഏഴോടെ സ്​കൂളിൽ എത്തിയാൽ  അവ​​െൻറ ലോകം പഠന ഭാരങ്ങളുടെതാണ്​. സ്​കൂൾ  കഴിഞ്ഞ്​ വീട്ടിൽ എത്തിയാൽ അടുത്തഘട്ടം ട്യൂഷൻ ക്ലാസുകളിലേക്കുള്ള യാത്രയായിരിക്കും. നൃത്തം, സംഗീതം എന്നിങ്ങനെ മറ്റ്​ ക്ലാസുകളും ഉള്ളവർ ധാരാളം. പിതാവും മാതാവും  
തൊഴിലുള്ളവർ ആണെങ്കിൽ പലപ്പോഴും കുട്ടി വീട്ടിലെത്തുന്ന സമയം അവർ ​എത്തിയിട്ടുണ്ടാവില്ല. വീട്ടിലെത്തിയാൽ കുട്ടി പഠനത്തിലും ഗൃഹപാഠം ചെയ്യുന്ന തിരക്കില​ുമാകുന്നു. അതുകഴിഞ്ഞാൽ ഭക്ഷണവും കഴിഞ്ഞ്​ രാവിലെ നേരത്തെ ഉണരണമല്ലോ എന്ന ചിന്തയോടെ കിടക്കയിലേക്ക്​. കുട്ടികളെ സംബന്​ധിച്ച്​ അവർക്ക്​ ഒരു ദിവസം ചെയ്യാൻ ധാരാളം ജോലികളും അതിന്​ ആകെക്കൂടെ പരിമിതമായ സമയവും എന്നതാണ്​ പ്രധാന വെല്ലുവിളി. അടുത്തിടെ ബഹ്​റൈനിലെ ഒരു സി.ബി.എസ്​.ഇ സിലബസുള്ള സ്​കൂളിൽ നടന്ന സംഭവം ഇതിനോട്​ കൂട്ടിവായിക്കണം. സ്​കൂളിലേക്ക്​ പോയ കുട്ടി ബസിലിരുന്ന്​ ഉറങ്ങി. സ്​കൂളിലെത്തി കുട്ടികളെ ഇറക്കി ബസ്​ തിരിച്ചുപോകു​േമ്പാഴാണ്​ കുട്ടി ഉണർന്നതും ഡ്രൈവർ കാര്യം മനസിലാക്കിയതും. ശരിക്കും നല്ലവണ്ണം ഉറങ്ങാൻ കൂടുതൽ കുട്ടികൾക്കും സമയം കിട്ടുന്നില്ല എന്നതാണ്​ വാസ്​തവം. ആരോഗ്യ സംരക്ഷണത്തിനായി എട്ട്​ മണിക്കൂർ ഉറക്കം കുട്ടിക്ക്​ കൃത്യമായി ലഭിക്കുന്നുണ്ടോ എന്നുകൂടി മാതാപിതാക്കൾ ഉറപ്പാക്കേണ്ടിയിരിക്കുന്നു.

നാലുചുമരുകൾക്കുള്ളിൽ 
താമസ സ്ഥലത്ത്​ ആയാലും സ്​കൂളിലായാലും ജാലകങ്ങൾ ഇല്ലാത്ത ഇടത്താണ്​ കുട്ടികളുടെ ലോകം. മറ്റ്​ എവിടേക്ക്​ എങ്കിലും പോകണമെങ്കിൽ രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുപോകണം. ഒറ്റക്ക്​ എവിടേക്ക്​ എങ്കിലും പോകാൻ അവർ അപ്രാപ്യരാണ്​. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബഹ്​റൈനിലെ വിവിധ ​സ്ഥലങ്ങളിൽ നിരവധി  മലയാളി കുട്ടികൾ വഴി തെറ്റി അലഞ്ഞ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. കൗതുകകരമായ കാര്യം ഇത്തരം കുട്ടികൾക്ക്​ തങ്ങളുടെ  താമസ സ്ഥലത്തി​​െൻറ സമീപ പ്രദേശങ്ങൾപോലും കൃത്യമായി തിരിച്ചറിയാത്ത അവസ്ഥയുണ്ട്​ എന്നതാണ്​. രക്ഷിതാക്കളുടെ ‘ചിറകി​​െൻറ അടിയിൽ’ ജീവിക്കുന്ന കുട്ടികളായതിനാലാണ്​ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ്​ ഇതുമായി ബന്​ധപ്പെട്ട്​ ഒരു അധ്യാപക​​െൻറ നിരീക്ഷണം. കാര്യമായ സഹവർത്തിത്വം ഇല്ലാത്തത്​ ഒറ്റ​പ്പെടുന്നതിനും അന്തർമുഖ സ്വഭാവം ഉണ്ടാകുന്നതിനും മുഖ്യകാരണമാകുന്നുണ്ട്​. 

പൊണ്ണത്തടി മുതൽ കാഴ്​ചക്കുറവ്​ വരെ
 പ്രവാസി കുട്ടികൾക്ക്​ വ്യായാമത്തിനുള്ള സാധ്യത കുറവായതിനാലും കളിക്കളങ്ങളിലേക്ക്​ പോകുന്നത്​ വിരളമായതിനാലും അത്തരത്തിലുള്ള ഉല്ലാസം കിട്ടുന്നില്ല. അതി​​െൻറ ഭാഗമായാണ്​ പൊണ്ണത്തടി പോലുള്ള പ്രശ്​നങ്ങൾ അധികമായിരിക്കുന്നത്​. ഇന്ന്​ ലോകത്തിലെ കുട്ടികളിൽ പൊണ്ണത്തടി​ വർധിച്ചുവരികയാണ്​. പ്രവാസികളിൽ അതി​​െൻറ തോത്​ കൂടുതലാണെന്ന്​ മാത്രം. (ലോകത്ത്​ അഞ്ചുവയസിനു താഴെയുള്ള കുട്ടികളിൽ 220 ലക്ഷം പേർ അമിതവണ്ണമുള്ളവരാണ്‌.)  

പൊണ്ണത്തടി മൂലം പ്രവാസി കുട്ടികളിൽ  പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും കണ്ടുവരുന്നതായി ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ചെറുക്കാൻ കുട്ടികളിൽ വ്യായാമവും ഭക്ഷണ ക്രമീകരണവും ആവശ്യമാണ്​. പക്ഷെ പ്രവാസിസമൂഹത്തിൽ വ്യായാമം എന്നത്​ പലപ്പോഴും പലരും ശ്രദ്ധകൊടുക്കാത്ത കാര്യമാണ്​. ഏക വിനോദം എന്ന നിലക്ക്​  വീഡിയോ, മൊബൈൽ ഗെയിമുകളിലേക്ക്​ സ്ഥിരം നോക്കിയിരുന്ന്​ കുട്ടിയുടെ കാഴ്​ചക്ക്​ തകരാർ ഉണ്ടാകുന്നതും പതിവായിരിക്കുന്നു. കണ്ണട ധരിച്ച പ്രവാസി കുട്ടികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും വിവിധ ആരോഗ്യ പ്രശ്​നങ്ങളുമായി എത്തുന്ന പ്രവാസി  കുട്ടികളുടെയും ശരീരത്തിൽ ആവശ്യത്തിന്​ വിറ്റാമിനുകളുടെ കുറവ്​ ഉള്ളതായും ഡോക്​ടർമാർ പറയുന്നു. ആവശ്യത്തിന്​ മുട്ട, ധാന്യം, പാൽ, മാംസം എന്നിവ കുട്ടികൾക്ക്​ നൽകണം. എന്നാൽ ജങ്ക്​ ഫുഡ്​, എനർജി ഡ്രിങ്ക്​, ചോക്കലേറ്റ്​ എന്നിവ ശീലമാക്കിയവരാണ്​ കൂടുതൽപേരും. 

‘സുസ്ഥിര, വളർച്ച’ മാനസികാവസ്ഥകൾ
കുട്ടികളിൽ രണ്ടുതരം മാനസികാവസ്ഥയുണ്ട്​. സുസ്ഥിര, വളർച്ച മാനസികാവസ്ഥകൾ എന്നാണ്​ സൈക്കോളജിസ്​റ്റുകൾ അവയെ വിളിക്കുന്ന
ത്​. തനിക്ക്​ ഇതിനുമപ്പുറം കഴിയില്ല എന്ന്​ കരുതുന്നതാണ്​ സുസ്ഥിര മാനസികാവസ്ഥ​. തനിക്ക്​ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നതാണ്​ വളർച്ച മാനസികാവസ്ഥ. സുസ്ഥിരാവസ്ഥ​ ഉള്ള കുട്ടികൾ പ്രവാസലോകത്ത്​ കൂടുതലുണ്ട്​. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാത്തവരായ അവരെ മനസിലാക്കി ശ്രദ്ധയോടും സ്​നേഹത്തോടും പരിചരണം നൽകിയാൽ മാറ്റം ഉണ്ടാക്കാൻ കഴിയും. 

പ്രോത്​സാഹനം, അഭിനന്ദനം എന്നിവ തുടർച്ചയായി നൽകണം.  പരീക്ഷാഫലങ്ങളിലേക്ക്​ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അവർ അതിനായി നടത്തുന്ന കഠിനാദ്ധ്വാനത്തെ വിലമതിക്കുക എന്നതും പ്രധാനമാണ്​.  എന്നാൽ ഇത്തരം പ്രശ്​നങ്ങളെ മനസിലാക്കാൻ സമയമോ ശ്രദ്ധയോ പലരും കാട്ടുന്നില്ല. കുട്ടിയുടെ പരീക്ഷാഫലത്തെ മാത്രം വിലയിരുത്തുന്നതാണ്​ പലപ്പോഴും കാണാൻ കഴിയുക. ഭൂരിപക്ഷം പ്രവാസി കുട്ടിയുടെയും മനസ്​ മനസിലാക്കുന്ന രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും വളരെ കുറവാണ്​. പല കുട്ടികളും സ്വന്തം വിഷമങ്ങളും പ്രശ്​നങ്ങളും പറയാനും മനസിലാക്കാനും കഴിയാതെ വിഷമത്തിലാണ്​. ഇത്തരം പ്രശ്​നങ്ങളുള്ള കുട്ടികളിൽ ഏകാഗ്രതയും മനസമാധാനവും കുറവാണെന്നു​ം ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു സ്ഥലത്ത്​ ഇരിപ്പുറക്കാതിരിക്കുക, സാധനങ്ങൾ കൊണ്ടുകളയുന്ന പ്രവണത, ഗൃഹപാഠത്തിൽ ശ്രദ്ധിക്കാതിരിക്കുക, ​വികൃതമാകുന്ന കൈയക്ഷരം, ദേഷ്യവും നിരാശയും പ്രകടിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങൾ  ഉള്ള കുട്ടികൾ മാനസികസംഘർഷം നേരിടുന്നു എന്നാണ്​ സൂചന. അവർക്ക്​ മികച്ച കൗൺസിലിങും  സ്​നേഹവും പരിചരണവും ആവശ്യമാണ്​. അവരെ കേൾക്കുക, പ്രശ്​നങ്ങൾ പരിഹരിക്കുക, സന്തോഷം നൽകുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

വെളിച്ചം നൽകുക,  സുഹൃത്തുക്കളായി കാണുക
വീടിനും നാടിനും വേണ്ടി ഉരുകിയൊലിക്കുന്നവനാണ്​ പ്രവാസി. ആ കഠിനാദ്ധ്വാനത്തിൽ നിന്നുള്ള ഒാരോ നാണയത്തുട്ടും അവർ മാറ്റിവെക്കുന്നത്​ ത​​െൻറ മക്കൾക്ക്​ വേണ്ടിയാണ്​. കുട്ടികളുടെ സുദൃഡമായ ഭാവിയാണ്​ ലക്ഷ്യം. എന്നാൽ തങ്ങളുടെ സ്വപ്​നം  ഭാവിയിൽ യാഥാർഥ്യമാകണമെങ്കിൽ രക്ഷിതാക്കൾ എല്ലാ രീതിയിലും ശ്രദ്ധിക്കുകയും മാർഗദീപങ്ങൾ ആകുകയും ചെയ്യണം. പ്രവാസിയുടെ തൊഴിൽ സ്ഥലത്തെ പ്രശ്​നങ്ങ​േളാ, കുടുംബാന്തരീക്ഷത്തിലെ ഭിന്നതകളോ  ഉന്നയിക്കപ്പെടാനുള്ള വേദിയാകരുത്​ വീടുകൾ. അവിടെ രക്ഷിതാക്കളുടെ ഒാരോ വാക്കും പെരുമാറ്റവും കുട്ടികൾ ഉറ്റുനോക്കുന്നുണ്ട്​. ചിലപ്പോൾ ചെറിയ സംഭവങ്ങൾ പോലും കുട്ടികളെ നെഗറ്റീവായി ബാധിച്ചേക്കും. അവരുടെ മനസുകളിൽ പരിഭ്രാന്തി​േയാ പ്രതികാര ചിന്തയോ വളർത്താൻ പ്രേരകമായ യാതൊന്നും രക്ഷിതാക്കളിൽ നിന്ന്​ സംഭവിക്കാൻ പാടുള്ളതല്ല. 

കുട്ടികളെ സുഹൃത്തായി കാണുകയും അവരുടെ മനസറിയാൻ ശ്രമിക്കുകയും മുന്നോട്ടുള്ള വളർച്ചയിൽ തങ്ങളാൽ കഴിയുന്ന സഹായം ഉണ്ടാകുമെന്നും ശ്രമിക്കണം.  ഒന്നിലും തളരുത്​ എന്നും ഉപദേശം നൽകാൻ രക്ഷിതാക്കൾക്കല്ലാതെ മറ്റാർക്കാണ്​ കഴിയുക. അതിനൊപ്പം സ്വയം പര്യാപ്​തതയിലേക്ക്​ നയിച്ച്​  സ്വന്തം കാലിൽ നിൽക്കാനുമുള്ള പരിശീലനവും അവർക്ക്​ നൽകുക. മത്​സര പരീക്ഷകളിലെ വിജയം  മാത്രമാകരുത്​ ലക്ഷ്യം. നാളെ ഇൗ കുട്ടിയും ഒരു കുടുംബത്തി​​െൻറ ന​െട്ടല്ലായി മാറേണ്ടതുണ്ട്​. അതി​നുള്ള ഭൗതിക സാഹചര്യങ്ങൾ രൂപപ്പെടുത്താനുള്ള പരിശ്രമം ഇപ്പോൾ മുതൽ ഉണ്ടാകണമെന്ന സ്​നേഹപൂർവമായ ഉപദേശം അവർക്ക്​ ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണ തന്നെയായിരിക്കും. പുഞ്ചിരിയോടെഒരു ​ൈകത്താങ്ങ്​ നൽകിയാൽ അവർ നാളെ നാടി​​െൻറ നല്ല മാതൃകകളാകും. 

(അവസാനിച്ചു)

Loading...
COMMENTS